മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗൺആറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം അവസാനം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. പുതിയ മോഡലിന്റെ പരീക്ഷണ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

ബോക്സിയും വിശാലവുമായ നിലവിലെ വാഗൺആർ മാരുതി സുസുക്കിയുടെ ശ്രേണിയിൽ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിൽ ഒന്നാണ്. വാഹന വിപണിയിലെ തകർച്ചക്കിടയിലും മോശമല്ലാത്ത വിൽപ്പന നേടാൻ വാഹനത്തിന് സാധിക്കുന്നുണ്ട്.

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച മൂന്നാം തലമുറ വാഗൺആർ വാഹനപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. അതിന്റെ ജനപ്രീതി മുതലെടുക്കാനാണ് മാരുതി വാഗൺആറിന്റെ കൂടുതൽ പ്രീമിയം മോഡലിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്.

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

2019 വാഗൺആർ അധിഷ്‌ഠിത പ്രീമിയം മോഡലിന്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇപ്പോൾ മുൻഭാഗത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്റ്റാൻഡേർഡ് 2019 വാഗൺആറിനെ അപേക്ഷിച്ച് 180 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിന് നൽകിയിട്ടുള്ളത്.

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള XL6 ന് സമാനമായ തത്ത്വചിന്തയെ പിന്തുടർന്ന്, വരാനിരിക്കുന്ന ഹൈ-റൈഡിംഗ് ഹാച്ച്ബാക്കിന് ഒരു പ്രത്യേക ഡിസൈൻ ലഭിക്കുന്നു. ഇത് വാഗൺആറിൽ നിന്നും വാഹനത്തെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വിഴയായിരിക്കും മോഡലിന്റെ വിൽപ്പന കമ്പനി നടത്തുക.

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

ആഗോളതലത്തിൽ പ്രചാരത്തിലുള്ള പുതിയ ഡിസൈനാണ് പുതിയ ഹാച്ച്ബാക്കിൽ മാരുതിയും ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. ഹ്യുണ്ടായി വെന്യു, കോണ ഇലക്ട്രിക്ക് എന്നിവയോട് സാമ്യമുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് അലങ്കരിക്കുന്നത്. പ്രധാന പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഹൗസിംഗ്‌ വ്യത്യസ്ത ആകൃതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും മുകളിൽ ഫീച്ചർ ചെയ്യും.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

പുനർ‌രൂപകൽപ്പന ചെയ്ത ഗ്രിൽ‌, ഹെഡ്‌ലാമ്പുകൾ‌, ബമ്പർ‌ എന്നിവയുൾ‌പ്പെടെ പ്രധാന സ്റ്റൈലിംഗിലെല്ലാം മാറ്റങ്ങളുണ്ട്. യു-ആകൃതിയിലുള്ള പുതിയ കറുത്ത അലോയ് വീലുകൾ ഒഴിച്ചു നിർത്തിയാൽ സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്.

Most Read: ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

പിൻവശത്ത് എൽഇഡി ടെയിൽ ലാമ്പുകളും ഉയർന്ന എൽഇഡി സ്റ്റോപ്പ് ലാമ്പും ലഭിക്കും. XL6 ൽ ഉൾപ്പെടുത്തിയിരിക്കുന്ന പോലെയുള്ള ഇന്റീരിയറിന് ഒരു കറുത്ത തീം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എന്നാൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

Most Read: ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

1.2 ലിറ്റർ ബിഎസ്-VI K-സീരീസ് പെട്രോൾ എഞ്ചിനാകും പുതിയ വാഗൺആറിൽ മാരുതി വാഗ്ദാനം ചെയ്യുക. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ഘടിപ്പിക്കും. പുതിയ മോഡലിന് XL5 എന്ന പേരാണ് കമ്പനി നൽകിയിരിക്കുന്നതെന്നാണ് സൂചന.

Source: Gaadiwaadi

More from DriveSpark

Article Published On: Sunday, September 22, 2019, 11:00 [IST]
English summary
The new version of Maruti WagonR will launch next month. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X