കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ കുത്തക സ്ഥാപിക്കാന്‍ കെടിഎം. 125 ഡ്യൂക്കിന് പിന്നാലെ RC125 -നെയും ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്നു. മുതിര്‍ന്ന RC200, RC390 ബൈക്കുകളെ അനുകരിച്ച് പുറത്തിറങ്ങുന്ന RC125, ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്കായി അറിയപ്പെടും.

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

1.47 ലക്ഷം രൂപയാണ് പുതിയ കെടിഎം RC125 -ന് ഷോറൂം വില (ദില്ലി). ഇതേസമയം, പത്തു ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വന്ന വെസ്പ 946 ജോര്‍ജിയോ അര്‍മാനി സ്‌കൂട്ടറാണ് ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ള ഏറ്റവും വിലയേറിയ ഇരുചക്ര വാഹനം.

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

എഞ്ചിന്‍ ശേഷിയില്‍ പിന്നിലാണെങ്കിലും ശ്രേണിയില്‍ മുതിര്‍ന്ന യമഹ R15 -മായാണ് കെടിഎം RC125 -ന്റെ അങ്കം. രാജ്യമെങ്ങുമുള്ള 437 കെടിഎം ഡീലര്‍ഷിപ്പുകള്‍ പുതിയ RC125 ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുക 5,000 രൂപ. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ അവസാനം മുതല്‍ ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

പുതിയ RC125 -ന്റെ ഡിസൈനില്‍ മുതിര്‍ന്ന RC200 -ന്റെ സ്വാധീനം കൂടുതലായി കാണാം. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് ബൈക്കിന് ആധാരം. ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, വിഭജിച്ച സീറ്റുകള്‍, അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം കെടിഎം RC125 -ന്റെ സവിശേഷതകളാണ്.

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

17 ഇഞ്ചാണ് ബൈക്കിലെ അലോയ് വീലുകള്‍ക്ക് വലുപ്പം. മുന്‍ ടയര്‍ അളവ് 110/70-R17. പിന്‍ ടയര്‍ അളവ് 150/60-R17. 125 ഡ്യൂക്കിലെ 125 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍തന്നെ RC125 -ലും തുടരുന്നു. ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ എഞ്ചിനില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

9,250 rpm -ല്‍ 14.5 bhp കരുത്തും 7,000 rpm -ല്‍ 12 Nm torque ഉം കുറിക്കാന്‍ എഞ്ചിന് കഴിയും. ആറു സ്പീഡാണ് RC125 -ലെ ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ബൈക്കിനുണ്ട്. ഇരു ടയറുകളിലും ഡിസ്‌ക്കുകളാണ് (300 mm, 230 mm) ബ്രേക്കിങ് നിറവേറ്റുക.

Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

ഒറ്റ ചാനല്‍ എബിഎസും മോഡലില്‍ ഒരുങ്ങുന്നു. ഇതേസമയം മറുഭാഗത്ത് യമഹ R15, ഇരട്ട ചാനല്‍ എബിഎസ് സംവിധാനമാണ് അവകാശപ്പെടുന്നത്. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ ചുമതലയേല്‍ക്കും.

Most Read: ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

കെടിഎം RC125 വിപണിയില്‍ — ഇന്ത്യയിലെ ഏറ്റവും വിലകൂടിയ 125 സിസി ബൈക്ക്

152 കിലോയാണ് ബൈക്കിന് ഭാരം. പുതിയ RC125 -ന്റെ വരവോടെ കെടിഎം ബൈക്ക് നിര ഇന്ത്യയില്‍ പൂര്‍ണ്ണമായിരിക്കുകയാണ്. 125 സിസി, 200 സിസി, 390 സിസി ശ്രേണികളില്‍ ഡ്യൂക്ക്, RC മോഡലുകള്‍ ഇപ്പോള്‍ കമ്പനിക്കുണ്ട്. ഇനി 390 അഡ്വഞ്ചര്‍ പതിപ്പിനെ ഇവിടെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം. ഈ വര്‍ഷാവസാനം ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, June 19, 2019, 17:57 [IST]
English summary
KTM RC125 ABS Launched In India. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X