ലോഡ്ജിയെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി റെനോ
ഏഴു സീറ്റര്‍ എംപിവി ലോഡ്ജിയെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി റെനോ. 8.19 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ് ലോഡ്ജിയുടെ എക്സ് ഷോറൂം വില.

ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് റെനോ അറിയിച്ചിരുന്നു. നിലവില്‍ റെനോയുടെ നിരയില്‍ ഡീസല്‍ എഞ്ചിനില്‍ മാത്രം ഉള്ളൊരു മോഡലാണ് ലോഡ്ജി.2020 ഏപ്രില്‍ മാസത്തോടെ ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവരും.

ബിഎസ് VI -ലേക്ക് എഞ്ചിനെ മാറ്റുന്നതിനൊപ്പം മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രെട്രോള്‍ കാറുകളെക്കാള്‍ അധിക ചിലവ് വരും. ഇത് ഉപഭോക്താവിനെ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ടൊയോട്ട ഇന്നോവ, മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ എന്നിവരായിരുന്നു ലോഡ്ജിയുടെ എതിരാളികള്‍. തുടക്കത്തില്‍ തന്നെ മന്ദഗതിയിലുള്ള വില്‍പ്പനയായിരുന്നു ലോഡ്ജിയുടെത്. ഡസ്റ്ററിന്റെ ഓള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍ നിന്ന് കടംകൊണ്ടവയാണ് ഇന്റീരിയര്‍ ഘടകങ്ങള്‍ പലതും.

ഏഴ് സീറ്റ്, എട്ട് സീറ്റ് ഓപ്ഷനുകളില്‍ വാഹനം വിണിയില്‍ എത്തിയിരുന്നു. സ്ഥലസൗകര്യമാണ് ലോഡ്ജിയുടെ മുഖ്യ ആകര്‍ഷണം. 4.5 mm നീളവും 1.8 mm വീതിയും 1.7 mm ഉയരവുമുള്ള ലോഡ്ജിയുടെ വീല്‍ബെയ്സ് 2.8 mm ആണ്. റെനോ ഡസ്റ്ററിനോട് സാദൃശ്യം ഏറെയുണ്ട് ലോഡ്ജിക്ക്.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേകം എസി വെന്റുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, പവര്‍ സോക്കറ്റ്, രണ്ടാം നിരയില്‍ ഫോള്‍ഡിങ് ട്രേ ടേബിളുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

റെനോ ഡസ്റ്ററിന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ K9K ഡീസല്‍ എന്‍ജിന്റെ രണ്ട് വകഭേദങ്ങളാണ് ലോഡ്ജിക്ക് കരുത്ത് പകരുന്നത്. 85 bhp കരുത്ത് പകരുന്ന എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 108 bhp കരുത്ത് പകരുന്ന എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് വാഹനത്തില്‍.
Most Read:അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

കരുത്തുറ്റ എന്‍ജിനുള്ള മോഡലിന് 20 കിലോമീറ്ററും കരുത്ത് കുറഞ്ഞ എന്‍ജിനുള്ള മോഡലിന് 24 കിലോമീറ്ററും മൈലേജും ലഭിച്ചിരുന്നു. ലോഡ്ജിയെ വിപണിയില്‍ നിന്ന് പിന്‍വലിച്ചാലും ആ നിരയിലേക്ക് അടുത്തിടെയാണ് റെനോ ട്രൈബറിനെ അവതരിപ്പിച്ചത്.
Most Read:മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

ലോഡ്ജിയെക്കാളും ചെറിയ മോഡലാണ് ട്രൈബര്‍. ലോഡ്ജിയെക്കാളും വിലക്കുറവും ട്രൈബറിന്റെ സവിശേഷതയാണ്. 4.99 ലക്ഷം രൂപയാണ് ട്രൈബറിന്റെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6.49 ലക്ഷം രൂപയുമാണ് വില.
Most Read:25,000 രൂപ പിഴ, ക്ഷുപിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

റെനോയുടെ ജനപ്രീയ ഹാച്ച്ബാക്കായ ക്വിഡില്‍ വരുന്ന അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ട്രൈബറും വിപണിയില്‍ എത്തുന്നത്. ഒരേയൊരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയിലെത്തുന്നത്.

70 bhp കരുത്തും 96 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ യൂണിറ്റാണ് കമ്പനി പ്രധാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭ്യമാവും.


Click it and Unblock the Notifications








