ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇന്ത്യൻ സ്ക്രാമ്പ്ളർ നിരയിലേക്ക് പുതിയ 250 സിസി ബൈക്കുമായി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി എത്തുന്നു. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ലിയോൺസിനോ 500 ന്റെ ചെറിയ പതിപ്പാണ് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ലിയോൺസിനോ 250 ക്ക് ഏകദേശം 2.51 ലക്ഷം രൂപയായിരിക്കും ഇന്ത്യയിൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയായിരിക്കും ഈ മോഡലിന്റെ വിപണിയിലെ എതിരാളികൾ.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇറ്റലിയിൽ നടന്ന 2017 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് ബെനലി TRK 251 അഡ്വഞ്ചർ ടൂററിനൊപ്പം ലിയോൺസിനോ 250 ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. റെട്രോ-സ്റ്റൈൽ റൗണ്ട്‌ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പ് ഇതിന് ലഭിക്കുന്നു.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 17 ലിറ്റർ ശേഷിയുള്ള മസ്ക്കുലർ ലുക്കുള്ള ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവയും മോട്ടോർസൈക്കിളിൽ ഉൾപ്പെടുന്നു.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

സസ്‌പെൻഷൻ സജ്ജീകരണത്തെ സംബന്ധിച്ചിടത്തോളം, ലിയോൺസിനോ 250 മുൻവശത്ത് 41 mm അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക് ഫോർക്ക്, പിൻവശത്തേക്ക് 51 mm ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്സോർബറുകൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

249 സിസി 4-വാൽവ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 9,250 rpm-ൽ 25.5 ബിഎച്ച്പി കരുത്തും 8,000 rpm-ൽ 21.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 153 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം.

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ബെനല്ലി ലിയോൺസിനോയ്ക്ക് ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നു. മുൻവശത്ത് 110/70-സെക്ഷൻ പിറെല്ലി എയ്ഞ്ചൽ എസ്ടി ടയറുകളും പിന്നിൽ 150/60 സെക്ഷനുകളുള്ള മെറ്റ്‌സെലർ സ്‌പോർടെക് എം 5 ട്യൂബ് ലെസ്സ് ടയറുകളുമാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

മുന്നിൽ 280 mm ഡിസ്ക് ബ്രേക്കുകളും, പിന്നിൽ 240 mm ഡിസ്ക് ബ്രേക്ക് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് ചുമതലകൾ വഹിക്കുന്നത്. സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

Most Read: ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

പേൾ ബ്രൗൺ, ഇറ്റാലിയൻ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലിയോൺസിനോ 250 ലഭ്യമാണ്. 2019 അവസാനത്തോടെ അല്ലെങ്കിൽ 2020 ന്റെ തുടക്കത്തിൽ ലിയോൺസിനോ 250 യെ ബെനലി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

ഇതിനോടൊപ്പം ബെനലി TRK 251 അഡ്വഞ്ചർ ടൂററിനെയും ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരംTRK 251 മോഡലിന്റെ അവതരണത്തെക്കുറിച്ച് സൂചനകളൊന്നും തന്നെയില്ല. ഈ മോഡൽ വിപണിയിലെത്തിയാൽ റോയൽ എൻഫീൽഡിന്റെ ഹിമാലയന് ശക്തമായ എതിരാളിയാകുമിത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino 250 India Launch Likely Soon. Read more Malayalam
Story first published: Friday, September 20, 2019, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X