മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) ശ്രേണിയില്‍ മഹീന്ദ്ര കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച മോഡലാണ് മറാസോ. അടുത്തിടെ മറാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ ഡിസി ഡിസൈന്‍ ചെയ്തിരുന്നു.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഡിസി ഡിസൈന്‍ ചെയ്ത മറാസോയുടെ വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ മഹീന്ദ്ര വാഹനം ഡീലര്‍ഷിപ്പില്‍ എത്തിച്ചു തുടങ്ങിയിരിക്കുന്നത്. ഡീലര്‍ഷിപ്പില്‍ എത്തിച്ച വാഹനത്തിന് പുറമേ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അകത്തളത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ആഡംബര വാഹനങ്ങളില്‍ കാണുന്ന അകത്തളമാണ് മറാസോയില്‍ നല്‍കിയിരിക്കുന്നത്. പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന വിധമാണ് അകത്തെ മാറ്റങ്ങള്‍. മൂന്നാം നിരയില്‍ ലക്ഷ്വറി ലോഞ്ചിന് സമാനമാണ് സീറ്റ്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ലെതറില്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. യാത്രക്കാര്‍ക്ക് മികച്ച ലെഗ് സ്പേസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് വീഡിയോയും മറ്റും കാണാന്‍ ഡിസ്പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

കപ്പ് ഹോള്‍ഡര്‍ സ്പേസും മറ്റും നല്‍കി ലക്ഷ്വറി അനുഭവം നല്‍കുന്നതാണ് രണ്ടാം നിരയിലെ ആംറസ്റ്റ് ഭാഗം. വിവിധ നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്ങും നല്‍കിയിരിക്കുന്നു. ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍ എന്നിവയിലും വുഡണ്‍ ആവരണം നല്‍കിയിരിക്കുന്നതിനൊപ്പം, ലെതര്‍, വുഡണ്‍ ഇന്‍സേര്‍ട്ട്സ് ഡോറിലും സ്ഥാനംപിടിച്ചിട്ടുണ്ട്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്യുന്നതിനായി 12V സോക്കറ്റും ക്യാബിനില്‍ ഡിസി നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്‍തുണയുള്ള 18 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

പാട്ടുകള്‍ ആസ്വദിക്കുന്നതിനായി 8 ജിബിയുടെ ഇന്‍ന്റേണല്‍ സ്റ്റോറേജും അതിനൊപ്പം 4 സ്പീക്കറും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത പിന്തുണയോടെ സീറ്റുകള്‍ ക്രമികരിക്കാന്‍ സാധിക്കും. മുന്നിലെ യാത്രക്കാരുടെ സീറ്റും 180 ഡിഗ്രി വരെ ചായ്ക്കാന്‍ സാധിക്കും.

Most Read: ഓഗസ്റ്റ് മാസം 88 യൂണിറ്റ് വില്‍പ്പനയുമായി കോന ഇലക്ട്രിക്ക്

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

മൂന്നാം നിരയില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ഏറ്റവു ഉയര്‍ന്ന പതിപ്പായ M8 -ല്‍ ആണ് പരിഷ്‌കരാങ്ങള്‍ നടത്തിയിരിക്കുന്നത്. ഈ പരിഷ്‌കരാങ്ങള്‍ക്ക് 4.99 ലക്ഷം രൂപയാണ് മൊത്തം ചെലവായതെന്നും കമ്പനി അറിയിച്ചു. നിലവില്‍ 14 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍ മറാസോയുടെ വില.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഡിസി കരവിരുതില്‍ പിറന്ന മരാസോയുടെ വില 20 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ യാതൊരു മാറ്റവുമില്ല. 121 bhp പവറും 300 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ലക്ഷ്വറി മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മഹീന്ദ്രയുടെ മറാസോ സ്വന്തമാക്കി.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മറാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മറാസോ.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

M2, M4, M6, M8 എന്നീ നാല് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനം കൂടിയാണ് മറാസോ.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അകത്തളങ്ങളില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

മഹീന്ദ്രയും പെനിന്‍ഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ തുടക്കമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനായുള്ള സ്ഥലസൗകര്യമുള്ള നീളമേറിയ ബംമ്പറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. എന്‍ജിന്‍ അല്‍പ്പം ചെറുതായതുകൊണ്ടു തന്നെ, 17.3 കിലോമീറ്ററിന്റെ മികച്ച ഇന്ധന ക്ഷമതയാണ് കമ്പനി മറാസോയില്‍ വാഗ്ദാനം ചെയ്യുന്നത്.

Source: Ujjwal Saxena/YouTube

More from DriveSpark

Article Published On: Wednesday, September 11, 2019, 11:23 [IST]
English summary
Mahindra Marazzo DC Design arrives at the dealer. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X