വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

രാജ്യത്തെ വാഹന രംഗം വളരെയധികം പ്രതിസന്ധികല്‍ നേരിടുകയാണ്. കുറഞ്ഞ വില്‍പ്പനയും പുതിയ ചട്ടങ്ങളും മിക്ക നിർമ്മാതാക്കളേയും പ്രതിസന്ധിയിലാക്കുകയാണ്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഒറ്റ കക്ഷിയായി നിന്നുകൊണ്ടുള്ള തങ്ങളുടെ വില്‍പ്പനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമുകളും, സാങ്കേതികവിദ്യകളും കൈമാറുന്നതിനുമപ്പുറം രാജ്യത്ത് മഹീന്ദ്രയുമായി ചേര്‍ന്ന് വില്‍പ്പനയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടരാനാണ് ഫോര്‍ഡ് ഒരുങ്ങുന്നത്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഈ കൂട്ടുകെട്ടോടെ ഭാവിയില്‍ ആഗോള വിപണിയില്‍ മൂന്നാമത്തെ വലിയ വാഹന വിപണിയായി കരുതപ്പെടുന്ന ഇന്ത്യയില്‍ നിര്‍മ്മാണശാലകള്‍ പോലെയുള്ള ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ കൂടതെ തങ്ങളുടെ സാനിധ്യം നില നിര്‍ത്താന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഫോര്‍ഡ് ഗുജറാത്തിലെ സനന്ദ് പ്ലാന്റ് വിലക്കാനുള്ള ഒരുക്കത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ രാജ്യത്ത് ഒറ്റയ്ക്കുള്ള യാത്ര നിര്‍മ്മാതാക്കള്‍ അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നു.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

2015 -ല്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ചിലവഴിച്ച് ഏറ്റവും നൂതന സാങ്കേതികവിദ്യയില്‍ തീരത്താണ് സനന്ദ് പ്ലാന്റ്. പ്രതിവര്‍ഷം 2.4 ലക്ഷം വഹനങ്ങളും, 2.7 ലക്ഷം എഞ്ചിനുകലും പ്ലാന്റില്‍ ഉത്പാദിപ്പിക്കാനാവും.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

കോമ്പാക്ട് സെഡാന്‍ മോഡലായ ആസ്പയര്‍, ഹാച്ച്ബാക്ക് മോഡലായ ഫിഗോ എന്നിവയാമ് ഫോര്‍ഡ് സനന്ദ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്നതില്‍ ഭൂരി ഭാഗവും.

Most Read: ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

1995 -ല്‍ ആരംഭിച്ച നിര്‍മ്മാതാക്കളുടെ ചെന്നൈ ഫാക്ടറിയിലാണ് ഇക്കൊസ്‌പോര്‍ട്, എന്‍ഡവര്‍ എന്നീ എസ്‌യുവികള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 2.0 ലക്ഷം വാഹനങ്ങളും, 3.4 ലക്ഷം എഞ്ചിനുകളും പ്ലാന്റില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഏകദേശം 30 രാജ്യങ്ങളിലേക്കുള്ള കയറ്റുമതികള്‍ സനന്ദ് പ്ലാന്റില്‍ നിന്ന് നിറവേറ്റുമ്പോള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ചെന്നൈയില്‍ കമ്പനി ഉത്പാദിപ്പിക്കുന്നു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

തുറമുളത്തോട് അടുത്തായിട്ടാണ് ഗുജറാത്തിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളുടേയും മറ്റ് ഘടകങ്ങളുടേയും കയറ്റുമതിക്കും ഇറക്കുമതിക്കും ഇത് വളരെ ഗുണകരമാണ്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

പ്ലാന്റ് വാങ്ങാന്‍ ആഗ്രഹിക്കുന്ന നിലവിലെ നിര്‍മ്മാതാക്കള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിര്‍മ്മാതാക്കള്‍ക്കും വളരെ സൗകര്യപ്രദമായ ഒരു നിര്‍മ്മാണശാലയാവുമിത്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ആഗോള തലത്തിലുള്ള ഫോര്‍ഡിന്റെ ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാവും സനന്ദ് പ്ലാന്റിന്റെ വില്‍പ്പന. കമ്പനിയുെട ഏഷ്യ-പസിഫിക്ക് പ്രദേശിക ആസ്ഥാനവും ഇക്കാര്യത്തില്‍ വില്‍പ്പന നടത്താം നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ചയത്ര വില്‍പ്പനകള്‍ ഇല്ലാത്തചിനാലും പുതിയ മോഡലുകള്‍ക്ക് വിപണിയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാത്തതുമാവാം ഫോര്‍ഡിനെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്പരേരിപ്പിച്ചത്.

വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

എന്നാല്‍ നിലവില്‍ പ്ലാന്റ് വില്‍ക്കുന്നതിന് ഉദ്ദേശമില്ലെന്നും, കമ്പനിയുടെ ആഗോള തലത്തിലേക്കുള്ള കയറ്റുമതിയും മറ്റും മുന്‍ നിര്‍ത്തി സനന്ദ് പ്ലാന്റ് മുമ്പോട്ടും പ്രവര്‍ത്തനം തുടരുമെന്നാണ് ഫോര്‍ഡ് അധികൃതര്‍ പ്രതികരിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford Motors plans to sell Gujarat plant. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X