റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്ത്
പുതിയ ക്വിഡിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തുവിട്ട് റെനോ. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ മോഡലിന്റെ ടീസര്‍ വീഡിയോ റെനോ പുറത്തുവിട്ടത്. മുന്‍ഭാഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, പുതിയ ക്വിഡ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റെനോ അറിയിച്ചത്.

ആദ്യ തലമുറയില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാകും പുതിയ ക്വിഡ് എത്തുന്നത്. പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങി പുതിയ സവിശേഷതകള്‍ വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബമ്പറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്ലാമ്പുകളുടെ സ്ഥാനം. പിന്നില്‍ പുതിയ ടെയില്‍ ലാമ്പ് കൂടാതെ, കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ് അകത്തളത്തെ മനോഹരമാക്കുന്നത്.

8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തെ മനോഹരമാക്കും. ആദ്യ മോഡലിലെ 800 സിസി, 1.0 ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് VI പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

നാലു വകഭേദങ്ങളിലാണ് ഫെയ്സ്ലിഫ്റ്റ് ക്വിഡ് വിപണിയില്‍ എത്തുന്നത്. ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിന് C- ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്നില്‍ ഇടം പിടിക്കും.

പുതിയ ഡിസൈനിലുള്ള ഏസി വെന്റുകള്‍, പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റിയറിങ് വിലും പുതിയ പതിപ്പില്‍ ഇടം പിടിക്കും. സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണിത്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.

ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്.

ഇനി മുതല്‍ മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡില്‍ സ്ഥാനം പിടിച്ചേക്കും.
Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇതു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും.

800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








