വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

എലാന്റ്ര സെഡാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിങ് ഇന്ത്യയിൽ ഔദ്യോഗകമായി ഹ്യുണ്ടായി ആരംഭിച്ചു. ബുക്കിങ് ആരംഭിക്കുന്നതിനു പുറമേ, എലാന്റ്രയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിന്റെ ആദ്യ ഔദ്യോഗക ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടു.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പുതിയ എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ 2019 ഒക്ടോബർ മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കൊറിയൻ നിർമ്മാതാക്കൾ. നിരവധി മാറ്റങ്ങളോടെയാണ് പുതിയ സെഡാൻ വിപണിയിലെത്തുന്നത്.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

അനവതി ഫീച്ചറുകളും, സവിശേഷതകളും, മറ്റ് പല ക്രമീകരണങ്ങൾക്കൊപ്പം പരിഷ്കരിച്ച ഡിസൈനിലുമാണ് വാഹനം എത്തുന്നത്. നിലവിൽ വിപണിയിലുള്ള വാഹനത്തിനേക്കാൾ അഗ്രസീവ് ഡിസൈൻ ശൈലിയാണ്.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

മികച്ച രൂപകൽപ്പനയോടൊപ്പം പുതിയ ഫെയ്‌സ്‌ലിഫ്റ്റ്‌ കമ്പനിയുടെ സിഗ്നേച്ചർ കാസ്കേഡിംഗ് ഗ്രില്ലുമായിട്ടാണ് വാഹനത്തിന്റെ വരവ്. ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ ഉൾപ്പെടുത്തിയ പുതിയ ഹെഡ്‌ലാമ്പുകളാണ് ഇരുവശത്തും.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, മസ്കുലർ ലുക്കിംഗ് ബോണറ്റ്, പൂർണ്ണമായും പുതുക്കിയ അലോയ് വീൽ ഡിസൈൻ എന്നിവയും എലാന്റ്ര ഫെയ്‌സ്ലിഫ്റ്റിൽ ഉണ്ടാകും.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പരിഷ്കരിച്ച എലാന്റ്രയിൽ, പുനർ രൂപകൽപ്പന ചെയ്ത മുൻ, പിൻ ബമ്പറുകൾക്കൊപ്പം ഡിക്കിക്കു മുകളിലായി വ്യാപിച്ചു കിടക്കുന്ന പുതിയ റാപ്പ്-എറൗണ്ട്‌ എൽഇഡി ടെയിൽ ലാമ്പുകളുമാണ്.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പൂർണ്ണമായും പുതുക്കിയ അകത്തളമാണ് എലാന്റ്ര ഫെയ്‌സ്ലിഫ്റ്റിന് ലഭിക്കുന്നത്. ഒപ്പം നിരവധി പുതിയ സവിശേഷതകളും വാഹനത്തിൽ വരുന്നുണ്ട്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് മുൻ സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ആറ് എയർബാഗുകൾ, ABS & EBD, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് വാഹനത്തിൽ വരുന്നത്.

Most Read: വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോ

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് പുതിയ എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ഹ്യുണ്ടായി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. 152 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ യൂണിറ്റാണ് വാഹനത്തിൽ വരുന്നത്.

Most Read: 1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയിൽ

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഓപ്ഷണൽ ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ബിഎസ്-VI നിലവാരത്തിലേക്ക് ഉയർത്തിയ എഞ്ചിനാണ് സെഡാനിൽ നഷകിയിരിക്കുന്നത്.

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

പുതിയ ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്. അടുത്ത മാസം മുതൽ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും

വിപണിയിലെത്തും മുമ്പ് ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ‌ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു

സ്കോഡ ഒക്ടാവിയ, ഹോണ്ട സിവിക്, ടൊയോട്ട കൊറോള ആൾട്ടിസ് എന്നിവയ്ക്ക് എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ സെഡാൻ എതിരാളികളാകും. പുതിയ വാഹനത്തിന് ഈ വിഭാഗത്തിലെ എതിരാളികൾക്ക് സമാനമായ വില ഹ്യുണ്ടായി നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Elantra Facelift Bookings Open: India-Launch Confirmed For Next Month. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X