ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റര്‍ട്ട്പ് സ്ഥാപനമായ പൊളാരിറ്റി ഇലക്ട്രിക്ക് ബൈക്കുകളെ വിപണിയില്‍ അവതരിപ്പിച്ചു. ആറ് മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 38,000 രൂപ മുതലാണ് ഇലക്ട്രിക്ക് ബൈക്കുകളുടെ എക്‌സ്‌ഷോറും വില.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

വിപണിയില്‍ ഉള്ള മറ്റ് മോഡല്‍ ബൈക്കുകളെക്കാള്‍ ഈ മോഡലിന് ഭാരം കുറവായിരിക്കുമെന്നതാണ് ഒരു സവിശേഷത. അതുകൊണ്ട് തന്നെ നഗരത്തിലൂടെയുള്ള യാത്രകള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

അതിനൊപ്പം തന്നെ മറ്റ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി പെഡല്‍ സഹായത്തോടെ വരുന്ന ആദ്യത്തെ റോഡ് - ലീഗല്‍ ഇലക്ട്രിക്ക് ബൈക്കും ഇതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും ഭാവിയെ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ്.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

സ്‌പോര്‍ട്‌സ് (S), എക്‌സിക്യൂട്ടീവ് (E) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കുകള്‍ വിപണിയില്‍ എത്തുന്നത്. S1K, S2K, S3K എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് സ്‌പോര്‍ട്‌സ് വകഭേദത്തിലുള്ളത്. E1K, E2K, E3K എന്നീ പതിപ്പുകള്‍ എക്‌സിക്യൂട്ടീവ് വകഭേദത്തിലും ഉള്‍പ്പെടുന്നു.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

സ്‌പോര്‍ട്‌സ് വകഭേദത്തില്‍ 1-3 kW വരെ കരുത്ത് തരുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം എക്‌സിക്യൂട്ടീവ് വകഭേദത്തില്‍ 1kW, 1.5kW, 2.5kW ലിഥിയം അയണ്‍ ബാറ്ററിയും കമ്പനി നല്‍കിയിട്ടുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പെഡലിന്റെ സഹായത്തോടെയും ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

പെഡല്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ തന്നെ ബാറ്ററിയും ഓട്ടോമാറ്റിക്കായി ചാര്‍ജ് ആയി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം ബൈക്ക് യാത്രയെ ബുദ്ധിമുട്ടിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

80 km വരെ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. ടോപ്പ്-എന്‍ഡ് പതിപ്പിന് 100km/h വേഗത വരെ കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഓരോ മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

സീറ്റിന് ഉയരം ക്രമീകരിക്കാവുന്ന ലിവറും ബൈക്കില്‍ നല്‍കിയിരിക്കുന്നു. E1K, S1K മോഡലുകള്‍ക്ക് മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ടോപ്പ് പതിപ്പുകളായ S3K, E3K മോഡലുകളില്‍ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് കണ്‍സോളുകളും നല്‍കിയിരിക്കുന്നു.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

ക്രമീകരിക്കാവുന്ന മോണോഷോക്കും, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മോഡലുകളിലെയും ടയറിലെ അളവുകളും ഡിസൈനും ഒരുപോലെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

എക്‌സിക്യൂട്ടീവ് വകഭേദത്തിന്റെ തുടക്ക പതിപ്പായ E1K മോഡലിന് 38,000 രൂപയാണ് വില. E2K പതിപ്പിന് 65,000 രൂപയും ഉയര്‍ന്ന പതിപ്പായ E3K -യ്ക്ക് 1.05 ലക്ഷം രൂപയുമാണ് വിപണിയിലെ വില.

Model Prices
E1K Rs 38,000
E2K Rs 65,000
E3K Rs 1.05 Lakh
S1K Rs 40,000
S2K Rs 70,000
S3K Rs 1.10 Lakh
ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

സ്‌പോര്‍ട്‌സ് വകഭേദത്തിന്റെ തുടക്ക പതിപ്പായ S1K -യ്ക്ക് 40,000 രൂപയാണ് വിപണിയില്‍ വില. S2K പതിപ്പിന് 70,000 രൂപയും, ഉയര്‍ന്ന പതിപ്പായ S3K യ്ക്ക് 1.10 ലക്ഷം രൂപയുമാണ് വില.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

2020 -ന്റെ തുടക്കത്തില്‍ തന്നെ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. ആദ്യവര്‍ഷത്തെ ഉത്പാദനശേഷി 15,000 യൂണിറ്റായിരിക്കുമെന്നും കമ്പനി അറിയിച്ചു. 3 വര്‍ഷത്തെ വാറണ്ടിയാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്നതും.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് മിക്ക നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇലക്ട്രിക്ക് ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ആറ് ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ച് പൊളാരിറ്റി

വാഹനം വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ബുക്കിങിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. 1,001 രൂപയാണ് ബുക്കിങിനായി ഈടാക്കുന്നത്. ബുക്ക് ചെയ്തതിന് ശേഷം വാഹനം വേണ്ടെങ്കില്‍ ബുക്ക് ചെയ്ത തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Friday, September 20, 2019, 17:37 [IST]
English summary
Polarity Electric Bikes launched in India Rs.38000. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X