ഒന്നിച്ചുള്ള യാത്രക്ക് 9 വയസ്, താരദമ്പതികൾക്ക് കൂട്ടായി ഇനി 2.69 കോടിയുടെ പുത്തൻ ആഡംബര എസ്‌യുവിയും

അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമ മാമന്നനിലെ വില്ലൻ വേഷത്തിലൂടെ തകർത്താടി പാൻഇന്ത്യൻ ലെവലിൽ വീണ്ടും തിളങ്ങി നിൽക്കുകയാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ. നാച്ചുറൽ ആക്‌ടിംഗ് കൊണ്ട് വിസ്‌മയിപ്പിക്കുന്ന താരത്തിന്റെ പുഷ്‌പ രണ്ടാം ഭാഗത്തിനായാണ് ഇപ്പോൾ ഏവരും കാത്തിരിക്കുന്നത്. തെന്നിന്ത്യൻ ചിത്രങ്ങളിൽ തിളങ്ങുന്ന ഭാര്യ നസ്രിയക്കും ദക്ഷിണേന്ത്യയിൽ വലിയ ഫാൻബേസുണ്ട്.

ഒരു താര കുടുംബമായതിനാൽ തന്നെ ഫഹദിന്റെയും നസ്രിയയുടെയും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താത്പര്യമാണുള്ളത്. അടുത്തിടെ ഇരുവരും 2.14 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാർ വാങ്ങിയ വാർത്തകളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമക്ക് പുറമെ വാഹനങ്ങളോടും വലിയ കമ്പമുള്ളയാളാണ് ഫഹദ് ഫാസിൽ. വലിയ ലക്ഷ്വറി കാറുകളുടെ ഗരാജാണ് നസ്രിയയുടെയും ഫഹദിന്റെയും വീട്ടീലുള്ളത്.

fahad fazil-nazriya buys new defender

ഇപ്പോഴിതാ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740i സ്വന്തമാക്കിയതിനു പിന്നാലെ മറ്റൊരു വാഹനം കൂടി വാങ്ങിയിരിക്കുകയാണ് പ്രിയ താരദമ്പതികൾ. ഏതാണന്നല്ലേ... ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ V8 ലക്ഷ്വറി എസ്‌യുവിയുാണ് ഫഫയുടേയും വൈഫിന്റെയും യാത്രകൾക്ക് ഹരമേകാനായി എത്തിയിരിക്കുന്നത്. ഏതാണ്ട് 2.11 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന മോഡലിന് 2.69 കോടി രൂപയാണ് പ്രാരംഭ ഓൺ-റോൺ വില വരുന്നത്.

മോളിവുഡ് താരങ്ങളുടെ പ്രിയ വാഹനങ്ങളിൽ ഒന്നാണ് ഈ ബ്രിട്ടീഷ് ആഡംബര എസ്‌യുവി. മമ്മുട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മലയാള സിനിമയിലെ മുൻനിര ഡിഫന്‍ഡര്‍ ഉടമകളുടെ ക്ലബിലേക്കാണ് ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികളും എത്തിയിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വമ്പൻ കളക്ഷന് പുറമെയാണ് ഇപ്പോൾ ഈ പുതിയ എസ്‌യുവി കൂടിയെത്തുന്നത്.

fahad fazil-nazriya buys new defender

5-ഡോര്‍ 3-ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3-ഡോര്‍ വേരിയന്റാണ് ഫഹദ് നസ്രിയ താരജോടികൾ തെരഞ്ഞെടുത്തിരിക്കുന്നത്. തങ്ങളുടെ ഒമ്പതാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ഇരുവരും പുത്തനൊരു എസ്‌യുവി ഗരാജിൽ എത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ഗോണ്ട്വാന സ്റ്റോൺ മെറ്റാലിക് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഡിഫൻഡറാണ് ഫഫ സ്വന്തമാക്കിയത്.

ഇനി വാഹനത്തിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ ബ്രിട്ടീഷ് ആഡംബരത്തം തുളുമ്പുന്ന ഡിസൈനിലാണ് എസ്‌യുവി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ പുതുതലമുറ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫൻഡർ പണിതിരിക്കുന്നത്. എങ്കിലും ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തിയതും ഡിഫന്‍ഡറിനെ ആകർഷകമാക്കുന്നുണ്ടെന്ന് പറയാം. മൊത്തത്തിൽ 4323 മില്ലീമീറ്റർ നീളവും 2008 മില്ലീമീറ്റർ വീതിയും 1969 മില്ലീമീറ്റർ ഉയരവും 2587 മില്ലീമീറ്റർ വീല്‍ബേസുമെല്ലാം ഉള്ള എസ്‌യുവിക്ക് 89 ലിറ്ററാണ് ഫ്യുവല്‍ കപ്പാസിറ്റി.

fahad fazil-nazriya buys new defender

397 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേസ്. പ്രീമിയം ഫീച്ചറുകളാലും സമ്പന്നമാണ് ഈ റേഞ്ച് റോവർ. ലാന്‍ഡ് റോവറിന്റെ പിവി പ്രോ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 11.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ആദ്യം മനംമയക്കുക. 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍ക്കൊള്ളുന്ന കണക്ടിവിറ്റി പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, USB, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകള്‍, ആഡംബര തുളുമ്പുന്ന സീറ്റുകള്‍, സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോര്‍ഡ്, ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റ്, ചൂടും യുവി ലൈറ്റും അകത്തേക്കു കടത്താത്ത വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകളെല്ലാം അകത്തളത്തിനെ വേറെ തലത്തിലെത്തിക്കുന്നുണ്ട്.

താരദമ്പതികൾക്ക് കൂട്ടായി ഇനി 2.69 കോടിയുടെ പുത്തൻ എസ്‌യുവി

ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ളതിനാൽ സേഫ്റ്റിയിലും ആള് പുലിയാണെന്ന് അറിയാമല്ലോ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റിയുമായി തിരികെയെത്തിയ ലാൻഡ് റോവർ ഡിഫൻഡറിൽ ആറ് എയര്‍ബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്കുകൾ, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സെറ്റെബിലിറ്റി കണ്‍ട്രോള്‍, ഓവർ സ്പീഡ് വാർണിംഗ്, ഹില്‍ അസിസ്റ്റ് പോലുള്ള സവിശേഷതകളാൽ സമ്പന്നമാണ്.

ഇനി എഞ്ചിനിലേക്ക് വന്നാൽ 5.0 ലിറ്റര്‍ V8 എഞ്ചിനാണ് ഫഹദ് ഫാസിൽ നസ്രിയ താരദമ്പതികൾ സ്വന്തമാക്കിയ റേഞ്ച് റോവറിന് തുടിപ്പേകുന്നത്. ഇത് 518 bhp കരുത്തിൽ പരമാവധി 625 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡിഫന്‍ഡറിൽ പ്രവർത്തിക്കുന്നത്. 0-100 വേഗത കൈവരിക്കാൻ എസ്‌യുവിക്ക് വെറും എട്ടു സെക്കന്‍ഡ് മതിയെന്നാണ് ലാൻഡ് റോവർ പറയുന്നത്.

അതേസമയം ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് പരമാവധി വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അൾട്രാ ലക്ഷ്വറി കാറാണെങ്കിലും 14.01 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. . 900 mm വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും ഈ വാഹനത്തിന്റെ സവിഷേശതകളിലൊന്നാണ്. ഓൺ-റോഡിലേതു പോലെ തന്നെ ഓഫ് റോഡിലും ലാൻഡ് റോവർ ഡിഫൻഡർ മികവു കാട്ടുന്ന വാഹനമാണ്.

More from DriveSpark

Article Published On: Tuesday, August 22, 2023, 12:35 [IST]
English summary
Fahad fazil and nazriya nazim bought new land rover defender luxury suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X