ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലെ തങ്ങളുടെ വ്യവസായത്തിന്റെ നിയന്ത്രണം രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് കൈമാറാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ഫോർഡ് ഇന്ത്യ മഹീന്ദ്രയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെടും. മഹീന്ദ്രയുമായി ചേർന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയിൽ ഫോർഡിന് തുല്യ വോട്ടവകാശവും ബോർഡ് പ്രാതിനിധ്യവുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ. ഇതിന്റെ ഭാഗമായി പുതിയ സഖ്യം ഇന്ത്യയിൽ പുതിയ പ്രോജക്ടുകളിൽ ഒന്നിച്ചു പ്രവർത്തിക്കും.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോർഡ്-മഹീന്ദ്ര സംയുക്ത സംരംഭത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോർഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്രക്ക് സാധിക്കും. ഫിഗോ ആസ്പയർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് ഫോർഡ് മഹീന്ദ്ര സംയുക്ത സംരഭം വിപണിയിലെത്തിക്കും.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

കൂടാതെ, വരാനിരിക്കുന്ന ഫോർഡ് എസ്‌യുവികൾക്ക് മഹീന്ദ്രയുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം. അതോടൊപ്പം നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികൾക്കും ഫോർഡ് ബാഡ്ജുകൾ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്‌യുവികൾക്കും മഹീന്ദ്ര പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ഇന്ത്യയിൽ ഒരു മുദ്ര പതിപ്പിക്കുന്നതിൽ അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് പരാജയപ്പടുകയാണുണ്ടായത്. ഇന്ത്യൻ വാഹന വ്യവസായത്തിൽ സാന്നിധ്യം അറിയിക്കുന്നതിൽ പരാജയപ്പെട്ട ആദ്യത്തെ അമേരിക്കൻ കാർ നിർമാമാതാവായി ഫോർഡ് മോട്ടോർ കമ്പനി മാറില്ല. മറ്റൊരു അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സ് കമ്പനി ഷെവർലെ കാറുകളുടെ വിൽപ്പന രണ്ട് വർഷം മുമ്പ് നിർത്തി ഇന്ത്യയിൽ നിന്നും പിൻമാറിയിരുന്നു.

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

നിലവിൽ ഫോർഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ മഹീന്ദ്ര ഡീലർഷിപ്പുകളിലൂടെയാണ് ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‌യുവിയെ റീട്ടെയിൽ ചെയ്യുന്നത്. പുതിയ സഖ്യം വരുന്നതോടെ അമേരിക്കൻ വാഹന നിർമ്മാതാക്കൾക്ക് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ മഹീന്ദ്രയുടെ ഡീലർഷിപ്പുകളിൽ നിന്ന് കൂടുതൽ ഫോർഡ് കാറുകൾ റീട്ടെയിൽ ചെയ്യാനും സാധിക്കും.

Most Read: വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ഇത് ഡീലർഷിപ്പുകളെയും സേവന കേന്ദ്രങ്ങളെയും നിയമിക്കാതെ തന്നെ ഇന്ത്യയിലെ ചെറിയ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഫോർഡിന് പ്രവേശനം നൽകും. എങ്കിലും പ്രധാനമായും കയറ്റുമതിക്കായി എഞ്ചിനുകൾ നിർമ്മിക്കുന്ന സനന്ദ് ഫാക്ടറിയുടെ പ്രവർത്തനം ഫോർഡ് തുടരാനാണ് സാധ്യത.

Most Read: ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ഫോർഡ് നിലവിൽ ഇന്ത്യയിൽ രണ്ട് ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഒന്ന് ഗുജറാത്തിലെ സനന്ദിലും മറ്റൊന്ന് ചെന്നൈയിലുമാണ്. ഇവ ഒഴികെയുള്ള എല്ലാ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനങ്ങളും ഈ സംയുക്ത സംരംഭം ഇനി മുതൽ കൈകാര്യം ചെയ്യും. 1926 ൽ ആണ് ഫോർഡ് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്.

Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

പിന്നീട് 1990 ൽ ഇന്ത്യയിഷ നിന്ന് പിൻമാറിയ കമ്പനി 1990 കളുടെ തുടക്കത്തിൽ മഹീന്ദ്രയെ സംയുക്ത സംരംഭത്തിൽ പങ്കാളികളാക്കി. 1990 കളുടെ തുടക്കത്തിൽ ഇന്ത്യയിലേക്ക് വീണ്ടും ഫോർഡ് പ്രവേശിക്കുകയും അന്നുമുതൽ, ഫോർഡ് ഇന്ത്യയിൽ ഒരു സ്വതന്ത്ര വാഹന നിർമ്മാതാവായി തുടരുകയുമാണ്.

More from DriveSpark

Article Published On: Thursday, September 26, 2019, 11:49 [IST]
English summary
Ford Set To Handover Indian Operations To Mahindra. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X