ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹനവിപണിയാണ് ഇന്ത്യ, അതിനാല്‍ തന്നെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളും താരതമ്യേന കൂടുതലാണ്. ഈ അപകടങ്ങളില്‍ നിന്ന് കാര്യമായി പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപെടുവാന്‍ പ്രാദമികമായി തെളിയിക്കപ്പെട്ടിരിക്കുന്ന ഒരു വഴിയാണ് ഹെല്‍മറ്റ് ഉപയോഗിക്കുക എന്നത്.

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും അത്യന്താപേക്ഷികമായ ഒരു സുരക്ഷാ ഉപകരണമാണ് ഹെല്‍മറ്റ്. നിരവധി സംസ്ഥാനങ്ങളും ഇരുചക്ര വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം എന്ന കര്‍ശന നിയമം പാസ്സാക്കി കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ അതിനും ഒരുപടി മുന്നിലായി ഇരുചക്രവാഹനം ഓടിക്കുന്നയാള്‍ മാത്രമല്ല സഹയാത്രികനും ഹെല്‍മറ്റ് ധരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു.

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എന്നാല്‍ പേരിന് നിയമം പാലിക്കാന്‍ മാത്രമായി ഹെല്‍മറ്റ് വയ്ക്കുന്നത് ഒരിക്കലും ഉപകരിക്കില്ല. ഒരു ഹെല്‍മറ്റ് വച്ച് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ആദ്യമായി ഹെല്‍മറ്റ് ക്രിത്യമായി നമ്മുടെ തലയ്ക്ക് പാകമാവുന്നുണ്ടോ എന്ന് പരിശോധിക്കണം. അതോടൊപ്പം തന്നെ ഹെല്‍മറ്റ് സ്ട്രാപ്പും ക്രിത്യമായി മുറുക്കിയിടണം. ലൂസ് ഫിറ്റ് ആയ അല്ലെങ്കില്‍ ശരിയായി സ്ട്രാപ്പ് ഇടാത്തതായ ഒരു ഹെല്‍മറ്റ് വീഴ്ച്ചയില്‍ അനായാസം തലയില്‍ നിന്ന് ഊരി പോകാം.

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഹെല്‍മറ്റുകള്‍ ഇപ്പോള്‍ പല ടൈപ്പുകളില്‍, വിവധ വര്‍ണ്ണങ്ങളില്‍, ഗ്രാഫിക്‌സുകളില്‍, ഡിസൈനുകളില്‍, പലവിധ സുരക്ഷാ സംവിധാനങ്ങളോടെ വരുന്നു. എന്തിരുന്നാലും അടിസ്ഥാനപരമായി മൂന്ന് തരത്തിലുള്ള ഹെല്‍മറ്റുകളാണുള്ളത്. ഫുള്‍ ഫെയ്‌സ്, മോഡുലര്‍, ഓപ്പണ്‍ ഫെയ്‌സ്.

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

പേര് സൂചിപ്പിക്കും പോലെ തന്നെ മുന്‍വശം മുതല്‍ പിന്‍വശം വരെ മൂടുന്ന തരം ഹെല്‍മറ്റുകളാണ് ഫുള്‍ ഫെയ്‌സ്. മറ്റ് ടൈപ്പുകളേക്കാള്‍ സംരക്ഷണം തരുന്നവയാണിവ. ഡിസൈനുകളിലും സ്റ്റൈലിങ്ങിലും മാറ്റങ്ങള്‍ ഉണ്ടാവാമെങ്കിലും എല്ലാ ഹെല്‍മറ്റ് ബ്രാന്റുകളും ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റുകള്‍ നല്‍കാറുണ്ട്.

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എന്നാല്‍ ഇവയുടെ നേര്‍ എതിരാണ് ഓപ്പണ്‍ ഫെയ്‌സ് ഹെല്‍മറ്റുകള്‍. ഇവയും പേര് സൂചിപ്പിക്കുന്ന പോലെ മുഖം ഒഴികെ തലമാത്രം മൂടുന്നവായണ്. സുഖമായി കാണാനും, വായൂ സഞ്ചാരത്തിനും ഇവ വഴിയോരുക്കുന്നു. എന്നാല്‍ മുഖത്തിന് യാതൊരുവിധ സുരക്ഷയും ഇവ നല്‍കുന്നില്ല.

Most Read: ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും - കാരണമിതാണ്‌

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇവയ്ക്ക് രണ്ടിനുമിടയില്‍ രണ്ട് ടൈപ്പ് ഹെല്‍മറ്റുകളുടേയും ഗുണങ്ങള്‍ ഉള്‍ക്കൊണ്ടവയാണ് മോഡുലര്‍ ഹെല്‍മറ്റുകള്‍. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഫുള്‍ ഫെയ്‌സ് ആവാനും ഓപ്പണ്‍ ഫെയ്‌സ് ആവാനും ഇവയ്ക്ക് കഴിയും.

Most Read: ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഹെല്‍മറ്റ് ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം? എല്ലാ ഹെല്‍മറ്റുകളും പ്ലാസ്റ്റിക്ക്, ഫൈബര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച് ഉള്ളില്‍ പോളിസ്റ്റിറീന്‍ ഫോം നിറച്ചവയാണ്. ചില വില കൂടിയവ കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ചവയും.

Most Read: കെടിഎം RC125 വിപണിയില്‍ - ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇന്ത്യ വിപണിയിലുള്ള പ്രമുഖ ഹെല്‍മറ്റ് ബ്രാന്റുകളില്‍ ചിലതാണ് സ്റ്റീല്‍ബേര്‍ഡ്, വെഗ, LS2, HJC, SMK, ബെല്‍, ഷോയ്, AGV എന്നിവ. ഇവയെല്ലാം മുകളില്‍ പറഞ്ഞ മൂന്ന് തരം ഹെല്‍മറ്റുകളും വിതരണം ചെയ്യുന്നു. ഫീച്ചറുകളും സുരക്ഷയും അനുസരിച്ച് 1000 രൂപ മുതല്‍ 50,000 രൂപയും അതിലുപരിയും വരും ഈ ഹെല്‍മറ്റുകള്‍ക്ക്. എത്ര കാശ് മുടക്കി വാങ്ങിയ ഹെല്‍മറ്റാണെങ്കിലും ഒന്ന് മാത്രം പ്രത്യേകം ശ്രദ്ധിക്കുക ഏറ്റവും ബെസ്റ്റ് ഹെല്‍മറ്റ് പോലും ഉപഭോക്താവിനെ അപകടത്തില്‍ നിന്നും ഒരു തവണ രക്ഷിക്കാന്‍ മാത്രം പ്രാപ്തിയുള്ളവയാണ്.

More from DriveSpark

Article Published On: Thursday, June 20, 2019, 18:52 [IST]
English summary
Branded Helmets in India — Top Things To Know Before Buying A Helmet. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X