വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

റോഡുകളില്‍ പൊലീസ് ചെക്കിങ്ങില്‍ വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലാതെ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആയിരങ്ങളുടെ പിഴ ഇനി ഭയക്കേണ്ടതില്ല. ഇത്തരത്തിലുള്ള ഡ്രൈവര്‍മാര്‍ക്കായി പുതിയ നിയമം നിലവില്‍ വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഈ നിയമ പ്രകാരം രേഖകള്‍ മറന്നു വയ്ച്ചതോ, കൈവശമില്ലാത്തതുമായ വാഹനയുടമകള്‍ക്ക് 100 രൂപ പിഴയടച്ച് സ്ഥലത്തു നിന്ന് രക്ഷപെടാം.

എന്നാല്‍ 100 രൂപയില്‍ കാര്യങ്ങള്‍ കഴിഞ്ഞു എന്ന് വിചാരിക്കേണ്ട.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

15 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ രേഖകളുമായി ഇവര്‍ കോടതിക്കു മുന്നില്‍ ഹാജരാവേണ്ടതാണ്. അതു കൊണ്ട് കൃത്തയമായ രേഖകളില്ലാതെ പൊലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപെടാന്‍ കള്ളം പറയുന്നവര്‍ക്ക് രക്ഷയില്ല.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

സത്യസന്ധമായി ഇവ മറന്നു വയ്ക്കുകയോ, എടുക്കാന്‍ മറന്ന് പൊലീസ് ചെക്കിങ്ങില്‍ പെടുകയോ ചെയ്യുന്നവര്‍ക്കായിട്ടാണ് ഈ നിയമം നടപ്പിലാക്കുന്നത്.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

2019 മോട്ടോര്‍ വാഹന നിയമ ഭേതഗതി കഴിഞ്ഞ മാസം ആദ്യമാണ് രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങലിലും പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ പുതിയ നിയമങ്ങളുടെ ഉയര്‍ത്തിയ പിഴ ജനങ്ങളുടെ വെറുപ്പ് സംബാധിക്കുകയാണ്.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുക, സീറ്റ്‌ബെല്‍റ്റ് ഇടാതെ വാഹനം ഓടിക്കുക എന്നതടക്കമുള്ള ചെറിയ നിയമ ലംഘനങ്ങള്‍ക്കും പോലും 1000 രൂപയാണ് ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ പിഴ.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

അതോടൊപ്പം മദ്യപിച്ച് വാഹനമോടിക്കുക, വണ്‍വേ റോഡില്‍ എതിര്‍ വശത്തേക്ക് വാഹനമോടിക്കുക എന്നത് അടക്കമുള്ള വലിയ കൃത്ത്യങ്ങള്‍ക്ക് 10,000 രൂപ പിഴയും, ജയില്‍ വാസവും വരെയാണ്.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ട്രാഫിക്ക് നിയമ പരിപാലനം വളരെ കര്‍ശനമായിട്ടാണ് പൊലീസ് നടപ്പിലാക്കുന്നത്. കഴിഞ്ഞ കുറയ്ച്ചു ദിവസങ്ങള്‍ കൊണ്ട് ബാംഗ്ലൂരില്‍ 72 ലക്ഷം രൂപയാണ് ട്രാഫിക്ക് പൊലീസ് പിഴയിനത്തില്‍ പിരിച്ചെടുത്തത്.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഡെല്‍ഹിയടക്കം മറ്റു നഗരങ്ങലില്‍ ഇതിലും വലിയ തുകയാണ് ലഭിച്ചിരിക്കുന്നത്. പലയിടങ്ങളിലും ചില വാഹനങ്ങള്‍ക്ക് കടുത്ത പിഴയാണ് നിയമ പരിപാലകര്‍ ചുമത്തിയിരിക്കുന്നത്.

Most Read: ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഡെല്‍ഹിയില്‍ ഓട്ടത്തിനു പോയ രാജസ്ഥാന്‍ രജിസ്‌ട്രേഷനുള്ള ലോറിക്ക് 1.41 ലക്ഷം രൂപയാണ് പിഴ ലഭിച്ചത്. ഒഡീഷയില്‍ ട്രക്കിന് 86,500 രൂപയും ഓട്ടോറിക്ഷയ്ക്ക് 47,000 രൂപയും, കേരളത്തില്‍ ടിപ്പര്‍ ലോറിക്ക് 62,000 രൂപയും, ഗുരഗ്രാമില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 23,000 രൂപയും പിഴകള്‍ ലഭിച്ചു. പുതുക്കിയ നിയനമങ്ങളും വര്‍ദ്ധിപ്പിച്ച പിഴയും പൊലീസിന്റെ അതിക്രമങ്ങളും പരുക്കന്‍ സ്വഭാവവും കൂടുതല്‍ വഷളാക്കും എന്ന ഭയത്തിലാണ് ജനങ്ങള്‍.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

എന്നാല്‍ കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ച് നിയമ ലംഘനത്തിന് ലഭിച്ച ചെല്ലാന്‍ റദ്ദാക്കാന്‍ സാധിക്കുമെന്നത് വാഹനയുടമകള്‍ക്ക് വളരെ ആശ്വാസം നല്‍കുന്നു.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

വാഹനത്തിന്റെ ബുക്ക്, ഇന്‍ഷുറന്‍സ്, ഡ്രൈവിങ് ലൈസന്‍സ് മുതലായ രേഖകള്‍ കൈവശമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് 100 രൂപ പിഴയടച്ച് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള അനുവാദം വാങ്ങിക്കാം.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഇതിന് ശേഷം 15 ദിവസത്തിനുള്ളില്‍ ചെക്കിങ് നടന്ന ദിവസത്തിനു മുമ്പ് നിയമാനുസരണമായി പരിപാലിച്ചിരുന്ന വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ പിഴയടക്കേണ്ടതില്ല. എന്നാല്‍ ചെക്കിങ് ദിവസത്തിന് മുമ്പ് വാഹനത്തിന്റെ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ കാലവധി അവസാനിച്ചതാണെങ്കില്‍ കളി മാറും.

വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഈ നിയമം വാഹനത്തിന്റെ രേഖകള്‍ മറന്നവര്‍ക്കോ, അവ കൈവശം ഇല്ലാത്തവര്‍ക്കോ മാത്രമാണ്. ഹെല്‍മെറ്റ് ധരിക്കാതെയും, സീറ്റ്‌ബെല്‍റ്റുകളിടാതെയും, ട്രാഫിക്ക് സിഗ്നല്‍ തെറ്റിക്കുന്നവര്‍ക്കൊന്നും ഇത് ബാധകമല്ല. അത്തരത്തിലുള്ളവര്‍ക്ക് സ്‌പോട്ടില്‍ തന്നെ പിഴ ലഭിക്കുന്നതാണ് എന്നും ഓര്‍ക്കുന്നത് നന്ന്.

Most Read Articles

Malayalam
English summary
Pay Rs 100 & Escape Hefty Traffic Fines If You Have Forgotten To Carry Vehicle Documents. Read more Malayalam.
Story first published: Thursday, September 12, 2019, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X