1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

By Staff

ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷനിമിഷങ്ങള്‍ മധുരം പങ്കുവെച്ചാണ് നാം പങ്കിടാറ്. സ്വന്തമായി കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് പോക്‌ലെ എന്ന പൂനെ കര്‍ഷകന്‍ ചെയ്തതുമിതുതന്നെ. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയ ആഢംബര കാര്‍ വാങ്ങിയപ്പോള്‍ അയല്‍ക്കാരും സുഹൃത്തുക്കളുമായി ഇദ്ദേഹം മധുരം പങ്കിട്ടു.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

വാങ്ങിയ കാര്‍ 1.34 കോടി രൂപ വിലയുള്ള ജാഗ്വാര്‍ XJ സെഡാനായതുകൊണ്ടു ആഹ്‌ളാദനിമിഷം 'ചേര്‍ത്ത' മധുരത്തിലും ഈ കര്‍ഷകന്‍ കുറച്ചേറെ ആഢംബരം കാട്ടി. സ്വര്‍ണം പൂശിയ പേഡ നല്‍കി സന്തോഷം പങ്കുവെച്ച സുരേഷ് പോക്‌ലെയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളിലെ താരം.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ ഒന്നാണ് XJ സെഡാന്‍. കാറിനൊത്ത ആഢംബരം സന്തോഷനിമിഷങ്ങളിലും പ്രതിഫലിക്കണം. ജാഗ്വാര്‍ വാങ്ങുന്നതിന് മുമ്പെ ഇതിനെ കുറിച്ചുള്ള ആലോചന സുരേഷ് പോക്‌ലെ തുടങ്ങിയിരുന്നു.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

സ്വര്‍ണം പൊതിഞ്ഞ മധുരം നല്‍കാനുള്ള ആശയം ടിവിയില്‍ നിന്നുമാണ് ലഭിച്ചതെന്ന് സുരേഷിന്റെ പകന്‍ ദീപക് സംഭവം ശ്രദ്ധനേടിയതിനു പിന്നാലെ മാധ്യമങ്ങളോടു പറഞ്ഞു. കിലോയ്ക്ക് 7,000 രൂപ വിലയുള്ള സ്വര്‍ണം പൂശിയ മധുരം മൂന്നു കിലോയാണ് ഇവര്‍ വിതരണം ചെയ്തത്.

പോര്‍ട്ട്‌ഫോളിയോ എന്ന ഒരു വകഭേദം മാത്രമെ ജാഗ്വാര്‍ XJ -യ്ക്കുള്ളൂ. കാറിലുള്ള 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 296 bhp കരുത്തും 700 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ചാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തുന്നത്.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ് വാങ്ങിയ ദേവരാജന്‍ എന്ന കര്‍ഷകനെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹമാധ്യമങ്ങള്‍ എതിരേറ്റത്. എട്ടാം വയസില്‍ മനസില്‍ കടന്നുകൂടിയ മെര്‍സിഡീസ് കാറെന്ന സ്വപ്‌നം, 88 ആം വയസില്‍ ദേവരാജന്‍ സാക്ഷാത്കരിക്കുകയായിരുന്നു.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

കാര്‍ വാങ്ങാന്‍ ദേവരാജന്‍ എന്ന കര്‍ഷകന്റെ കഥ ചെന്നൈ മെര്‍സിഡീസ് ബെന്‍സ് ട്രാന്‍സ് കാര്‍ ഇന്ത്യയാണ് പുറത്തുവിട്ടത്. എട്ടാം വയസിലാണ് മെര്‍സിഡീസ് കാറിനെ ദേവരാജന്‍ ആദ്യമായി കാണുന്നത്.

Most Read: പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

ഗ്രില്ലില്‍ പതിഞ്ഞ തിക്രോണ നക്ഷത്രം ദേവരാജന്റെ മനസില്‍ ആഴ്ന്നിറങ്ങി. മെര്‍സിഡീസ് കാര്‍ സ്വന്തമാക്കണമെന്നു അന്നേ ഇദ്ദേഹം മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ കുന്നുകൂടിയപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് സ്വപ്നം മനസില്‍ താഴിട്ടു പൂട്ടി ദേവരാജന്‍ മണ്ണിലേക്കിറങ്ങി.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചു മെര്‍സിഡീസ് ബെന്‍സ് കാര്‍ കൊക്കില്‍ ഒതുങ്ങുന്നതിലും വലുതാണ്. എന്നാല്‍ മെര്‍സിഡീസ് ബെന്‍സ് വാങ്ങാനുള്ള ആഗ്രഹത്തെ ദേവരാജന്‍ ഉപേക്ഷിച്ചില്ല.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

സ്വപ്നവാഹനത്തിന് വേണ്ടി അദ്ദേഹം രാപ്പകല്‍ അധ്വാനിച്ചു. ഒടുവില്‍ 88 ആം വയസില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിനെ ദേവരാജന്‍ സ്വന്തമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം അദ്ദേഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്.

Most Read: തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം - ക്രിമിനല്‍ കേസെടുത്ത് പൊലീസ്

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

എംപിവിയുടെയും ഹാച്ച്ബാക്കിന്റെയും ഒരു സങ്കരയിന മോഡലാണ് മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ്. ഉയര്‍ന്ന മേല്‍ക്കൂരയുള്ള ടോള്‍ ബോയ് ശൈലി ബി ക്ലാസിലെ ശ്രദ്ധാകേന്ദ്രമാണ്. ഉയര്‍ന്ന മേല്‍ക്കൂരയായതു കൊണ്ടു പ്രായമായവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉള്ളില്‍ കടക്കാനും പുറത്തുകടക്കാനും ബി ക്ലാസില്‍ പറ്റും.

1.34 കോടിയുടെ കാര്‍ വാങ്ങി കര്‍ഷകന്‍; സന്തോഷം പങ്കിട്ടത് സ്വര്‍ണം പൂശിയ മധുരം നല്‍കി

കാറിന്റെ അകത്തളം ഏറെ വിശാലമാണ്. ദേവരാജന്‍ തെരഞ്ഞെടുത്ത വകഭേദമേതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 32 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിന് എക്സ്ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മോഡല്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, September 15, 2018, 21:58 [IST]
English summary
Farmer Buys Jaguar XJ Luxury Sedan. Read in Malayalam.
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X