കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

നാലു മീറ്ററില്‍ താഴെയുള്ള എംപിവികളുടെ ലോകത്ത് റെനോ ട്രൈബറിന് സ്വാഗതം. പുതിയ ഏഴു സീറ്റര്‍ ട്രൈബര്‍ എംപിവിയെ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ രാജ്യത്ത് അനാവരണം ചെയ്തു. മാരുതി എര്‍ട്ടിഗയോളം വലുപ്പമില്ല ട്രൈബറിന്. എന്നാല്‍ ഡാറ്റ്‌സന്‍ ഗോ പ്ലസുപോലെ തീരെ ഇടുങ്ങിയിട്ടുമില്ല. പ്രീമിയം ഹാച്ച്ബാക്കുകളുടെ വിപണിയില്‍ക്കൂടി കൈകടത്താനുള്ള എല്ലാ വകുപ്പുകളും പുതിയ ട്രൈബറില്‍ റെനോ ഒരുക്കിയിട്ടുണ്ട്.

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

റെനോ നിരയില്‍ ക്വിഡ് ഹാച്ച്ബാക്കിനും ഡസ്റ്റര്‍ എസ്‌യുവിക്കുമിടയില്‍ ട്രൈബര്‍ ഇടംകണ്ടെത്തും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു കാറിനെ റെനോ അവതരിപ്പിക്കുന്നത്. ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോം ട്രൈബറിന് ആധാരമാവുന്നു. രൂപഭാവത്തില്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും പുത്തന്‍ ഡിസൈന്‍ ശൈലികള്‍ ഒരുപാട് എംപിവിയില്‍ കാണാം.

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

ഹെഡ്‌ലാമ്പുകളും ഗ്രില്ലും ട്രൈബറിന് പുതുമ സമര്‍പ്പിക്കുന്നു. കുത്തനെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍. ഹെഡ്‌ലാമ്പുകള്‍ പിറകോട്ടു വലിഞ്ഞുനില്‍ക്കും. എംപിവിയുടെ ബോണറ്റും കമ്പനി വെട്ടിമിനസുപ്പെടുത്തി. അലോയ് വീലുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, ആകരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈന്‍, റൂഫ് റെയിലുകള്‍ എന്നിവ റെനോ ട്രൈബറിന്റെ പ്രത്യേകതകളാണ്.

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

പാര്‍ശ്വങ്ങളില്‍ ക്ലാഡിങ് മാറ്റ് ബ്ലാക്ക് ശൈലി പിന്തുടരുന്നു. ചതുരാകൃതിയുള്ള പിന്‍ഭാഗം റെനോ എംപിവിയുടെ ബോക്‌സി ഘടനയ്ക്ക് അടിവരയിടും. 3,990 mm നീളവും 1,790 mm വീതിയും 1,643 mm ഉയരവും റെനോ ട്രൈബറിനുണ്ട്. വീല്‍ബേസ് 2,636 mm. ക്യാബിനകത്ത് ഏഴു പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുമെന്ന് റെനോ ഉറപ്പുനല്‍കുന്നു.

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

കറുപ്പും തവിട്ടും ഇടകലര്‍ന്ന ഇരട്ടനിറമാണ് അകത്തളത്തിന്. പ്രീമിയം പകിട്ട് വര്‍ധിപ്പിക്കുന്ന സില്‍വര്‍ പാനലുകള്‍ ഡാഷ്‌ബോര്‍ഡിലും സ്റ്റീയറിങ് വീലിലും ഡോര്‍ പാനലുകളിലും കാണാം. പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. വാഹനത്തിന്റെ വേഗം ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ 3.5 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ വെളിപ്പെടുത്തും.

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

7.8 ഇഞ്ചാണ് ട്രൈബറിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക് വലുപ്പം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഡ്രൈവര്‍ ഇക്കോണമി റേറ്റിങ്, ഡ്രൈവിങ് സ്‌റ്റൈല്‍ കോച്ചിങ് തുടങ്ങിയ സ്മാര്‍ട്ട് ഫംങ്ഷനുകള്‍ ഇന്‍ഫോടെയ്ന്റമെന്റ് സംവിധാനം അവകാശപ്പെടും.

Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

മൂന്നാം നിരയില്‍ പ്രത്യേക എസി വെന്റുകള്‍ കമ്പനി നല്‍കുന്നുണ്ടെന്നതും ട്രൈബറില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആവശ്യമെങ്കില്‍ മൂന്നാം നിര സീറ്റുകള്‍ മുഴുവനായി ഊരിമാറ്റാം. മൂന്നാം നിരയില്‍ സീറ്റുകളില്ലെങ്കില്‍ 625 ലിറ്റര്‍ ബൂട്ട് ശേഷിയാണ് ട്രൈബര്‍ കുറിക്കുക. ഇതേസമയം, ഏഴു സീറ്റുകളുമുണ്ടെങ്കില്‍ ബൂട്ട് ശേഷി 84 ലിറ്ററായി ചുരുങ്ങും.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് റെനോ ട്രൈബറിന്റെ ഹൃദയം. എഞ്ചിന് 71 bhp കരുത്തും 96 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ട്രൈബറിലുണ്ട്.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നാലു എയര്‍ബാഗുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രൈബറില്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. മോഡലിന്റെ വില റെനോ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ വരെ ട്രൈബറിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber MPV Unveiled In India For Global Markets. Read in Malayalam.
Story first published: Wednesday, June 19, 2019, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X