ഒരേ ദിവസം വീട്ടിലേക്ക് വാങ്ങിയത് 2 യമണ്ടൻ എസ്‌യുവികൾ, ഈ അച്ഛനും മകനും മുടക്കിയ തുക 77.61 ലക്ഷം രൂപ

ഒരു കാർ വാങ്ങുക എന്നത് എല്ലാവരേയും സംബന്ധിച്ച് വലിയൊരു സ്വപ്‌നമായിരിക്കും. പണ്ടത്തെ അപേക്ഷിച്ച് വാങ്ങൽ പ്രക്രിയ എളുപ്പമായിട്ടുണ്ട്. വാഹന ലോൺ എല്ലാം മിക്കവർക്കും കിട്ടുന്നതും 7 വർഷം വരെ തിരിച്ചടവ് കാലയളവുള്ളതും എല്ലാം വാഹന വിപണിക്കും സഹായകരമായിട്ടുണ്ട്. ഓരോ മാസവും രാജ്യത്ത് ലക്ഷക്കണക്കിന് കാറുകളാണ് പുറത്തിറങ്ങുന്നതും. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവരുടെ എണ്ണവും ഇപ്പോൾ കൂടുതലാണെങ്കിലും പുത്തൻ കാർ ഷോറൂമിൽ പോയി വാങ്ങുന്നത് എപ്പോഴും വേറൊരു ഫീലാണ്. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമെത്തി ആഗ്രഹിച്ച വാഹനം വീട്ടിലേക്ക് കൊണ്ടുപോവുന്നത് സ്വപ്‌നം കാണാത്തവർ വളരെ ചുരുക്കമായിരിക്കും.

വീട്ടിലേക്ക് ഒരേസമയം ഒരു കാർ വാങ്ങുന്നതാണ് പതിവ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു സംഗതിയാണ്. മകനും അച്ഛനും ഒരേദിവസം രണ്ട് കാറുകൾ വാങ്ങുന്ന വീഡിയോ വൈറലായതോടെയാണ് ഇത് എല്ലാവരുടേയും കണ്ണിൽപെടുന്നത്. സാധാരണ മാരുതി കാറൊന്നുമല്ല രണ്ടുപേരും വാങ്ങിയിരിക്കുന്നത്. പ്രീമിയം വാഹനങ്ങളാണ് മുറ്റത്തേക്ക് എത്തുന്നത്.

Father And Son Bought Toyota Fortuner And HyRyder SUVs On The Same Day

ഈ അച്ഛനും മകനും ഒരേ ദിവസം ബെംഗളൂരുവിലെ ഷോറൂമിൽ നിന്നാണ് ടൊയോട്ടയുടെ ജനപ്രിയമായ രണ്ട് വാഹനങ്ങളുടെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. അച്ഛൻ ഫോർച്യൂണറും മകൻ അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ് എസ്‌യുവിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തിട്ടുമുണ്ട്. വളരെ വിരളമായി മാത്രമേ ഇത്തരം സംഗതികൾ ഇവിടെ നടക്കാറുള്ളൂവെന്നതാണ് ഇതിനെ ഇത്രയും രസകരമായ കാര്യമാക്കുന്നത്.

ബെംഗളൂരുവിലെ രവിന്ദു ടൊയോട്ടയിൽ നിന്നുമാണ് രവീന്ദ്ര ഗൗഡയും കുടുംബവും തങ്ങളുടെ പുത്തൻ എസ്‌യുവികൾ കൂടെക്കൂട്ടിയിരിക്കുന്നത്. അച്ഛനും മകനും അടങ്ങുന്ന കുടുംബം രണ്ട് ഇന്നോവകളിലും ഒരു ഗ്ലാൻസയിലും എത്തുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. തുടർന്ന് പേപ്പർ വർക്കുകളെല്ലാം കഴിഞ്ഞ് താക്കോൽ ഏറ്റുവാങ്ങുന്നതും കാണാം. 10,000 പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

Father And Son Bought Toyota Fortuner And HyRyder SUVs On The Same Day

അച്ഛനും മകനും വൈറ്റ് കളർ ഓപ്ഷനുകളാണ് അവരവരുടെ വാഹനങ്ങൾക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഹൈലക്‌സ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനുള്ള ഫോർച്യൂണറാണ് അച്ഛൻ വാങ്ങിയിരിക്കുന്നത്. 4X4 സെറ്റപ്പുള്ള മോഡൽ ഓഫ്-റോഡിനും അനുയോജ്യമാണ്. സമ്പന്നരായ പലരും അവരുടെ സ്റ്റാറ്റസ് സിമ്പലായാണ് ഫോർച്യൂണർ വാങ്ങുന്നത് തന്നെ.

റിയർ ഡിഫറൻഷ്യൽ ലോക്ക്, ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ (A-TRC), ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (LSD), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഓഫ്-റോഡ് സ്പെക് സസ്പെൻഷൻ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ (DAC) എന്നിവയാണ് ഫോർച്യൂണറിലെ ഓഫ്‌റോഡ് സാങ്കേതികവിദ്യയും ഫീച്ചറുകളും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണെങ്കിലും അച്ഛൻ തെരഞ്ഞെടുത്തിരിക്കുന്നത് ക്ലച്ച്ലെസ് മോഡലാണെന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കാനാവുന്നത്.

Father And Son Bought Toyota Fortuner And HyRyder SUVs On The Same Day

ഇനി മകൻ വാങ്ങിയ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവിയാണിത്. ഇലക്ട്രിക് ഫോൾഡിംഗ് വിംഗ് മിററുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഓട്ടോ എസി, റിയർ എസി വെൻ്റുകൾ, റിക്ലൈനിംഗ് റിയർ സീറ്റുകൾ, കീലെസ് എൻട്രി, ഗോ തുടങ്ങിയവ കിടിലൻ ഫീച്ചറുകളോട് കൂടിയാണ് വാഹനത്തെ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

സുരക്ഷാ സവിശേഷതകളിലേക്ക് വന്നാലും ആള് മിടുക്കനാണെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ-ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് അർബൻ ക്രൂയിസർ മിഡ്-സൈസ് എസ്‌യുവിയുടെ സേഫ്റ്റി ഫീച്ചറുകൾ.

എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന് ബ്ലാക്ക് ബ്രൌൺ ഇൻ്റീരിയർ തീമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. അതേസമയം മൈൽഡ്-ഹൈബ്രിഡ് മോഡലുകൾ പൂർണമായും കറുപ്പിലാണ് അതിന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Sunday, September 22, 2024, 16:00 [IST]
English summary
Father and son bought toyota fortuner and hyryder suvs on the same day worth rs 77 61 lakh
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X