2.50 കോടിയുടെ എസ്‌യുവി വാങ്ങി പ്രശസ്ത യൂട്യൂബർ, മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള കക്ഷി ആരാണെന്ന് മനസിലായോ

ലോകത്താകമാനമായി യൂട്യൂബിലൂടെ കോടികൾ വരുമാനം ഉണ്ടാക്കുന്നവരാണ് പലരും. വീഡിയോയും ചാനലും ഒന്ന് ക്ലിക്കായാൽ പിന്നെ ഏറ്റവും എളുപ്പമുള്ള പണികളിൽ ഒന്നാണിതെന്നാണ് പലരുടേയും വിചാരം. എന്നാൽ ഇതും ഏറെ അധ്വാനം വേണ്ടൊരു കാര്യമാണെന്നതാണ് സത്യം. റീച്ച് നേടാൻ പല കോപ്രായങ്ങളും കാണിക്കുന്നവരുണ്ടെങ്കിലും ക്വാളിറ്റി കണ്ടന്റുകൾ ഇടുന്നവർ വളരെ ചുരുക്കമാണെന്ന് വേണം പറയാൻ. അത്തരത്തിലൊരു യൂട്യൂബറാണ് വികാസ് ദയാൽ.

എക്സ്പ്ലോർ ദി അൺസീൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടയായ ഇദ്ദേഹം യൂട്യൂബ് വരുമാനത്തിൽ നിന്നും ലഭിച്ച തുക കൊണ്ട് പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ സാധാരണയൊരു സ്പോർട് യൂട്ടിലിറ്റി വാഹനമൊന്നുമല്ല അദ്ദേഹത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് വികാസ് ദയാൽ കോടികൾ മുടക്കി വാങ്ങിയിരിക്കുന്നത്.

Famous Youtuber Vikas Dayal Buys Toyota Land Cruiser

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. നിലവിലെ തലമുറ ലാൻഡ് ക്രൂയിസർ എസ്‌യുവി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം സമ്പന്നരായവരിൽ നിന്നും ഗംഭീര വരവേൽപ്പാണ് വണ്ടിക്ക് ലഭിച്ചിരിക്കുന്നത്. 2.10 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്.

രണ്ട് വർഷക്കാലമാണ് ഇതിന്റെ ബുക്കിംഗ് പിരീഡ് വരുന്നതെങ്കിലും നിരവധി സമ്പന്നരായ വ്യവസായികളും രാഷ്ട്രീയക്കാരും ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ഇന്ത്യക്കാരുടെ ജനപ്രിയ യൂട്യൂബറും തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 എത്തിക്കുന്നത്. തൻ്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു വീഡിയോ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

Famous Youtuber Vikas Dayal Buys Toyota Land Cruiser

എക്സ്പ്ലോർ ദി അൺസീൻ 2.0 എന്ന ചാനലിൽ വാഹനം ഡെലിവറിയെടുക്കുന്ന വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്. എസ്‌യുവിക്ക് വേണ്ടി മാത്രം ഒരു ഇവൻ്റ് സംഘടിപ്പിച്ച് സംഭവം വൈറലാക്കുകയും ചെയ്‌തിട്ടുണ്ട്. ഏകദേശം 1.05 മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള ചാനലിൽ ഈ വീഡിയോ നാല് ദിവസം കൊണ്ട് 8 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്. യൂട്യൂബറുടെ യാത്ര എങ്ങനെ ആരംഭിച്ചുവെന്നും ഈ നേട്ടം കൈവരിക്കാൻ വികാസ് എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

യൂട്യുബറുടെ സുഹൃത്തുക്കൾ അവനുവേണ്ടി സൃഷ്ടിച്ച ഒരു സർപ്രൈസ് വീഡിയോ പോലും ഇതിലൂടെ കാണിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയതിനു ശേഷം കാർ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുകയും ചെയ്‌തു. താൻ ഇതുവരെ വാങ്ങിയ പതിനൊന്നാമത്തെ കാറാണിതെന്ന് യൂട്യൂബർ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ഥാർ, ബിഎംഡബ്ല്യു M340i തുടങ്ങി നിരവധി എസ്‌യുവികളാണ് വികാസിന്റെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്.

Famous Youtuber Vikas Dayal Buys Toyota Land Cruiser

എക്സ്പ്ലോർ ദി അൺസീൻ യൂട്യൂബ് ചാനലിന്റെ ഉടമ സ്വന്തമാക്കിയിരിക്കുന്നത് പുതിയ ലാൻഡ് ക്രൂയിസറാണോ അതോ യൂസ്‌ഡാണോ എന്ന് വ്യക്തമല്ല. പുതിയതിനായുള്ള കാത്തിരിപ്പ് സമയം വളരെ കൂടുതലായതിനാൽ സെക്കൻഡ് ഹാൻഡ് ലാൻഡ് ക്രൂയിസർ ആവാനാണ് സാധ്യത കൂടുതലും. മറ്റ് ചില മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട LC300 ഇവിടെ ഇന്ത്യയിൽ നിർമിക്കുന്നില്ല. ഇത് ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി രാജ്യത്ത് എത്തിക്കുന്നതിനാലാണ് എസ്‌യുവിക്കി ഇത്രയും ഉയർന്ന വില മുടക്കേണ്ടി വരുന്നത്.

അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെങ്കിലും. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. 3.3 ലിറ്റർ V6 ടർബോ ഡീസലിന് 309 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്.

Famous Youtuber Vikas Dayal Buys Toyota Land Cruiser

എസ്‌യുവിയിലെ ഭാരം വിതരണം മെച്ചപ്പെടുത്തിയതിനു പകരം സസ്പെൻഷൻ സാങ്കേതികവിദ്യയും വ്യത്യസ്തമായാണ് ക്രമീകരിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസറിലെ കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം അർഥമാക്കുന്നത് എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതാണ്. മുൻ പതിപ്പുകൾ പോലെ തന്നെ, ലാൻഡ് ക്രൂയിസറും 4×4 ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി വരുന്നുണ്ട്.

TNGA അടിസ്ഥാനമാക്കിയുള്ള GA-F പ്ലാറ്റ്‌ഫോമിലാണ് ലാൻഡ് ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലായാണ് എസ്‌യുവി വിപണിയിലെത്തുന്നത് എന്നതിനാൽ ആഡംബര ഫീച്ചറുകൾക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, 14-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, March 11, 2024, 17:35 [IST]
English summary
Famous youtuber vikas dayal buys toyota land cruiser luxury suv worth rs 2 50 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X