ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ഫെയ്‌സ്‌ലിഫ്റ്റ് ക്വിഡിനെ വിപണിയില്‍ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി റെനോ. 2019 ഒക്ടോബര്‍ 1 -ന് മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനകം തന്നെ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം കമ്പനി വെളിപ്പെടുത്തിയിരുന്നു.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

അടുത്തിടെ വാഹനത്തിന്റെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടിരുന്നു. എന്നാല്‍ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മാരുതിയുടെ എസ്സ്-പ്രെസ്സോയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ക്വിഡിന്റെ എതിരാളി. നേരത്തെ പുറത്തുവിട്ട ടീസറില്‍ കാറിന്റെ മുന്‍ഭാഗം മാത്രമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ചൈനയില്‍ പുറത്തിറക്കിയ റെനോ ക്വിഡ് ഇലക്ട്രിക്ക് കാറില്‍ നിന്നും കടമെടുത്ത K-ZE ഡിസൈന്‍ ശൈലിയാണ് ഫെയ്‌സ്‌ലിഫ്റ്റ് ക്വിഡിനും നല്‍കിയിരിക്കുന്നത്. നാലു വകഭേദങ്ങളും മോഡലില്‍ ഒരുങ്ങും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളാണ് ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുന്‍വശത്തെ സവിശേഷതകള്‍.ബമ്പറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്ലാമ്പുകളുടെ സ്ഥാനം.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നതിനായി മുന്നിലും, വശങ്ങളിലെ ഗ്ലാസുകളിലും ഓറഞ്ച് നിറവും നല്‍കിയിരിക്കുന്നു. പിന്നില്‍ പുതിയ ടെയില്‍ ലാമ്പ് കൂടാതെ, കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പിന്നിലും കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിന് C -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും ഇടം പിടിക്കും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

പഴയ പതിപ്പില്‍ നിന്നും കുറച്ച് അധികം മാറ്റങ്ങള്‍ അകത്തളത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് പുതിയ എംപിവി ട്രൈബറിന് നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍ ക്വിഡിനും നല്‍കിയിട്ടുണ്ട്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തന്നെയാണ് അകത്തളത്തെ പ്രധാന സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും അകത്തളത്തെ മനോഹരമാക്കും.

Most Read: ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

പുതിയ ഡിസൈനിലുള്ള ഏസി വെന്റുകളാണ് അകത്തളത്തെ മറ്റൊരു സവിശേഷത. പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റിയറിങ് വിലും പുതിയ പതിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയ്ക്ക് താഴെയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

Most Read: ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ആദ്യ മോഡലിലെ 800 സിസി, 1.0 ലിറ്റര്‍ എന്‍ജിനുകളുടെ ബിഎസ് VI പതിപ്പായിരിക്കും പുതിയ ക്വിഡില്‍. മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

Most Read: ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ഡ്യുവല്‍ എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സന്നഹങ്ങളും വാഹനത്തില്‍ ഇടം പിടിക്കും. മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണിത്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

പുതിയ ക്വിഡ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുന്നതിനൊപ്പം തന്നെ ക്വിഡ് ക്ലൈബറിന്റെയും ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒക്ടോബര്‍ ഒന്നിന് അവതരിപ്പിക്കാന്‍ റെനോ

ഇരു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

Image Source: Auto Factory/Instagram

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid facelift launch on October 1, 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X