ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ശ്രേണിയിലെ മോഡലുകളെയെല്ലാം ബിഎസ്-VI മലിനീകരണ ചട്ടം അനുസരിച്ച് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം പുതിയ മോഡലുകളെ വിപണിയിലെത്തിക്കാനും കമ്പനി തയ്യാറെടുക്കുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഈ വർഷം തന്നെ പുതിയ മൂന്ന് കാറുകളെയാണ് മാരുതി വിപണിയിലെത്തിക്കുന്നത്. സെപ്റ്റംബർ 30-ന് അരങ്ങേറുന്ന എസ്-പ്രസ്സോയാണ് അടുത്തതയായി വിപണിയിലെത്തിക്കുന്ന പുതിയ മോഡൽ. അഞ്ചാം തലമുറ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മൈക്രോ എസ്‌യുവി റെനോ ക്വിഡ്, മഹീന്ദ്ര കെ‌യുവി 100 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മോഡലുകളിൽ നിന്ന് പുറംഭാഗം വളരെ വ്യത്യസ്തമാണ്. യു-ആകൃതിയിലുള്ള ഗ്രിൽ, സ്ക്വയർ ഹെഡ്‌ലാമ്പുകൾ, ലൈറ്റിംഗ് ഘടനയുള്ള ബമ്പർ, റാകിഷ് വിൻഡ്ഷീൽഡ്, കോം‌പാക്റ്റ് റിയർ പ്രൊഫൈൽ, 14 ഇഞ്ച് വീലുകൾ, ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസ് എന്നിവ ഉപയോഗിച്ച് ഇത് നേരായ ഫ്രണ്ട് ഫാസിയയെ അലങ്കരിക്കുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

3,565 മില്ലീമീറ്റർ നീളവും 1,520 മില്ലീമീറ്റർ വീതിയും 1,564 മില്ലീമീറ്റർ ഉയരവുമുള്ള മാരുതി എസ്-പ്രസ്സോയിൽ 2,380 മില്ലീമീറ്റർ വീൽബേസാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. കൂടാതെ പരിഷ്ക്കരിച്ച ബി‌എസ്‌-VI എഞ്ചിൻ, അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഉത്സവ സീസണിൽ എസ്-പ്രസ്സോ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം സ്മാർട്ട് പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ കളർ കോർഡിനേറ്റഡ് ഇന്റീരിയർ ട്രിം, കൺസെപ്റ്റ് ഫ്യൂച്ചർ എസ് അധിഷ്ഠിത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

എസ്-പ്രസ്സോയ്ക്ക് ശേഷം വാഗൺആറിന്റെ കൂടുതൽ പ്രീമിയം പതിപ്പായ പുതിയ മോഡൽ അടുത്ത മാസം അവസാനം മാരുതി സുസുക്കി അവതരിപ്പിച്ചക്കുമെന്നാണ് ലഭിക്കുന്ന സൂചന. XL6, ബലേനോ, ഇഗ്നിസ്, എസ്-ക്രോസ്, സിയാസ് എന്നിവയ്‌ക്കൊപ്പം നെക്‌സ ഡീലർഷിപ്പുകൾ വഴിയായിരിക്കും വാഹനത്തിനെ എത്തിക്കുക.

Most Read: വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച മൂന്നാം തലമുറ വാഗൺആർ വാഹനപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. അതിന്റെ ജനപ്രീതി മുതലെടുക്കാനാണ് മാരുതി വാഗൺആറിന്റെ കൂടുതൽ പ്രീമിയം പതിപ്പിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. എർട്ടിഗയുടെ പ്രീമിയം ക്രോസ്ഓവർ മോഡലായ XL6-നെ വിപണിയിലെത്തിച്ച അതേ തന്ത്രമാണ് പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയിലെത്തിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.

Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്ത്

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

നിലവിലെ വാഗൺആറിനെ അപേക്ഷിച്ച് 180 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. 1.2 ലിറ്റർ ബിഎസ്-VI K-സീരീസ് പെട്രോൾ എഞ്ചിനാകും പുതിയ വാഗൺആറിൽ മാരുതി വാഗ്ദാനം ചെയ്യുക.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ഘടിപ്പിക്കും. 6,000 rpm-ൽ 83 bhp കരുത്തും 4,200 ആർ‌പി‌എമ്മിൽ 113 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

വിറ്റാര ബ്രെസയുടെ ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പാണ് മൂന്നാമതായി കമ്പനി വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന വാഹനം. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഫോർഡ് ഇക്കോസ്‌പോർട്ട് നാട്ടിയ നാഴികക്കല്ല് വളരെ കുറഞ്ഞ കാലം കൊണ്ട് മറികടക്കാൻ ബ്രെസ്സയ്ക്ക് സാധിച്ചിരുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

എന്നാൽ പിന്നീട് എന്നാൽ ഇന്ത്യയിലെ ആദ്യ കണക്ടഡ് വാഹനമായ ഹ്യുണ്ടായിയുടെ വെന്യുവിന്റെ രംഗപ്രവേശനം വിറ്റാര ബ്രെസ്സയ്ക്ക് കടുത്ത തിരിച്ചടിയാവുകയായിരുന്നു.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

ഈ സാഹചര്യത്തെ മറികടക്കാൻ വാഹനത്തെ പരിഷ്ക്കരിക്കുകയാണ് കമ്പനി. വിറ്റാര ബ്രെസ്സയ്ക്ക് സൂക്ഷ്മമായ കോസ്മെറ്റിക്ക് ഇന്റീരിയർ പരിഷ്ക്കരണം ലഭിക്കുമെങ്കിലും എഞ്ചിനിലാകും ഏറ്റവും വലിയ മാറ്റം വരിക. കാരണം പുതിയ മോഡലിൽ പെട്രോൾ എഞ്ചിൻ മാരുതി വാഗ്ദാനം ചെയ്യും. പുതിയ 1.5 ലിറ്റർ K15 B നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 104.7 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

അഞ്ച് സ്പീഡ് മാനുവൽ, ഓപ്ഷനായി നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഉൾപ്പെടുത്തും. ഈ വർഷം അവസാനത്തോടെയാകും മാരുതി സുസുക്കി പുതിയ ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പിനെ വിപണിയിലെത്തിക്കുക.

Most Read Articles

Malayalam
English summary
Maruti To Launch three More Cars This Year. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more