Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില് സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്ത്തിച്ചാല് കോണ്ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോ
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്കായ എസ്സ്-പ്രെസ്സോ വിപണിയിൽ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്.

സെപ്റ്റംബർ 30 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പുറം മൂടിയോ, മറയോ ഒന്നും കൂടാതെ പരീക്ഷണയോട്ടം നടത്തുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

വാഹനത്തിന്റെ ബാഹ്യ രൂപവും, ശൈലിയും ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എസ്സ്-പ്രെസ്സോയുടെ ബേസ് മോഡലാണ് പരീക്ഷണയോട്ടം നടത്തിയത്. ഹാച്ച്ബാക്കിന്റെ മുൻഭാഗത്തും പിൻഭാഗത്തും നൽകിയിരിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബമ്പറുകൾ കൊണ്ട് ഇത് മനസ്സിലാക്കാം.

മുൻവശത്ത് നേർത്ത ഗ്രില്ലും, അതിന് ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഉയർന്ന പതിപ്പുപകളിൽ ഗില്ലിൽ ക്രോം ഘടകങ്ങളും, ഫോഗ് ലാമ്പുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ പരീക്ഷണ ചിത്രങ്ങളിൽ വരുന്ന മോഡലിൽ ഇവ കാണാൻ സാധിക്കില്ല.

13 ഇഞ്ച് സ്റ്റീൽ റിമ്മുകളുള്ള വീലുകളുള്ള മാരുതി എസ്സ്-പ്രെസ്സോയുടെ വശങ്ങളിൽ വരുന്നത്. ഉയർന്ന വകഭേതങ്ങളിൽ റൂഫ് റെയിലുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നിൽ സി ആകൃതിയിലുള്ള ടൈൽലൈറ്റുകളും ബമ്പറുകളിലെ റിഫ്ലക്ടറുകളും നൽകിയിരിക്കുന്നു.

മുൻ റിപ്പോർട്ട് അനുസരിച്ച് മാരുതി സുസുക്കി എസ്സ്-പ്രെസ്സോ ഒമ്പത് വകഭേതങ്ങളിൽ ലഭ്യമാകും. ഇതിൽ Std (O), Lxi, Lxi (O), Vxi, Vxi (O), VXi +, Vxi AGS, Vxi (O) AGS, Vxi + AGS എന്നിവ ഉൾപ്പെടുന്നു. കമ്പനി അടുത്തിടെ മാരുതി എസ്സ്-പ്രെസ്സോയുടെ ആദ്യ ടീസർ പുറത്തിറക്കിയിരുന്നു.
Most Read: മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

എല്ലാ വകഭേതങ്ങളിലും ഒരൊറ്റ ബിഎസ്-VI കംപ്ലയിന്റ് 998 സിസി മൂന്ന് സിലിണ്ടർ എഞ്ചിൻ ഓപ്ഷനാണ് കമ്പനി നൽകുന്നത്. 67bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ ഓപ്ഷണലായി AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും ലഭ്യമാണ്.
Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

3665 mm നീളവും 1520 mm വീതിയും 1564 mm ഉയരവുമാണ് വാഹനത്തിന്. 1170 കിലോഗ്രാം മൊത്തം ഭാരം വരുന്ന ഹാച്ച്ബാക്കിന് 2380 mm വീൽബേസുമാണ് കമ്പനി നൽകുന്നത്. വരാനിരിക്കുന്ന മാരുതി സുസുക്കി എസ്സ്-പ്രെസ്സോയെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Most Read: മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

വാഹനത്തിനായുള്ള ബുക്കിംങ് ഉടൻ മാരുതി സെപ്തംബർ 25 -ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചില ഡീലർഷിപ്പുകൾ താൽപ്പര്യമുള്ള ഉപഭോക്താക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ തുടങ്ങി കഴിഞ്ഞു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Source: Gaadiwaadi