ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്ക് പുറത്തിറക്കാന്‍ ആലോചിക്കുകയാണ് കനേഡിയന്‍ കമ്പനി ഡാമണ്‍. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബൈക്കിന്റെ ആദ്യ മാതൃക — ഡാമണ്‍ എക്‌സിനെ കമ്പനി ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നവീന സുരക്ഷാ ഫീച്ചറുകള്‍ ഡാമണ്‍ എക്‌സിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ഇപ്പോള്‍ രണ്ടു പുതിയ സുരക്ഷാ സാങ്കേതികവിദ്യകള്‍ക്കൂടി ബൈക്കിനായി വികസിപ്പിക്കുന്ന തിരക്കിലാണ് ഡാമണ്‍. ഒന്നു വേരിയബിള്‍ റൈഡിങ് പൊസിഷന്‍ സംവിധാനം. മറ്റൊന്ന് ട്രാഫിക്ക് ട്രാക്കിങ് കൊളീഷന്‍ വാര്‍ണിങ് സംവിധാനം. ഇവയുംകൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡില്‍ അടിയുറച്ച സുരക്ഷ ഡാമണ്‍ എക്‌സ് കാഴ്ച്ചവെക്കും.

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

വൈദ്യുത പിന്തുണയാല്‍ റൈഡിങ് പൊസിഷന്‍ ക്രമീകരിക്കുകയാണ് വേരിയബിള്‍ റൈഡിങ് പൊസിഷന്‍ സംവിധാനത്തിന്റെ ലക്ഷ്യം. ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സീറ്റ്, ഫൂട്ട് പെഗുകള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവയുടെ സ്ഥാനം ക്രമീകരിക്കാന്‍ ഇതിലൂടെ റൈഡര്‍ക്ക് കഴിയും.

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ഓഫ്‌റോഡ്, ക്രൂയിസ്, ട്രാക്ക് എന്നിങ്ങനെ മൂന്നു വിധം റൈഡിങ് പൊസിഷനുകള്‍ ബൈക്കില്‍ ആദ്യമേ കമ്പനി ക്രമീകരിച്ചിട്ടുണ്ട്. റാഡാറുകള്‍, സെന്‍സറുകള്‍, ക്യാമറ, ന്യൂട്രല്‍ നെറ്റ് കമ്പ്യൂട്ടര്‍ ഉള്‍പ്പെടുന്ന നൂതന മുന്നറിയിപ്പ് സംവിധാനം ഡാമണ്‍ എക്‌സിന്റെ സവിശേഷതയാണ്.

Most Read: കെടിഎം RC125 വരുന്നൂ, നോട്ടം യമഹ R15 -ന്റെ വിപണിയില്‍

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ഓടിക്കൊണ്ടിരിക്കുമ്പോള്‍ അപകട സാധ്യത തിരിച്ചറിഞ്ഞാല്‍ ബൈക്കിലെ മുന്നറിയിപ്പ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. കോക്പിറ്റിന് ചുറ്റും കമ്പനി ഘടിപ്പിച്ച എല്‍ഇഡി ലൈറ്റുകളാണ് മുന്നറിയിപ്പിന്റെ ഭാഗമായി ആദ്യം തെളിയുക. ഹാന്‍ഡില്‍ ഗ്രിപ്പുകളിലും സീറ്റിലും സ്ഥാപിച്ച വൈബ്രേഷന്‍ സംവിധാനം പിന്നാലെ പ്രവര്‍ത്തിക്കും.

Most Read: റിവോള്‍ട്ട് RV400, നിര്‍മ്മിത ബുദ്ധിയുള്ള ഇന്ത്യയിലെ ആദ്യ ബൈക്ക്

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ബൈക്കിന്റെ ആദ്യ മാതൃക വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയെന്ന് ഡാമണ്‍ അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്ക് വികസിപ്പിക്കുന്നതിനായി 2.5 ദശലക്ഷം കനേഡിയന്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്.

More from DriveSpark

Article Published On: Tuesday, June 18, 2019, 21:27 [IST]
English summary
The Damon X Is The Safest Motorcycle In The World. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X