വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവിയായ എർട്ടിഗയുടെ ഫെയ്സ് ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വർഷം ആദ്യമാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. അതിനു ശേഷം വാഹനത്തിന്റെ വിൽപ്പനയിൽ കാര്യമായ ഉയർച്ചയാണ് സംഭവിച്ചത്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തു വരുമ്പോൾ എംപിവി ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ വാഹനമാണ് എർട്ടിഗ. വിപണിയിലെ പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ മികച്ച വിൽപ്പനയാണ് മാരുതിയുടെ വാഹനത്തിന് ലഭിക്കുന്നത്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

കഴിഞ്ഞ മാസം 8,391 യൂണിറ്റ് എർട്ടിഗകളാണ് മാരുതി സുസുക്കി വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസം മാരുതി വിറ്റതിനേക്കാൾ 4,876 യൂണിറ്റ് കൂടുതലാണ് ഇത്. 2018 ഓഗസ്റ്റിൽ കമ്പനി 3,515 യൂണിറ്റ് എർട്ടിഗ വിറ്റഴിച്ചു. വിൽപ്പനയിൽ 139 ശതമാനം വളർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

വാഹന വിപണി നേരിടുന്ന കടുത്ത പ്രതിസന്ധിക്കിടയിലും എർട്ടിഗയുടെ വിൽപ്പന മാരുതിക്ക് നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. മാരുതി സുസുക്കിയുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഒരു വാഹനവും എർട്ടിഗ തന്നെയാണ്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഈ വർഷം ഓഗസ്റ്റിൽ 4,796 യൂണിറ്റുകൾ വിറ്റഴിച്ച് വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മാരുതി സുസുക്കി എർട്ടിഗയെക്കാൾ 3,595 യൂണിറ്റ് കുറവാണ് ഇത്. 2018 ൽ ഏറ്റവും പുതിയ എർട്ടിഗ മോഡൽ വിപണിയിലെത്തുന്നതിനു മുമ്പ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരുന്നു ഇന്ത്യയിൽ ഏറ്റവും മികച്ച വിൽപ്പന നടത്തുന്ന എംപിവി.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

മാരുതിയുടെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എർട്ടിഗ. പഴയ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിന്റെ കാര്യത്തിൽ നിലവിലെ മോഡൽ വളരെ വലുതാണ്. മിൽഡ്-ഹൈബ്രിഡ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു താങ്ങാവുന്ന എംപിവി കൂടിയാണ് എർട്ടിഗ.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ഈ വർഷം ആദ്യം മാരുതി സുസുക്കി 1.5 ലിറ്റർ ഡീസൽ എഞ്ചിനും എർട്ടിഗയ്‌ക്കൊപ്പം അവതരിപ്പിച്ചു. അത് മാരുതി സിയാസിലും ലഭ്യമാണ്. ഫിയറ്റ് സോഴ്‌സ്ഡ് 1.3L ഡീസൽ എഞ്ചിൻ മാരുതി സുസുക്കി ഇതിനകം തന്നെ നിർത്തലാക്കിയിരുന്നു. ഇത് 1.5L പെട്രോൾ, കമ്പനിയുടം ഫാക്ടറിയിൽ വികസിപ്പിച്ച 1.5 ഡീസൽ എഞ്ചിൻ എന്നിവ മാത്രമേ നിലവിൽ ഈ മോഡൽ വാദ്ഗാനം ചെയ്യുന്നുള്ളൂ.

Most Read: ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

എല്ലാ പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ വാഹനത്തിന് എഞ്ചിനും ട്രാൻസ്മിഷനും തമ്മിലുള്ള ഇരട്ട-മാസ് ഫ്ലൈ വീൽ ലിങ്കേജ് ലഭിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.

Most Read: വിറ്റാര ബ്രെസ്സയ്ക്ക് പെട്രോളിന് പിന്നാലെ CNG പതിപ്പും പുറത്തിറക്കാനൊരുങ്ങി മാരുതി

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

മാരുതി സുസുക്കി അടുത്തിടെ എർട്ടിഗ എംപിവിയെ അടിസ്ഥാനമാക്കി XL6 എന്ന പ്രീമിയം ക്രോസ്ഓവർ വിപണിയിലെത്തിച്ചിരുന്നു. നെക്സ ഡീലർഷിപ്പുകൾ വഴിയാണ് ഈ വാഹനത്തിന്റെ വിൽപ്പന കമ്പനി നടത്തുന്നത്. മാത്രമല്ല വിൽപ്പനയുടെ കാര്യത്തിലും XL6 മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

Most Read: വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ഒരു മാസത്തിനുള്ളിൽ 2,356 യൂണിറ്റ് XL6 നെ ഇന്ത്യൻ വിപണിയിൽ വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു.എർട്ടിഗയുടെയും XL6 ന്റെയും പ്രകടനം സംയോജിപ്പിച്ചാൽ മാരുതി 10,747 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കാറാണിത്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

എർട്ടിഗയും ഇന്നോവ ക്രിസ്റ്റ മോഡലുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ 3,993 യൂണിറ്റുകളുമായി മഹീന്ദ്ര ബൊലേറോ മൂന്നാം സ്ഥാനത്തും 2,490 യൂണിറ്റുകളുമായി അടുത്തിടെ പുറത്തിറക്കിയ റെനോ ട്രൈബർ നാലാം സ്ഥാനത്തുമെത്തി.

Most Read Articles

Malayalam
English summary
Maruti Ertiga BEATS Toyota Innova Crysta in August 2019 sales. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X