രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

പുതുക്കിയ മോട്ടോര്‍ വാഹന നിയമം സാധാരണക്കാരന് തലവേദനയായിരിക്കുകയാണ്. പുതിയ പിഴ ചുമത്തിത്തുടങ്ങിയതോടെ വാഹനത്തിന്റെ വിലയേക്കാള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ജനങ്ങള്‍.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ പുതിയ സ്‌കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ഇട്ടിരിക്കുന്ന വാര്‍ത്ത. ഹോണ്ട ആക്ടിവയുടെ പുതിയ സ്‌കൂട്ടറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂട്ടറിന്റെ വില 70,000 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

സ്‌കൂട്ടറിന് നമ്പറും താത്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ചാണ് അധികൃതര്‍ ഒരു ലക്ഷം രൂപ വാഹന ഉടമയ്ക്ക് പിഴയിട്ടിരിക്കുന്നത്. ഓഗസ്റ്റ് 28-നാണ് ഉടമ ഒഡീഷയില്‍ ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഈ സ്‌കൂട്ടര്‍ വാങ്ങുന്നത്.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

സെപ്റ്റംബര്‍ 12 -ന് പരിശോധനക്കിടെയാണ് അധികൃതര്‍ സ്‌കൂട്ടര്‍ പിടികൂടുന്നത്. പരിശോധനയില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് വാഹന ഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഇടുകയായിരുന്നു. രേഖകളൊന്നും നല്‍കാതെ വാഹനം ഉപയോക്താവിന് നല്‍കിയതിന് ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

പുതിയ നിയമത്തില്‍ വാഹനം ഉപയോക്താവിന് കൈമാറുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ നിരവധി പ്രശ്‌നങ്ങളാണ് പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

നിരവധി സ്ഥലങ്ങളില്‍ വലിയ തുക പിഴ ചുമത്തുകയും ചെയ്തു. ഒഡീഷയില്‍ നിന്നുതന്നെയുള്ള ഒരു ലോറി ഡ്രൈവര്‍ക്ക് അടുത്തിടെ അധികൃതര്‍ 86,500 രൂപ പിഴ ചുമത്തിയിരുന്നു. അമിതഭാരം കയറ്റി എന്നു കാട്ടിയായിരുന്നു അധികൃതര്‍ പിഴ ചുമത്തിയത്.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

ഡല്‍ഹിയില്‍ 25,000 രൂപ പിഴ ലഭിച്ച ബൈക്ക് യാത്രികന്‍ തന്റെ ബൈക്കിന് തീയിട്ട സംഭവം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. സെപ്തംബര്‍ ഒന്നുമുതലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത്. നേരത്തെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് ചെറിയ നിയമലംഘനത്തിനു പോലും ഈടാക്കിയിരുന്നത്.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

എന്നാല്‍ പുതിയ നിയമങ്ങളും വര്‍ധിപ്പിച്ച പിഴയും വലിയ രീതിയില്‍ ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോട്ടര്‍വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു. ബോധവല്‍ക്കരണത്തിനു ശേഷമേ നടപ്പാക്കാനാവുകയുള്ളു എന്ന നിലപാടാണ് ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തെ എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്നുകൂടിയാണ് ഒഡീഷ.

Most Read Articles

Malayalam
English summary
Fine For Riding Without Registration: Honda Activa Rider Asked To Pay Rs 1 Lakh In Fines. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X