പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരാണ് ടിവിഎസ് മോട്ടോർസ്. സ്മാർട്ട് എക്സോണക്ട് ടെക്നോളജി, എൻ‌ടോർഖ് റേസ് എഡിഷൻ, ന്യൂ റേഡിയൻ മോട്ടോർസൈക്കിൾ എന്നിവയുള്ള അപ്പാച്ചെ RTR200 4V ഉൾപ്പെടെ ചില പുതിയ ഉൽപ്പന്നങ്ങളിം അവർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ഇതോടൊപ്പം വരും മാസങ്ങളിൽ ഇന്ത്യയിൽ പുതിയ സ്‌കൂട്ടറും മോട്ടോർസൈക്കിളും അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ടിവിഎസ്. അടുത്ത ആറുമാസത്തിനുള്ളിൽ പുറത്തിറങ്ങാനൊരുങ്ങുന്ന കമ്പനിയുടെ പുതിയ മോഡലുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

1. 2020 അപ്പാച്ചെ RTR 160 4V

ടിവിഎസ് മോട്ടോഴ്‌സ് തങ്ങളുടെ 160 സിസി പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ അപ്പാച്ചെ RTR 160 4V പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന മോഡലിന്റെ പരീക്ഷണ ഓട്ടങ്ങൾ കമ്പനി അടുത്തിടെ നടത്തിയിരുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

മോട്ടോർസൈക്കിളിലെ കോസ്മെറ്റിക്ക് മാറ്റങ്ങളിൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പ് സ്ഥാനംപിടിക്കും. പഴയ ഹാലൊജെൻ ഹെഡ്‌ലാമ്പ് സജ്ജീകരണത്തെ മാറ്റിസ്ഥാപിക്കുകയാണ് കമ്പനി ചെയ്യുക. എങ്കിലും മറ്റ് ഘടകങ്ങളെല്ലാം തന്നെ നിലവിലെ മോഡലിന് സമാനമാണ്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

എഞ്ചിനെ സംബന്ധിച്ചിടത്തോളം ബി‌എസ്-VI ലേക്ക് നവീകരിക്കും. ഇത് 159.7 സിസി, സിംഗിൾ സിലിണ്ടർ SI 4 സ്ട്രോക്ക്, ഓയിൽ കൂൾഡ് മോട്ടോർ എഞ്ചിനാകും വാഗ്ദാനം ചെയ്യുക.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടിവിഎസ് കാർബ്യൂറേറ്റഡ് വേരിയന്റ് നിർത്തുകയും ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ സജീവമാക്കുകയും ചെയ്യും. നിലവിലെ ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റിന് ഏകദേശം 16.6 bhp കരുത്തും 14.8 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

അപ്പാച്ചെ RTR 160 4V ഹോണ്ട CB-ഹോർനെറ്റ് 160, സുസുക്കി ജിക്സർ എന്നിവയ്‌ക്കെതിരെ തന്നെയാകും വിപണിയിൽ മത്സരിക്കുക.

Most Read: ആക്ടിവ 125 ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ഹോണ്ട

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

2. 2020 അപ്പാച്ചെ RTR 200 4V

പുതിയ അപ്പാച്ചെ RTR 160 4V-യോടൊപ്പം ബി‌എസ്-VI കംപ്ലയിന്റ് അപ്പാച്ചെ RTR 200 4V അവതരിപ്പിക്കാനും ടിവിഎസ് മോട്ടോഴ്‌സിന് പദ്ധതിയുണ്ട്. വരാനിരിക്കുന്ന 200 സിസി മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് എൽഇഡി ഡി‌ആർ‌എല്ലുകളുള്ള ഒരു പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പ് ലഭിക്കും. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് പുറമേ പരിഷ്ക്കരിച്ച ബ്ലൂടൂത്ത് ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കിന് ഉണ്ടാകും.

Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

197.7 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ, 4-വാൽവ്, SOHC എഞ്ചിനാകും വാഹനത്തിൽ വാഗ്ദാനം ചെയ്യുക. നിലവിലെ ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റ് 8500 rpm-ൽ‌ 21 bhp കരുത്തും7000 rpm-ൽ‌ 18.1 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അപ്പാച്ചെ RTR 200 4V ബജാജ് പൾസർ NS 200-ന് എതിരെയാണ് വിപണിയിൽ മത്സരിക്കുന്നത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

3. സെപ്പെലിൻ ക്രൂയിസർ

2018 ഓട്ടോ എക്‌സ്‌പോയിലാണ് സെപ്പെലിൻ ക്രൂയിസർ ആശയം ടിവിഎസ് മോട്ടോഴ്‌സ് പ്രദർശിപ്പിച്ചത്. അതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിലെത്തുന്ന ടിവിഎസ് മോട്ടോഴ്‌സിൽ നിന്നുള്ള ആദ്യ ക്രൂയിസർ ബൈക്കാകും സെപ്പെലിൻ.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

സെപ്പെലിൻ ഒരു പുതിയ ഡിസൈൻ ഭാഷയെ മാത്രമല്ല, ഈ സെഗ്‌മെന്റിന്റെ ക്രൂയിസറിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ധാരാളം പുതിയ ഫീച്ചറുകളും അവതരിപ്പിക്കും. പുതുതായി വികസിപ്പിച്ച 220 സിസി ഓയിൽ കൂൾഡ് എഞ്ചിനാണ് സെപ്പെലിൻ ക്രൂയിസറിന് കരുത്തേകുക. അത് അപ്പാച്ചെ RTR 200 4V-യുടെ പുനർനിർമ്മിച്ച എഞ്ചിൻ പതിപ്പായിരിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 20 bhp കരുത്തും 18.5 Nm torque ഉം ഉത്പാദിപ്പിക്കും. അടുത്ത വർഷം ഇന്ത്യയിൽ വിപണിയിലെത്തുമ്പോൾ സെപ്പെലിൻ ക്രൂയിസർ ബജാജ് അവഞ്ചർ 220 ആയി വിപണിയിൽ മത്സരിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

4. ടിവിഎസ് ഇലക്ട്രിക്ക് ക്രിയോൺ

2018 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ക്രിയോൺ ഇലക്ട്രിക്ക് സ്‌കൂട്ടർ ആശയത്തെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ടിവിഎസ് മോട്ടോഴ്‌സും പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന ക്രിയോൺ ഇലക്ട്രിക്ക് പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും അവതരിപ്പിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

വരാനിരിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറിൽ പുതിയ നിറമുള്ള ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾക്കൊള്ളും. അത് നാവിഗേഷൻ, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ബാറ്ററി ചാർജ് എന്നിവ പോലുള്ള പരമ്പരാഗത വിവരങ്ങൾ ഇവ പ്രദർശിപ്പിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന മൂന്ന് ലിഥിയം അയൺ ബാറ്ററികളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 5.1 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ / മണിക്കൂർ വേഗത കൈവരിക്കാനും ശേഷിയുള്ള 12 വാട്ട് മോട്ടോറാണ് ക്രിയോണിൽ ഉൾപ്പെടുത്തുക.

More from DriveSpark

Article Published On: Saturday, October 5, 2019, 11:25 [IST]
English summary
Upcoming TVS two wheelers In Next six Months. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X