വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

അടുത്ത കാലത്തായി പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം കോംപാക്റ്റ് വിഭാഗത്തിൽ നിരവധി യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അടുത്ത കാലത്തായി ഈ ശ്രേണി മികച്ച സാധ്യതകൾ തുറക്കുന്നതിനാൽ നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിൽ പുത്തൻ മോഡലുകളും എത്തി.

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

എന്നാൽ ഫോർഡിന്റെ ഇക്കോസ്പോർട്ടാണ് ഈ വിഭാഗത്തെ സജീവമാക്കിയത്. 2012 ൽ ആണ് ഇക്കോസ്പോർട്ടിനെ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഈ ശ്രേണിയിലെ പുതിയ മോഡലുകൾ കാരണം ഇന്ന് വാഹനത്തിന്റെ വിൽപ്പന താരതമ്യേന ചുരുങ്ങി.

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 300, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് പുതുതായി ശ്രേണിയിൽ എത്തിയ ഇക്കോസ്പോർട്ടിന്റെ എതിരാളികൾ. ഈ വർഷങ്ങളിലെല്ലാം ഫോർഡ് ഇക്കോസ്പോർട്ടിന്റെ വിൽ‌പനയിൽ ക്രമാതീതമായ ഇടിവാണ് ഉണ്ടായത്. ഈ വിഭാഗത്തിലെ കാറുകളുടെ വിൽപ്പനയിൽ അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. എന്നാൽ 2019 ഓഗസ്റ്റിൽ ഇക്കോസ്പോർട്ട് വിപണിയിൽ മുന്നിലായി.

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

2019 ഓഗസ്റ്റിലെ ഹ്യുണ്ടായി വെന്യുവിന്റെ 9,342 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് 2019 ജൂലായിൽ വിറ്റ 9,585 യൂണിറ്റിനേക്കാൾ അല്പം കുറവാണ്. എങ്കിലും തുടർച്ചയായ രണ്ടാം മാസവും മാരുതി സുസുക്കി വിറ്റാര ബ്രെസയേക്കാൾ വെന്യുവിന്റെ വിൽപ്പന ഉയർന്നു. 2016 മുതൽ എസ്‌യുവി ശ്രേണിയിലെ സെയിൽസ് ചാർട്ടുകളിൽ വളരെക്കാലമായി മുന്നേറുന്ന കാറായിരുന്നു ബ്രെസ. വെന്യുവിന്റെ വരവോടെ സാഹചര്യം ആകെ മാറുകയായിരുന്നു.

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

എങ്കിലും 7,109 യൂണിറ്റുകൾ വിൽപ്പന നടത്തി മാരുതി ബ്രെസ രണ്ടാം സ്ഥാനത്തെത്തി. ഫോർഡ് ഇക്കോസ്പോർട്ട് 2,882 യൂണിറ്റുകൾ വിറ്റഴിച്ചു. 2018 ഓഗസ്റ്റിൽ ഇത് 4,435 യൂണിറ്റുകളായിരുന്നു. എങ്കിലും ഈ വർഷം ജൂലായിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 8.13 ശതമാനം ഉയർന്ന് 3,137 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ഇക്കോസ്‌പോർട്ടിന്റെ വിൽപ്പനയിൽ വലിയ കുറവുണ്ടായെങ്കിലും, 2019 ൽ ഇതാദ്യമായാണ് ഇക്കോസ്‌പോർട്ടിന്റെ വിൽപ്പന ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 300 എന്നിവയേക്കാൾ ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നത്.

Most Read: ലോഡ്ജിയെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി റെനോ

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

മഹീന്ദ്ര XUV 300, 2,532 യൂണിറ്റുകൾ വിൽപ്പന നടത്തി. ഇത് 2019 ജൂലായിൽ വിറ്റ 4,464 യൂണിറ്റുകളിൽ നിന്ന് 43.28 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. മഹീന്ദ്ര XUV 300 ന്റെ വിൽപ്പന 4,000 യൂണിറ്റിന് താഴെയാകുന്നത് ഇതാദ്യമാണ്.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ടാറ്റ നെക്‌സോണിന്റെ വിൽപ്പന 2,275 യൂണിറ്റായി കുറഞ്ഞു. 2018 ഓഗസ്റ്റിൽ വിറ്റ 4,499 യൂണിറ്റുകളിൽ നിന്ന് 49.43 ശതമാനം ഇടിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ജൂലായിൽ വിറ്റ 3,344 യൂണിറ്റുകളിൽ നിന്ന് 31.97 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. 2019 ൽ ഇതാദ്യമായാണ് നെക്‌സോണിന്റെ വിൽപ്പന ഇത്രയും കുറയുന്നത്.

Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

ഹോണ്ട WRV യുടെ വിൽപ്പനയും 58.26 ശതമാനം ഇടിഞ്ഞു. മഹീന്ദ്ര TUV 300 ന്റെ വിൽപ്പനയിലും 46.13 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ ശ്രേണിയിലെ മൊത്തം വാഹനങ്ങളുടെ വിൽ‌പനയിൽ 2.28 ശതമാനം ഇടിവും കണക്കുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Ford EcoSport beats Mahindra XUV300 Tata Nexon in Aug 2019 sales. Read more Malayalam
Story first published: Saturday, September 7, 2019, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X