യാത്രകൾക്ക് കൂട്ടായി പുതിയൊരാളെ ഒപ്പംകൂട്ടി സൂഫി ഗായിക, അലറി വിളിച്ച് പാടിയതിന് ട്രോളോട് ട്രോളായിരുന്നു അന്ന്

സൂഫി ഗായകരായ നൂറാൻ സഹോദരിമാരെ കുറിച്ച് കേൾക്കാത്ത സംഗീതപ്രേമികളുണ്ടാവില്ല അല്ലേ. ഇനി ഇവരുടെ പേര് കേട്ടിട്ട് മനസിലാകാത്തവരുണ്ടെങ്കിൽ യൂട്യൂബിൽ പോയി ഈ പേര് സെർച്ച് ചെയ്‌ത് നോക്കിയാൽ ഇവർ പാടിയപാട്ടുകളെല്ലാം എത്രത്തോളം തരംഗം സൃഷ്‌ടിച്ചിട്ടുണ്ടെന്ന് മനസിലാവും. ഹൈവേയിലെ പതക്ക ഗുഡിയെ തുടങ്ങിയ ഹിറ്റ് പാട്ടുകൾക്ക് പിന്നിലുള്ള ശബ്‌ദവും നൂറാൻ സിസ്റ്റേഴ്‌സിന്റേതാണ്. ഇവരിൽ ജ്യോതി നൂറാണ് ഏറ്റവും പ്രശസ്‌ത. നിലവിൽ ബോളിവുഡിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പാട്ടുകാരികൂടിയാണ് കക്ഷി കേട്ടോ. ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുന്ന ജ്യോതി തന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുതിയൊരു ആളെക്കൂടി ഒപ്പംകൂട്ടിയിരിക്കുകയാണ്.

കല്യാണമാണോയെന്ന് പലരും തെറ്റിദ്ധരിച്ചേക്കാമെങ്കിലും സംഗതി അതല്ല കേട്ടോ. ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു ബൈക്ക് വാങ്ങിയിരിക്കുകയാണ് ജ്യോതി നൂറാൻ. കൾട്ട്ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കാളായ ജാവ 42 FJ 350 ആണ് ജ്യോതിയുടെ ഇനിയുള്ള യാത്രകൾക്ക് ഒപ്പമെത്തുക. സ്പോക്ക്, അലോയ് വീൽ ചോയ്‌സുകൾ അനുസരിച്ച് രണ്ട് വേരിയന്റുകളിൽ ബൈക്ക് സ്വന്തമാക്കാനാവും.

Famous Singer Jyoti Nooran Buys New Jawa 42 FJ 350 Bike

മിസ്റ്റിക് കോപ്പർ, ഡീപ് ബ്ലാക്ക് മാറ്റ് ബ്ലാക്ക് ക്ലാഡ്, ഓറോറ ഗ്രീൻ മാറ്റ്, ഡീപ് ബ്ലാക്ക് മാറ്റ് റെഡ് ക്ലാഡ്, കോസ്മോ ബ്ലൂ മാറ്റ് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ റെട്രോ-തീം മോട്ടോർസൈക്കിളിനായി തെരഞ്ഞെടുക്കാം. ഇതിൽ അലോയ് വീലുകളുള്ള ഡീപ് ബ്ലാക്ക് മാറ്റ് റെഡ് ക്ലാഡ് നിറമാണ് സൂഫി ഗായിക തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ജാവ 42 ബൈക്കിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന മോഡലാണിത്.

എന്നാൽ ജാവ 42 FJ 350 കൂടുതൽ അഗ്രസീവ് സ്റ്റൈലിംഗുമായാണ് വരുന്നത്. ടിയർ-ഡ്രോപ്പ് ഫ്യുവൽ ടാങ്ക്, അതിലെ ബോൾഡ് 'ജാവ' ലെറ്ററിംഗ് എന്നിവയെല്ലാം ബൈക്കിന് വല്ലാത്തൊരു ആകർഷണമാണ് നൽകുന്നത്. സൈഡ് പാനലുകളും ഫെൻഡറുകളും സ്റ്റാൻഡേർഡ് ജാവ 42 മോഡലിന് സമാനമാണെങ്കിലും സീറ്റ് ഡിസൈൻ പുതിയതാണ്. ഹാൻഡിൽബാർ പൊസിഷനും അങ്ങനെ തന്നെയാണ്.

Famous Singer Jyoti Nooran Buys New Jawa 42 FJ 350 Bike

ഈ മോട്ടോർസൈക്കിളിന്റെ എർഗണോമിക്സ് അല്പം വ്യത്യസ്‌തമാക്കാനായി റൈഡിംഗ് പോസ്ചറിലും കമ്പനി പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ട്. മെഷീൻഡ് ഫിനിഷുള്ള വ്യത്യസ്ത അലോയ് വീലുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതും. മാത്രമല്ല, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റുകളും ഓഫ്‌സെറ്റ് ഫ്യുവൽ ടാങ്ക് ക്യാപ്പും കൂടിയാവുമ്പോൾ കൂടുതൽ യുവത്വം കൈവരിക്കാനും ജാവ 42 FJ 350 പതിപ്പിനായിട്ടുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിളിന് എൽഇഡി ഹെഡ്‌ലാമ്പ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ്, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയെല്ലാം ലഭിക്കും. 334 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതിയ ജാവ 42 FJ 350 മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പുതിയതും വലുതുമായ എഞ്ചിൻ യെസ്ഡി അഡ്വഞ്ചറിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കമ്പനി പറയുന്നു.

Famous Singer Jyoti Nooran Buys New Jawa 42 FJ 350 Bike

മികച്ച കൂളിംഗ്, മെച്ചപ്പെട്ട NVH ലെവലുകൾ, മൊത്തത്തിലുള്ള പെർഫോമൻസ് എന്നിവയെല്ലാം അടിപൊളിയാണ്. ലോ-കംപ്രഷൻ സജ്ജീകരണം ലഭിക്കുന്ന ജാവ 350-യിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന കംപ്രഷൻ മോട്ടോറാണ് ജാവ ഉപയോഗിച്ചിരിക്കുന്നതും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 334 സിസി എഞ്ചിന് 28.7 bhp കരുത്തിൽ പരമാവധി 29.6 Nm ടോർക്ക് വരെ നിർമിക്കാനാവും.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ജാവ 42 FJ 350-യുടെ സസ്‌പെൻഷനായി മുൻവശത്ത് 135 mm ട്രാവലുള്ള 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 100 ​​mm ട്രാവലുള്ള ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്‌ക് യൂണിറ്റുകളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും ലഭിക്കും.

റെട്രോ-തീം പിന്തുടർന്നെത്തിയിരിക്കുന്ന മോട്ടോർസൈക്കിളി 790 mm സീറ്റ് ഹൈറ്റാണുള്ളത്. ആയതിനാൽ ലേഡീസിന് പോലും അനായാസം നിലത്ത് കാലെത്തും. 178 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ് വരുന്നത്. ബൈക്കിന്റെ ഭാരം 184 കിലോഗ്രാം ആണെന്നും കമ്പനി പറയുന്നു. 1.99 ലക്ഷം മുതൽ 2.22 ലക്ഷം വരെയാണ് ജാവ 42 FJ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, June 27, 2025, 17:52 [IST]
English summary
Famous singer jyoti nooran buys new jawa 42 fj 350 bike
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X