ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ റെട്രോ ക്ലാസിക്ക് ക്രൂയിസർ ബൈക്കായ ഇംപെരിയാലെ 400-നെ ഒക്ടോബർ 24-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി. മോട്ടോർ സൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെയാണ് ഇംപെരിയാലെ 400-ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. റെഡ്, ബ്ലാക്ക്, ക്രോം എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാകും. ബെനലി ഇംപെരിയാലെ 400-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. റെട്രോ ക്ലാസിക്ക് സ്റ്റൈലിംഗ്

സെഗ്‌മെന്റിലെ മറ്റ് റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളുകൾക്ക് സമാനമായി, ഇംപെരിയാലെ 400 ന് റൗണ്ട് ഹെഡ്‌ലാമ്പ് ലഭിക്കുന്നു. ഒപ്പം കർവി ഫ്യൂവൽ ടാങ്ക്, സ്‌പോക്ക് റിംസ്, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് ഫ്ലാറ്റ് സീറ്റുകൾ എന്നിവയും ബൈക്കിൽ ഉൾക്കൊള്ളുന്നു.

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ക്ലാസിക് രൂപത്തോട് ചേർന്നുനിൽക്കാൻ കമ്പനി തീരുമാനിച്ചപ്പോൾ ഇൻസ്ട്രുമെന്റ് പാനലിലെ ഡിജിറ്റൽ ഇൻസെറ്റ് പോലുള്ള ചില ആധുനിക സ്പർശങ്ങൾ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ട്യൂബുലാര്‍ ഫ്രെയിം

ബ്രിട്ടീഷ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബെനലി ഇംപെരിയാലെ 400-ൽ ഒരു ട്യൂബുലാർ ഡബിൾ ക്രാഡിൾ ഫ്രെയിമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഷോക്ക് യൂണിറ്റുകളുമാണ് സസ്‌പെൻഷൻ സജ്ജമാക്കിയിരിക്കുന്നത്. ഇതിനുപുറമെ, റെട്രോ ബില്ലിന് അനുയോജ്യമായ രീതിയിൽ 19/18-ഇഞ്ച് സ്‌പോക്ക് വീൽ സജ്ജീകരണവും ബൈക്കിന് ലഭിക്കുന്നു.

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ

ബിഎസ്-VI കംപ്ലയിന്റ് 373.5-സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400 ന്റെ കരുത്ത്. ഇത് 5 സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് 5500 rpm-ൽ 19 bhp കരുത്തും 3500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. പ്രാദേശിക ഉത്പാദനം

പുതിയ ഇന്ത്യൻ മാനേജ്മെൻറിന് കീഴിൽ ബെനലി എതിരാളികൾക്കെതിരെ മികച്ച പോരാട്ടം നടത്താൻ ഇംപെരിയാലെ 400 ന് മത്സരാധിഷ്ഠിതമായി വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു സി‌കെ‌ഡി യൂണിറ്റ് ആയതിനാൽ, ബൈക്കിന്റെ വിവിധ ഭാഗങ്ങളും ഉപ അസംബ്ലികളും പ്രാദേശികമായി സംഭരിക്കും. ഇത് വാഹനത്തിന്റെ വില വർധിക്കാതിരിക്കാൻ കമ്പനിയെ സഹായിക്കും. മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. സെഗ്മെന്റ് എതിരാളികൾ

നിലവിൽ താങ്ങാനാവുന്ന ക്രൂയിസർ ബൈക്ക് വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന രണ്ട് കമ്പനികളാണ് റോയൽ എൻഫീൽഡും ജാവ മോട്ടോർസൈക്കിൾസും. ഇന്ത്യൻ വാഹന വ്യവസായത്തിൽ കാലങ്ങളായുള്ളവരാണ് ഈ രണ്ട് ബ്രാൻഡുകളും. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ, ജാവ 42 എന്നിവയാണ് ബെനലി ഇംപെരിയാലെ 400-ന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
5 Things To Know about Benelli Imperiale 400. Read more Malayalam
Story first published: Saturday, September 28, 2019, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X