അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

പുതിയ കാറുകളില്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കാറുകളുടെ സുരക്ഷ കര്‍ശനമാക്കുന്നുതിന്റെ ഭാഗമായാണ് പുതിയ കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത്.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

അപകടമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സംവിധാനമാണ് എയര്‍ബാഗ്. എയര്‍ ബാഗുകള്‍ക്ക് ഒപ്പം തന്നെ റിയര്‍വ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും കാര്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും പുതിയ കാറുകളില്‍ ഉള്‍പ്പെടുത്തണം.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

കാര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ വേഗം കൂടുതലാണെന്ന് മുന്നറിയപ്പ് നല്‍കുന്ന സംവിധാനമാണ് വേഗനിയന്ത്രണ അലാറം. വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ കടന്നാല്‍ കാര്‍ തുടര്‍ച്ചായി അലാം മുഴക്കും.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തന്നതിനാണ് റിവേഴ്‌സ് ക്യാമറ നിര്‍ബന്ധമാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും കാറുകളില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

രാജ്യത്തെ വാഹന അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI എഞ്ചിനോട് കൂടിയ വാഹനങ്ങളാണ് വിപണിയില്‍ എത്തുന്നത്.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയൊരു സെന്റര്‍ സൈഡ് എയര്‍ബാഗ് കൂടി വികസിപ്പിച്ചെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ എത്താനിരിക്കുന്ന വാഹനങ്ങളില്‍ സെന്റര്‍ സൈഡ് എയര്‍ബാഗ് ഇടം പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

ഡ്രൈവര്‍ സീറ്റിനും മുന്‍നിരയിലെ പാസഞ്ചര്‍ സീറ്റിനും ഇടയിലാകും പുതിയ എയര്‍ബാഗ് എത്തുക. ഇത് ഡ്രൈവറും മുന്‍നിര യാത്രക്കാരനും തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാസഞ്ചര്‍ സീറ്റില്‍ യാത്രക്കാര്‍ ആരും ഇല്ലെങ്കില്‍ വലതുവശത്ത് നിന്ന് വരുന്ന ഇടിയുടെ ആഘാതത്തില്‍ നിന്ന് എയര്‍ബാഗ് ഡ്രൈവറെ സംരക്ഷിക്കും.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

ഡ്രൈവര്‍ സീറ്റിനുള്ളില്‍ തന്നെയാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് കമ്പനി ഉള്‍പ്പെടുത്തുക. ഇടിയുടെ ആഘാതം മനസ്സിലാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനവും. യാത്രക്കാര്‍ പരസ്പരം കൂട്ടിയിടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടത്തിന്റെ തോത് 80 ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

പലപ്പേഴും കൂട്ടിയിടിയില്‍ വാഹനത്തിനുള്ളില്‍ ഉള്ളവരുടെ തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. എന്നാല്‍ പുതിയ സെന്റര്‍ സൈഡ് എയര്‍ബാഗ് ഇതിന്റെ ആഘാതം കുറച്ചേക്കുമെന്നും കമ്പനി അറിയിച്ചു. വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലുകളില്‍ ഈ പുതിയ എയര്‍ബാഗുകള്‍ ഇടംപിടിച്ചുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

എയര്‍ബാഗിന്റെ രൂപകല്‍പ്പന ലളിതമാക്കുന്നതിനും ഘടകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനുമായി ഹ്യൂണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഒരു പുതിയ സാങ്കേതികവിദ്യ തന്നെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 500 ഗ്രാമിലും താഴെയായിരിക്കും ഈ എയര്‍ബാഗുകളുടെ ഭാരം.

More from DriveSpark

Article Published On: Wednesday, September 18, 2019, 15:46 [IST]
English summary
Hyundai Motor Group Develops New Centre Side Airbag. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X