ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തി. ഹോണ്ടയുടെ ആദ്യ ബിഎസ് VI സ്‌കൂട്ടറാണ് ആക്ടിവ 125. സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡ്യുലക്‌സ് പതിപ്പിന് 74,490 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 7,000 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പിനെന്നാണ് റിപ്പോര്‍ട്ട്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

ഈ മാസം അവസാനത്തോടെ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. തെരഞ്ഞെടുത്ത കുറച്ച് നഗരങ്ങളിലാണ് ആദ്യം സ്‌കൂട്ടറിനെ കമ്പനി എത്തിക്കുക.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

ആക്ടിവയ്ക്ക് പിന്നാലെ മറ്റ് മോഡലുകളെയും ബിഎസ് VI നിലവാരത്തില്‍ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഹോണ്ട പറഞ്ഞു. രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്. പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയും നല്‍കിയിട്ടുണ്ട്.പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്പെന്‍ഷന്‍.

Most Read: മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു.

Most Read: CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും. കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്.

ആക്ടിവ 125 ബിഎസ് VI പതിപ്പ് വിപണിയില്‍

അധികം വൈകാതെ തന്നെ ഹീറോയും സ്പ്ലെന്‍ഡര്‍ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹീറോയും വ്യക്തമാക്കി. ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബൈക്കും സ്പ്ലെന്‍ഡറാണ്.

More from DriveSpark

Article Published On: Thursday, September 12, 2019, 10:30 [IST]
English summary
Honda Activa 125 BS-VI launched price of Rs 67,490. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X