പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

സെപ്റ്റംബർ ഒന്നിനാണ് ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. നിലവിൽ വന്ന അന്നുമുതൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ലഭിക്കുന്ന വലിയ പിഴകളും മറ്റ് പുതിയ പരിഷ്കാരങ്ങളും വാർത്തയായിരുന്നു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഇവയിൽ ചില സംഭവങ്ങളിൽ വാഹനത്തിന്റെ വിലയേക്കാൾ വിലമതിക്കുന്ന പിഴകളാണ് ജനങ്ങൾക്ക് ലഭിച്ചിരുന്നത്. പുതിയ നിയമങ്ങൾ വന്നതോടെ ജനങ്ങൾ ശരിയായ രീതിയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രാഫിക് പോലീസും കൂടുതൽ ജാഗ്രത പുലർത്തുന്നു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് പതിന്മടങ്ങ് വർദ്ധിപ്പിച്ച പിഴ നിരക്കാണ് ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമത്തിലെ ഏറ്റവും വലിയ മാറ്റം.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഇത്തരം പിഴകൾ ലഭിക്കാതിരിക്കാൻ പൊലീസിൽ നിന്നും ചെക്കിങ്ങിൽ നിന്നും ജനങ്ങൾ പലവിധത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നതായിട്ടാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വലിയൊരു സംഖ്യ പിഴ ഈടാക്കുന്ന ചെലാൻ ലഭിച്ചതിനെ തുടർന്ന് ഒരാൾ ബൈക്കിന് തീയിട്ടതായി വാർത്തകൾ വന്നിരുന്നു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

അതിനു ശേഷം ഇപ്പോൾ ഡൽഹിയിലെ ഒരു യുവതി നിയമ ലംഘനത്തിന് പിഴ ഈടാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

നിരവധി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച യുവതി റോഡിൽ നിന്ന് പൊലീസിനോട് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വീഡിയോയിൽ കാണുന്നത് പോലെ, വാഹനം ഓട്ക്കുമ്പോൾ ഇയർഫോണിൽ സംസാരിക്കുക, ഹെൽമെറ്റ് സ്ട്രാപ്പ് ധരിക്കാതിരിക്കുക എന്നിവയ്ക്കാണ് പൊലീസ് യുവതിയെ കൈ കാണിച്ച് നിറുത്തിയത്.

Most Read: 25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

തുടർന്നുള്ള പരിശോധനയിൽ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് തകർന്ന നിലയിലാണെന്നും കണ്ടെത്തിയത്, ഇത് കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാനും യുവതിക്ക് സാധിച്ചില്ല.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

നിലവിലെ നിയപ്രകാരം വാഹനത്തിന്റെ രേഖകൾ കൈവശമില്ലാത്തതിന് 15,000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. ഇവയെല്ലാം ചെയ്തതിനും ശേഷവും താൻ എന്ത് കുറ്റമാണ് ചെയ്തത് എന്ന് യുവതി പൊലീസിനോട് തട്ടി കയറി.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

നിയമ ലംഘനങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞതോടെ തനിക്ക് സുഖമില്ലെന്നും, ശാരീരിക അസ്വസ്ഥയുണ്ടെന്നുമായി യുവതിയുടെ മറുപടി.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

എന്നിട്ടും പൊലീസ് ഇവരെ വിട്ടയക്കാതെ വന്നപ്പോൾ ഹെൽമെറ്റ് ഉപയോഗിച്ച് അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ പോലും യുവതി ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഭീഷണിക്കു മുമ്പിൽ പതറാതെ പൊലീസുകാരൻ വീണ്ടും സംസാരിക്കുമ്പോൾ ഹെൽമെറ്റ് റോഡിന്റെ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് യുവതി വീണ്ടും ക്ഷുപിതയായി.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

വീണ്ടും തനിക്ക് സുഖമില്ലെന്നും തന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടെന്നും അതിനാൽ തന്നെ വിട്ടയക്കണമെന്നും അവർ പറയുന്നു. എന്നിരുന്നാലും, യുവതി ഒന്നിലധികം ട്രാഫിക് കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും അതിനാൽ പിഴ ഈടാക്കുമെന്നും അധികൃതർ ഉറപ്പിച്ചു പറഞ്ഞു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഇതോടെ പോലീസുകാർ തന്നെ ഉപദ്രവിക്കുകയാണെന്നും, പിഴയടക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അവർ ഭ്രാന്തമായി പ്രതികരിക്കുകയും ചെയ്തു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കാതിരുന്നതിന് 5000 രൂപയും, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5000 രൂപയും, ഇൻഷുറൻസ് കാണിക്കാത്തതിന് 3000 രൂപയും ഇവരിൽ നിന്ന് നിയമാനുസൃതം പിഴ ഈടാക്കുമായിരുന്നു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

ഇതിനുപുറമെ ഹെൽമെറ്റ് കൃത്ത്യമായി ധരിക്കാത്തതിന് 1000 രൂപയും, വായു മലിനീകരണ മാനദണ്ഡ ലംഘനത്തിന് 10,000 രൂപയും ഈടാക്കാം. കേടായ നമ്പർ പ്ലേറ്റും, വാഹനം ഓടിക്കുമ്പോൾ ഇയർഫോണുകൾ ഉപയോഗിച്ച് ഫോൺ വിളിച്ചതുമെല്ലാം പിഴയുടെ തുക വർദ്ധിപ്പിക്കുമായിരുന്നു.

പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി

വളരെ നേരത്തെ സംവാദത്തിന് ശേഷം യുവതിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാൽ നിയമ ലംഘനത്തിന് ലിംഗഭേതമന്യേ അധികൃതർ ശിക്ഷ നടപ്പിലാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഈ സംഭവത്തിന് ശേഷം നിരവധി പേരാണ് ആവശ്യം ഉയർത്തുന്നത്.

Most Read Articles

Malayalam
English summary
Woman raises suicide threat against police for issuing challan for Traffic violation in Delhi. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X