അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ ചെറിയ കപ്പാസിറ്റി മോട്ടോർ സൈക്കിൾ പുറത്തിറക്കാൻ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ അപ്രീയ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന്റെ ഭാഗമായി 2018 ഓട്ടോ എക്‌സ്‌പോയിൽ RS 150, ടുവാനോ 150 എന്നീ മോഡലുകൾ കമ്പനി പ്രദർശിപ്പിക്കയും ചെയ്തു.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

എങ്കിലും എൻട്രി ലെവൽ പ്രീമിയം എതിരാളികളെ നേരിടുന്നതിനായി കൂടുതൽ ശക്തമായ ഒരു ബൈക്ക് വിപണിയിൽ എത്തിക്കാൻ അപ്രീലിയ ശ്രമം ആരംഭിച്ചിരുന്നു. തൽഫലമായി ചൈനയിൽ GPR 250 എന്ന മോഡലിനെ കമ്പനി ചൈനയിൽ അവതരിപ്പിച്ചു.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

അപ്രീലിയ RSV4 ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൂർണമായും ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 249.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അപ്രീലിയ GPR 250-ക്ക് കരുത്ത് പകരുന്നത്.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 9,000 rpm-ൽ 26.5 bhp കരുത്തും 7,500 rpm-ൽ 22 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 150 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻ‌വശത്ത് അപ്സൈഡ് ഡൗണ്‍ ഫോർക്കിനെയും പിന്നിൽ മോണോഷോക്ക് സജ്ജീകരണമുള്ള അലുമിനിയം സ്വിംഗാർമുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്ക് ബ്രേക്കും, പിന്നിൽ ജെ. ജുവാനിൽ നിന്ന് ഉത്ഭവിച്ച ഒരൊറ്റ ഡിസ്ക് ബ്രേക്കുമാണുള്ളത്. റൈഡറിന്റെ സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബി‌എസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

സ്പോർട്ടി ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, അല്പം പിന്നിൽ സജ്ജീകരിച്ച ഫുട്പെഗ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ശ്രദ്ധേയമായ മറ്റ് സവിശേഷതകളാണ്. മോട്ടോർ സൈക്കിളിൽ ഒരു അലുമിനിയം ട്വിൻ-സ്പാർ ചേസിസാണ് ഉപയോഗിച്ചിരിക്കുന്നത്.

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഒപ്പം അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഉൾക്കൊള്ളുന്നു. 1,950 മില്ലീമീറ്റർ നീളവും 770 മില്ലീമീറ്റർ വീതിയും 1,100 മില്ലിമീറ്റർ ഉയരവും, 1,350 എംഎം വീൽബേസുമാണ് അപ്രീലിയ GPR 250-ൽ ഉള്ളത്.

Most Read: ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

അടുത്ത വർഷം നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ പുതിയ മോഡലിനെ അപ്രീലിയ അവതരിപ്പിക്കാനാണ് സാധ്യത. എങ്കിലും ഇന്ത്യൻ വിപണിയിൽ വാഹനത്തെ അവതരിപ്പിക്കുന്ന സൂചനയൊന്നും കമ്പനി നൽകിയിട്ടില്ല.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ ആദ്യ മോഡല്‍ 150 സിസി ബൈക്കിനെ അടുത്ത വർഷം വിൽപ്പനക്കെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ പുതിയ 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു.

Most Read: ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ അവതരിപ്പിച്ച് കഴിഞ്ഞാൽ ഹോണ്ട CBR 250R, സുസുക്കി ജിക്സെർ SF250, ടിവിഎസ് അപ്പാച്ചെ RR310 എന്നിവയുമായി അപ്രീലിയ GPR 250 മത്സരിക്കും. വിലയുടെ കാര്യത്തിൽ GPR 250 ക്ക് ഏകദേശം 2.20 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Tuesday, September 24, 2019, 11:09 [IST]
English summary
Aprilia GPR 250 Officially Revealed; India Launch Expected in 2020. Read more Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X