ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

വിപണിയിലെ മാന്ദ്യത്തിനിടയിലും ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള മോഡലുകളെ അവതരിപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

ഇപ്പോഴിതാ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും ക്യാപ്ച്ചറിന്റെ ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ്. ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ ഡീസല്‍ പതിപ്പുകളെ നിര്‍ത്തുമെന്ന് റെനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

ക്യാപ്ച്ചറിന്റെ പെട്രോള്‍ പതിപ്പാണ് പരീക്ഷണ ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. റെനോയ്ക്ക് ഒപ്പം തന്നെ ഡീസല്‍ കാറുകളെ കൈവിടുമെന്ന് മാരുതി സുസുക്കിയും അറിയിച്ചിരുന്നു.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

ക്യാപ്ച്ചറിനൊപ്പം തന്നെ റെനോ നിരയിലെ ഡസ്റ്ററിന്റെയും, ലോഡ്ജിയുടെയും പെട്രോള്‍ പതിപ്പുകള്‍ മാത്രമേ ബിഎസ് VI എഞ്ചിനോടെ എത്തുകയുള്ളുവെന്നും കമ്പനി അറിയിച്ചു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

ഇന്ത്യയിലെ മികച്ച ഡിസൈനിലുള്ള എസ്‌യുവിയാണ് ക്യാപ്ച്ചര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. അതുകൊണ്ട് ഡിസൈനില്‍ മാറ്റം ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. പിന്നിലായി, പുക അളക്കുന്ന ഉപകരണങ്ങള്‍ എക്‌സ്‌ഹോസ്റ്റുമായി ബന്ധിപ്പിച്ചാണ് ക്യാപ്ച്ചര്‍ പരീക്ഷണ ഓട്ടം നടത്തുന്നത്.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

പെട്രോള്‍ ടാങ്കിന്റെ കവറിന് മുകളിലായി ബിഎസ് VI എന്നെഴുതിയിരിക്കുന്നത് കാണാം. സാധാരണ ഇന്ധനം അടിക്കാന്‍ പാടില്ലെന്നും അതിന് താഴെയായി എഴുതിയിട്ടുണ്ട്. എഞ്ചിനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനിലേ, ഫീച്ചറുകളിലോ മാറ്റം ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

യൂറോപ്യന്‍ വിപണികളില്‍ റെനോ ഇതിനകം തന്നെ യൂറോ 6d എഞ്ചിനോടുകൂടിയുള്ള വാഹനം അവതരിപ്പിച്ച് തുടങ്ങി. സുരക്ഷ കൂട്ടി അടുത്തിടെ പുതിയൊരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായി ആകെ നാല് വകഭേദങ്ങളില്‍ ക്യാപ്ച്ചര്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

Most Read: ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

വിപണിയില്‍ ക്യാപ്ച്ചറിനെക്കാളും സ്വാധീനം റെനോയുടെ തന്നെ ഡസ്റ്റര്‍ എസ്‌യുവി ചെലുത്തുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത. ഡസ്റ്ററിന്റെ അതേ MO പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ച്ചറിന്റെയും നിര്‍മ്മാണം. എന്നാല്‍ ഡസ്റ്ററിന്റെ തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം.

Read More : ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Read More: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും. ജീപ്പ് കോംമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

7.0 ഇഞ്ച് ടച്ച്സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്സ് റെക്കഗ്‌നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ ഒരുക്കിയിരിക്കുന്നു.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

സുരക്ഷയുടെ കാര്യത്തിലും ക്യാപ്ച്ചര്‍ കേമനാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് ക്യാപ്ച്ചറിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യാപ്ച്ചറിന്റെ വില്‍പ്പന മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ വിപണിയില്‍ എത്തിയത് 32 യൂണിറ്റുകള്‍ മാത്രമാണ്. കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ് തുടങ്ങിയവര്‍ നിരത്തിലെത്തിയതോടെയാണ് ക്യാപ്ച്ചറിന്റെ വില്‍പ്പന ഇടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source: Motor World India

More from DriveSpark

Article Published On: Wednesday, September 25, 2019, 16:45 [IST]
English summary
Renault Captur BS-VI Petrol SUV Spotted Testing In India. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X