ഫാസ്‍ടാഗ് ബ്ലാക്ക്‌ലിസ്റ്റിൽ പെട്ടോ? ശരിയാക്കാൻ ഇങ്ങനെയും വഴിയുണ്ട്

രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ടോൾ പ്ലാസ ഇടപാടുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സേവനമാണിത്. രാജ്യത്തെ വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ നാലു ചക്ര വാഹനങ്ങൾക്കും ഫാസ്‌ടാഗ് ഉണ്ടായിരിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

ഇനി ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോൾപ്ലാസകളിൽ കൂടുതല്‍ പണം മുടക്കേണ്ടിയും വരും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനിയും മനസിലാകാത്തവർക്ക് ഇതിലും ലളിതമായി പറഞ്ഞാൽ ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി വാഹനമുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്നൊരു ഡിജിറ്റല്‍ സംവിധാനമാണിത്.

FASTag Blacklisting

കാറിന്റെ വിൻഡ്ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കർ വഴിയാണ് ഫാസ്ടാഗ് പണമിടപാട് നടക്കുന്നതും. അങ്ങനെ ക്യാഷ് പേയ്‌മെന്റുകൾ ഒഴിവാക്കുകയും ടോൾ പ്ലാസകളിലെ നീണ്ട ക്യൂകൾ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം വലിയ നീണ്ടനിരയ്ക്ക് ഫലം കണ്ടോയെന്ന് ചോദിച്ചാൽ പൂർണമായും ഇല്ലെന്നു വേണം പറയാൻ. എങ്കിലും പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കൂടുതൽ പ്രായോഗികമാണെന്നു വേണം പറയാൻ.

എങ്കിലും ഫാസ്‌ടാഗിന്റെ ഉപയോഗത്തെ കുറിച്ച് കൃത്യമായി അറിയാത്തവരും നമുക്കിടയിലുണ്ട്. കുറഞ്ഞ ബാലൻസ് അല്ലെങ്കിൽ ട്രാഫിക് ലംഘനങ്ങൾ കാരണം നിങ്ങളുടെ ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് ഒന്നറിഞ്ഞിരുന്നോളൂ. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ടോൾ ബൂത്തുകളിൽ സ്വയമേവ പണമടയ്ക്കാൻ കഴിയില്ല. ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അത് വീണ്ടും ആക്‌ടീവ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം.

FASTag Blacklisting

ആദ്യം ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കാരണം പരിശോധിക്കുകയാണ് വേണ്ടത്. ഒരു ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ വാഹനത്തിനെതിരായ പരാതിയോ പോലുള്ള മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാനിടയുണ്ടാക്കും. അതിനാൽ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം നിങ്ങൾക്ക് പരിശോധിക്കാം.

ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണെങ്കിൽ മിനിമം ത്രെഷോൾഡ് പരിധിക്ക് മുകളിലുള്ള തുക ഉപയോഗിച്ച് നിങ്ങൾ ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്യേണ്ടതുണ്ട്. ത്രെഷോൾഡ് ലിമിറ്റ് എന്നാൽ ജിഎസ്ടിക്ക് കീഴിൽ രജിസ്ട്രേഷൻ നേടാതെ വ്യക്തിയെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്ന പരിധി എന്നാണ് അർഥമാക്കുന്നത്. ആയതിനാൽ ഫാസ്‌ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധി പരിധി കണ്ടെത്താനാകും. ഇങ്ങനെ ഇത് സൂക്ഷിക്കാനും പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.

Fastag

ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്തു കഴിഞ്ഞാൽ ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റ് ആകുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഇഷ്യൂ ചെയ്യുന്നയാളെ ആശ്രയിച്ച് കൃത്യമായ സമയം വ്യത്യാസപ്പെടുമെന്നുമോർക്കാം. എങ്കിലും ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റാവാൻ സാധാരണയായി കുറച്ച് മണിക്കൂറുകൾ എടുക്കുമെന്നതാണ് യാഥാർഥ്യം. കുറച്ച് സമയം കാത്തിരുന്നുകഴിഞ്ഞാൽ, ഫാസ്ടാഗ് സ്റ്റാറ്റസ് വീണ്ടും റീആക്ടിവേറ്റ് ആയിട്ടുണ്ടോയെന്ന് പരിശോധിക്കാം.

ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ നിങ്ങളുടെ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഫാസ്ടാഗ് സ്റ്റാറ്റസ് പരിശോധിക്കാനാവും. നിങ്ങളുടെ ഫാസ്ടാഗ് വീണ്ടും സജീവമാക്കിക്കഴിഞ്ഞാൽ ഇന്ത്യയിലെ ഏത് ടോൾ പ്ലാസയിലും ടോൾ അടയ്‌ക്കാൻ വാഹന ഉടമയ്ക്കാവും. ഇനി ഫാസ്ടാഗ് വാലറ്റ് ഓൺലൈനിൽ റീചാർജ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ടോൾ പ്ലാസയിലോ ഒരു ബാങ്ക് സന്ദർശിച്ചോ ഇത് ചെയ്യാനുമാവും.

ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 96 ശതമാനത്തിലധികം വാഹനങ്ങളും ഫാസ്റ്റ് ടാഗ് കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ. മുകളിൽ സൂചിപ്പിച്ചതു പോലെ ടോള്‍പ്ലാസകളിലെ തിരക്കുകള്‍ കാര്യമായി കുറഞ്ഞില്ല എന്നത് സത്യമാണെങ്കിലും അവിടെ ഏറെ നേരം കുടുങ്ങിക്കിടക്കുന്ന സ്ഥിതിവിശേഷം ഇന്ന് ഇല്ല. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാരണങ്ങളുമുണ്ട്. അതിൽ ഒന്നാണ് കാര്‍ വില്‍ക്കുമ്പോള്‍ വണ്ടിയുടെ ഉടമസ്ഥാവകാശം സ്വാഭാവികമായും വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതും.

More from DriveSpark

Article Published On: Tuesday, August 8, 2023, 15:58 [IST]
English summary
Fastag blacklisting and how to activate easy steps details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X