സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് മോട്ടോർസൈക്കിൾ വിപണിയിലെത്തിക്കാൻ ടിവിഎസ് മോട്ടോർ കമ്പനി. രണ്ട് മോഡലുകളുടെയും നിർമ്മാണ പതിപ്പ് ഈ വർഷം അവസാനമോ 2020 ഓട്ടോ എക്സ്പോയിലോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് മോട്ടോർസൈക്കിളുകളും സെപ്പെലിൻ ക്രൂസർ കൺസെപ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ 220 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കും. ഇത് ലിക്വിഡ്-കൂളിംഗ്, ഫ്യൂവൽ ഇഞ്ചക്ഷൻ എന്നിവ വാഗ്ദാനം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

എന്നാൽ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രകാരം ഈ ഫീച്ചറുകൾ വരാനിരിക്കുന്ന മോഡലിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ടി‌വി‌എസിന്റെ വിപണി എതിരാളിയായ ബജാജ് ഓട്ടോയുടെ അവഞ്ചർ സീരീസിനെതിരായ എൻ‌ട്രി ലെവൽ ക്രൂയിസർ ബൈക്കായിരിക്കും പുതിയ മോഡലുകൾ.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

മാത്രമല്ല റോയൽ എൻഫീൽഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ബുള്ളറ്റ് ക്ലാസിക് 350 മോഡലുകൾക്കെതിരെയും ഇത് സ്ഥാനം പിടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

സെപ്പെലിൻ ആശയത്തെ അടിസ്ഥാനമാക്കി എത്തുന്ന ബൈക്കുകൾളിൽ ഒന്നിന് സാധാരണ 220 സിസി എഞ്ചിനാണ് നൽകുന്നതെന്നും മറ്റൊരു മോഡലിന് ഉയർന്ന ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് സംവിധാനം ഘടിപ്പിക്കുമെന്നും ടിവിഎസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

സംയോജിത സ്റ്റാർട്ടർ ജനറേറ്ററുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ ഇന്ധനം ലാഭിക്കുന്നതിലൂടെ സെപ്പലിന് ഈ വിഭാഗത്തിൽ ഒരു പ്രത്യേക നേട്ടം നൽകാനും ഹൈബ്രിഡ് ടെക്നോളജി സഹായിച്ചേക്കും. ചെലവ് നിയന്ത്രിക്കാൻ ബെൽറ്റ് ഡ്രൈവ് വാഹനത്തിൽ ഉപയോഗിക്കാൻ സാധ്യതയില്ല.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

രണ്ട് മോട്ടോർസൈക്കിളുകളും വിപണിയിലെത്തിയാൽ നിരവധി ഘടകങ്ങൾ പങ്കിടും. രൂപകൽപ്പനയിൽ ഡാർക്ക് തീം, അലോയ് വീലുകൾ, ബാക്ക് റെസ്റ്റ് എന്നിവയുള്ള ക്രോം-ലഡൻ സ്റ്റൈലിംഗ് ഘടകങ്ങൾ ഓപ്ഷനുകളായി അവതരിപ്പിച്ചേക്കും.

Most Read: ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

കൂടാതെ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലിങ്കറുകൾ, ടെയിൽ ലൈറ്റ് എന്നിവയോടൊപ്പം ജുപ്പിറ്റർ, എൻടോർക്ക് എന്നീ സ്കൂടട്റുകളിലുള്ള സ്മാർട്ട് കണക്റ്റും പുതിയ മോഡലുകളിൽ ഉൾപ്പെടുത്തിയേക്കും.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ഓട്ടോ എക്‌സ്‌പോയുടെ മുൻ പതിപ്പുകളിൽ മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ടിവിഎസ് മോട്ടോർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണയും നിരവധി ആശയങ്ങൾ കമ്പനി അവതരിപ്പിച്ചേക്കാം.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ഫെബ്രുവരി ഏഴു മുതൽ 12 വരെയാണ് 2020 ഓട്ടോ എക്സ്പോ നടക്കുക.

സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ അപ്പാച്ചെ ശ്രേണിയെ ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുകയാണ് കമ്പനി. അതിനോടൊപ്പം തന്നെ അപ്പാച്ചെ RTR 160 4V -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും.

Most Read Articles

Malayalam
English summary
TVS Likely To Bring two Motorcycles Based On Zeppelin Concept. Read more Malayalam
Story first published: Saturday, September 14, 2019, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X