ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ടിവിഎസ് മോട്ടോർ കമ്പനി എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ എൻ‌ടോർഖ് 125 റേസ് പതിപ്പിന് 62,995 രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി കോസ്മെറ്റിക്, ഫീച്ചർ പരിഷ്ക്കരണങ്ങളുമായാണ് സ്കൂട്ടറിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ സ്പോർട്ടി, ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത ബോഡി ഗ്രാഫിക്സിനൊപ്പം പുതിയ പെയിന്റ് സ്കീമാണ് പുതുതായി അവതരിപ്പിച്ച എൻ‌ടോർഖ് 125 റേസ് പതിപ്പിന്റെ പ്രധാന പ്രത്യേകത.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ റേസ് പതിപ്പിൽ ഊർജ്ജസ്വലമായ ചെക്ക്ഡ് ഫ്ലാഗ് ഗ്രാഫിക്സും മാറ്റ് ബ്ലാക്ക് / മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് റെഡ് എന്നീ മൂന്ന് ടോൺ കളർ സ്കീമും ഉണ്ട്.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

എൻ‌ടോർഖ് 125 ബ്രാൻഡിന്റെ ‘റേസ് പതിപ്പ്' ചിഹ്നത്തോടൊപ്പം ‘ടിവിഎസ് റേസിംഗ്' ഡെക്കലുകളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ടിവിഎസിന്റെ റേസിംഗ് പാരമ്പര്യത്തെ വ്യക്തമാക്കുന്നു. പുതിയ കളർ സ്കീമും സ്പോർട്ടി ബോഡി ഗ്രാഫിക്സും കൂടാതെ, പുതിയ റേസ് എഡിഷനിന്റെ മുൻവശത്ത് പൂർണ്ണമായുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ഡിആർഎല്ലുകളും നൽകിയിട്ടുണ്ട്.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മുകളിൽ സൂചിപ്പിച്ച മാറ്റങ്ങളും പരിഷ്ക്കരണങ്ങളും മാറ്റിനിർത്തിയാൽ സ്കൂട്ടറിന്റെ മെക്കാനിക്കൽ ഘടകങ്ങളെല്ലാം സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുന്നു. കൂടാതെ ഫീച്ചറുകളും അതേപടി നിലനിർത്തിയാണ് വിപണിയിൽ വാഹനം എത്തുന്നത്. സ്‌കൂട്ടറും റൈഡറുടെ സ്മാർട്ട്‌ഫോണും തമ്മിലുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിൽ ഉൾപ്പെടുന്നു.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്മാർട്ട് കണക്റ്റ് എന്ന് വിളിക്കുന്ന ഈ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്കൂട്ടറിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കോളുകളും സന്ദേശങ്ങളും മറ്റ് അറിയിപ്പുകളും പ്രദർശിപ്പിക്കുന്നു. ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് റൈഡറിന് അവരുടെ സ്മാർട്ട്‌ഫോൺ സ്‌കൂട്ടറുമായി ജോടിയാക്കാനും കഴിയും. ഇത് കൂടുതൽ കണക്റ്റുചെയ്‌ത ഫീച്ചറുകളും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മെക്കാനിക്കലുകളുടെ കാര്യത്തിൽ ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ പ്രവർത്തിപ്പിക്കുന്നത് അതേ 124 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ്.

Most Read: വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇത് 7500 rpm-ൽ 9.4 bhp കരുത്തും 5500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എന്നാൽ ബി‌എസ്-IV കംപ്ലയിന്റ് എഞ്ചിനാണ് ഈ മോഡലിലും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. 2020 ന്റെ തുടക്കത്തിൽ മലിനീകരണ നിരോധന ചട്ടം അടിസ്ഥാനമാക്കി ബി‌എസ്-VI ലേക്ക് എഞ്ചിനെ ടിവിഎസ് പരിഷ്ക്കരിക്കും.

Most Read: ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മുന്നിൽ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് എൻ‌ടോർഖ് 125 ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുന്നിൽ ഒരു പെറ്റൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

2018 ഫെബ്രുവരിയിലാണ് സ്കൂട്ടറിനെ ടിവിഎസ് വില്‍പ്പനയ്‌ക്കെത്തിച്ചത്. കമ്പനി പുറത്തിറക്കിയ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മോഡലുകളിലൊന്നാണ് എൻടോർഖ്. ജുപ്പിറ്ററിന് ശേഷം ടിവിഎസ് ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്കൂട്ടറും എൻടോർഖ് 125 ആണ്.

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR125, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ സ്കൂട്ടറുകളാണ് ടിവിഎസ് എൻടോർഖിന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
TVS NTorq 125 Race Edition Launched In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X