ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമം 2019 സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവയുൾപ്പടെ ഏതാനും സംസ്ഥാനങ്ങൾ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

എന്നാൽ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുതിയ നിയമപ്രകാരം ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ ചുമത്താൻ തുടങ്ങിയിരുന്നു. പുതിയ മോട്ടോർ വാഹന ആക്റ്റ് നടപ്പിലാക്കുകയും പിഴകളും, ചെലാനുകളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്നു.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

പുതിയ ട്രാഫിക്ക് നിയമപരിപാലന സംവിധാനം സത്യസന്ധമായിട്ടാണോ പ്രവർത്തിക്കുന്നത്, നിയമ ലംഘകർക്ക് നടപടികളിൽ നിന്ന് രക്ഷപെടാൻ എന്തെങ്കിലും പഴുതുകളുണ്ടോ? ഇവയുടെ വിശ്വാസിയതെയെ പറ്റി മുഖ്യധാര മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ്.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

കൈക്കൂലി സംസ്കാരം ഇന്നും നിലനിൽക്കുന്നു എന്നത് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാർ അധികാരികൾ‌ നിയമാനുസൃതമായോ, നിയമവിരുധമായോ എന്ത് കാര്യങ്ങൾ‌ ചെയ്യെണമെങ്കിലും ഇപ്പോഴും കൈക്കൂലി തന്നെ ശരണം.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ഗാസിയാബാദിൽ ഒരു ഒളി ക്യാമറ ഉപയോഗിച്ചെടുത്ത വീഡിയോയിലാണ് പൊലീസിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടേയും ഈ അഴിമതി പുറം ലോകം അറിയുന്നത്.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

15,000 രൂപയുടെ പിഴ ചുമത്തിയ ചെലാനാനുമായി ഗാസിയാബാദിൽ ഒരു ട്രാഫിക്ക് പൊലീസുകാരന്റെ അടുത്ത് ചെന്ന് തഞ്ചത്തിൽ ഈ പിഴയിൽ നിന്ന് രക്ഷപെടാൻ എന്താ മാർഗം എന്ന് അന്വേഷിച്ചു. ആവശ്യം അറിയിച്ചതോടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉദ്യോഗസ്ഥന്റെ ദല്ലാളിനെ പൊലീസുകാരൻ പരിചയപ്പെടുത്തി.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ദല്ലാളിൽ നിന്ന് ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ ലഭിച്ചതിനു ശേഷം പൊലീസുകാരനും, ദല്ലാളും നൽകിയ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥനുമായി പിഴയുടെ കാര്യത്തിൽ സംസാരിച്ചു.

Most Read: രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

15,000 രൂപയുടെ പിഴയിൽ നിന്ന് വളരെ നിന്നാരമായി രക്ഷപെടുത്താം എന്ന് അയാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. ഇതിന് പ്രതിഫലമായി 5,000 രൂപയാണ് സർക്കാർ ഉദ്ധ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

Most Read: പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

കൂടുതൽ വിശ്വാസത്യയ്ക്ക് മുതിർന്ന അധ്വക്കേറ്റിന്റെ അടുത്ത് ചെന്നപ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു. പിഴ അടക്കേണ്ടതില്ല പകരം കൈക്കൂലി നൽകേണ്ടി വരും എന്നായിരുന്നു അഡ്വക്കേറ്റിന്റെയും മറുപടി. ഗാസിയാബാദ് കോടതി സമുച്ചയത്തിനകത്താണ് സംഭവം അരങ്ങേറിയത്.

Most Read: പുതിയ നിയമത്തില്‍ പിടിവീണ് പൊലീസ് ഉദ്യോഗസ്ഥന്‍

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

പിഴ തുക അടക്കേണ്ട ആവശ്യമില്ലെന്നും കുറഞ്ഞത് രണ്ട് മാസമെങ്കിലും കാത്തിരിക്കണമെന്നും വീഡിയോയിൽ പരയുന്നത് കേൾക്കാം. ചെലാൻ അനുസരിച്ചുള്ള പിഴയടക്കാൻ ഔദ്യോഗിക അറിയിപ്പ് ലഭിക്കുമെന്നും എന്നാൽ അതും അവഗണിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

നിയമലംഘകർ പിഴ സമർപ്പിക്കാത്തപക്ഷം പോലീസുകാർ ചെലാനും പിടിച്ചെടുത്ത രേഖകളും മറ്റ് നിയമ നടപടികൾക്കായിട്ട് കോടതിയിലേക്ക് അയക്കും. വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥർക്ക് ഈ രേഖകൾ എടുക്കാനും കൈകാര്യം ചെയ്യാനും കഴിയും.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

അവർ ഈ ഫയലിൽ നിന്ന് ചെലാനും അനുബന്ധ രേഖകളും നീക്കംചെയ്യുന്നു. ഇതിന് പ്രതിഫലമായി 5,000 രൂപയാണ് ഇവർ ഈടാക്കുന്നത്. കൈക്കൂലി പിഴ തുകയെ ആശ്രയിച്ചിരിക്കുമോ അതോ നിയമലംഘകർ നൽകേണ്ട പൊതു ഫീസാണോ ഇത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ഈ സ്റ്റിംഗ് പ്രവർത്തനം തീർച്ചയായും നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കാൻ കഴിയില്ല എന്ന വസ്തുതയെ വെളിപ്പെടുത്തുന്നു. കൈക്കൂലി വാങ്ങി ചലാനുകളും മറ്റ് രേഖകളും ഒഴിവാക്കുന്നതിൽ ഉന്നത സ്ഥാനത്തുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും പങ്കാളിത്തം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

നീതിന്യായ വ്യവസ്ഥ ഇത്തരത്തിൽ തുടർന്ന് പ്രവർത്തിച്ചാൽ ഉയർന്ന പിഴ ചുമത്തി ജനങ്ങളെ ട്രാഫിക്ക് നിയമങ്ങൾ അനുസരിപ്പിക്കാം എന്ന പദ്ധതി വിജയിക്കില്ല.

ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

പിഴ ചുമത്തപ്പെട്ട തുകയിൽ നിന്നും താഴ്ന്ന തുക കൈക്കൂലി വാങ്ങി പിഴകൾ എഴുതി തള്ളുന്ന ഉദ്യോഗസ്ഥരുടെ ഈ നടപടി പണമുള്ളവർക്ക് നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണത കൂട്ടുന്നു.

Most Read Articles

Malayalam
English summary
Operation Challan; Traffic Court officials taking bribe caught on video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X