തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ജനപ്രിയ ക്രൂയിസർ മോട്ടോർസൈക്കിളായ തണ്ടർബേർഡ് 350-യുടെ ബേസ് മോഡലിനെ പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. തണ്ടർബേഡ് 350-യുടെ താങ്ങാനാവുന്ന പതിപ്പ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ബുള്ളറ്റ് ക്ലാസിക്ക് മോഡലുകളുടെ വില കുറഞ്ഞ പതിപ്പുകളായ ക്ലാസിക്ക് 350S, 350X എന്നിവയുടെ അതേപാത പിന്തുടർന്നാണ് തണ്ടർബേർഡിന്റെ വില കുറഞ്ഞ പതിപ്പും കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്. മുകളിൽ സൂചിപ്പിച്ച അടിസ്ഥാന വകഭേദൾക്ക് സമാനമായി പുതിയ തണ്ടർബേഡ് 350-യുടെ രൂപകൽപ്പനയിലും ഫീച്ചറുകളിലും കുറച്ച് സൂക്ഷ്മമായ മാറ്റങ്ങൾ ഉൾപ്പെടുത്തും.

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

സ്റ്റാൻഡേർഡ് മോഡലിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ ചാനൽ എബിഎസിന് പകരം സിംഗിൾ ചാനൽ എബിഎസ് സംവിധാനവുമായാകും പുതിയ ബേസ് തണ്ടർബേഡ് 350 വിപണിയിലെത്തുക. മോട്ടോർസൈക്കിളിന് ചുറ്റുമുള്ള ക്രോം ബിറ്റുകളുടെ അഭാവവും മറ്റ് വ്യത്യാസങ്ങളിൽ ഉൾപ്പെടുന്നു.

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

തണ്ടർബേഡ് 350-യുടെ പുതിയ ബേസ് പതിപ്പിൽ ബ്ലാക്ക് ഔട്ട് ബിറ്റുകൾ വരും. ഇതിൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, എഞ്ചിൻ കവർ, ഹാൻഡിൽബാറുകൾ എന്നിവ ഉൾപ്പെടുന്നു. രൂപകൽപ്പനയുടെ കാര്യത്തിൽ പുതിയ തണ്ടർബേഡ് മാറ്റമില്ലാതെ തന്നെ തുടരും.എന്നിരുന്നാലും ക്ലാസിക് 350S, ബുള്ളറ്റ് 350X ഓഫറുകൾ എന്നിവയ്ക്ക് സമാനമായ പുതിയ പെയിന്റ് സ്കീമുകളായിരിക്കും പുതിയ പതിപ്പിലും റോയൽ എൻഫീൽഡ് ഉൾപ്പെടുത്തുക.

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

മുകളിലുള്ള മാറ്റങ്ങൾക്ക് പുറമെ, പുതിയ ബേസ് പതിപ്പ് റോയൽ എൻ‌ഫീൽഡ് തണ്ടർബേഡ് 350 മാറ്റമില്ലാതെ തുടരും. അതേ 346 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

മുൻവശത്ത് സമാന ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറും തന്നെയായിരിക്കും വാഗ്ദാനം ചെയ്യുക. മുന്നിലും പിന്നിലും ഒരേ സെറ്റ് സിംഗിൾ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ക്ലാസിക്ക് 350, ബുള്ളറ്റ് 350 എന്നിവയുടെ വിലകുറഞ്ഞ പതിപ്പുകൾ അവതരിപ്പിച്ചിരുന്നു. തുടർന്ന ക്ലാസിക്ക്, ബുള്ളറ്റ് മോട്ടോർ സൈക്കിളുകളുടെ താങ്ങാനാവുന്ന പുതിയ വകഭേദങ്ങൾ വിപണിയിൽ മികച്ച സ്വീകാര്യത നേടി. 2019 ഓഗസ്റ്റ് മാസത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ബ്രാൻഡിനായി മികച്ച വിൽപ്പനയും ഈ മോഡലുകൾ നേടി.

Most Read: കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തണ്ടർബേർഡിന്റെ ബേസ് പതിപ്പും പുറത്തിറക്കാൻ കമ്പനി തയ്യാറാകുന്നത്. തണ്ടർബേഡ് 350 ലും ഇത് ആവർത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം വിപണിയിൽ നിലവിലുള്ള മാന്ദ്യത്തെ ഒരു പരിധിവരെ മറികടക്കാമെന്നും റെട്രോ മോട്ടോർ സൈക്കിൾ നിർമ്മാതാക്കൾ കരുതുന്നു.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

പുതിയ ബേസ് പതിപ്പിന് പുറമെ വരാനിരിക്കുന്ന ബി‌എസ്-VI മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി റോയൽ‌ എൻ‌ഫീൽ‌ഡ് തങ്ങളുടെ മുഴുവൻ‌ ഉൽ‌പന്നങ്ങളും പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
New Royal Enfield Thunderbird 350 Base Variant In The Works. Read more Malayalam
Story first published: Tuesday, September 24, 2019, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X