ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ എന്നപോലെ തന്നെ ഇലക്‌ട്രിക് സൈക്കിളുകളുടെ വിപണിയും ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന വില നിർണയത്തിൽ പലതരം മോഡലുകളാണ് ഇന്ന് രാജ്യത്ത് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

ദിനംപ്രതി ഉയരുന്ന ഇന്ധനവിലയും ആരോഗ്യത്തെ സംബന്ധിച്ചുള്ള വ്യക്തിഗത താത്പര്യങ്ങളാണ് ഇ-സൈക്കിളുകൾക്ക് പ്രാധാന്യമർഹിക്കാൻ കാരണമാവുന്നത്. ഈ രംഗത്തേക്ക് ഫെലിഡെ ഇലക്ട്രിക് എന്നൊരു പുതിയ ബ്രാൻഡ് കൂടി അവതരിച്ചിരിക്കുകയാണ്.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

24,500 രൂപയ്ക്കാണ് ഫെലിഡെ ഇലക്ട്രിക് പെഡൽ അസിസ്റ്റ് ഇ-ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. മാവെൻ എന്ന് വിളിക്കുന്ന ഇത് കാലുകളെ സഹായിക്കാൻ 250W / 32Nm BLDC ഹബ് മോട്ടോർ ഉപയോഗിക്കുന്നുമുണ്ട്.

MOST READ: ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

മിക്ക ഇ-സൈക്കിളുകളെയും പോലെ ഫെലിഡെ മാവനും ലോ-സ്‌പീഡ് ഇലക്ട്രിക് മോഡലാണ്. അഞ്ച് ലെവൽ വൈദ്യുത സഹായവും 25 കിലോമീറ്റർ വേഗതയിൽ അസിസ്റ്റഡ് ടോപ്പ് സ്പീഡുമാണ് സൈക്കിളിന്റെ പ്രത്യേകത.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

വൈദ്യുതോർജത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് 22 ഡിഗ്രി വരെയുള്ള കയറ്റങ്ങൾ വരെ കയറാനും മാവെൻ നിങ്ങളെ സഹായിക്കും. കൂടാതെ 35-50 കിലോമീറ്റർ ശ്രേണിയാണ് ഇലക്‌ട്രിക് സൈക്കിളിന്റെ മറ്റൊരു പ്രത്യേകത.

MOST READ: കാര്‍ഗോ ഇലക്ട്രിക് ക്വാഡ്രൈക്കിള്‍ വിഭാഗത്തിലേക്ക് അമി അവതരിപ്പിച്ച് സിട്രണ്‍

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

അതിനുശേഷം പൂർണമായും ചവിട്ടേണ്ടി വരുമെന്നും ഫെലിഡേ പറയുന്നു. 36V, 7.8Ah ലിഥിയം അയൺ ബാറ്ററിയാണ് ഫെലിഡെ മാവന്റെ ഇലക്‌ട്രിക് മോട്ടോർ. ഇത് പൂർണമായി ചാർജ് ചെയ്യാൻ മൂന്നര മണിക്കൂളോമാണ് എടുക്കുക.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

ഒരു ടെലിസ്‌കോപ്പിക് ഫോർക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാം പുതിയ ഫെലിഡെ മാവൻ ഇ-സൈക്കിളിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ പിൻഭാഗത്ത് സസ്പെൻഷൻ ഇല്ല.

MOST READ: ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

ബാറ്ററി ലൈഫിനെക്കുറിച്ചും നിങ്ങൾ ഉപയോഗിക്കുന്ന പെഡൽ അസിസ്റ്റ് ലെവലിനെക്കുറിച്ചും അറിയിക്കാൻ ഫെലിഡെ ഒരു എൽഇഡി ഇൻഡിക്കേറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. മോട്ടോർ രണ്ട് വർഷത്തെ വാറണ്ടിയോടെയാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

ശേഷിക്കുന്ന എല്ലാ ഇലക്ട്രിക്കൽ ഘടകങ്ങൾക്കും ഒരു വർഷത്തെ വാറന്റിയും ലഭിക്കും. ഒരു ക്രോമോളി സ്റ്റീൽ ഫ്രെയിമും 27.5 ഇഞ്ച് അലുമിനിയം വയർ സ്‌പോക്ക് റിമ്മുകളുമാണ് ഫെലിഡെ മാവൻ ഇ-സൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് സൈക്കിൾ നിരയിലേക്ക് ഒരു കേമൻ ഫെലിഡെ മാവെൻ; വില 24,499 രൂപ

മാവൻ ഇലക്‌ട്രിക് സൈക്കിളിന് വെറും 21 കിലോ ഭാരം മാത്രമാണുള്ളത്. ഇത് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ഇ-ബൈക്കുകളിൽ ഒന്നാണ്. ഗിയർ-ട്രെയിൻ ഉപയോഗിക്കാതെ സിംഗിൾ സ്പീഡ് ഓപ്ഷനായി വാഗ്ദാനം ചെയ്തുകൊണ്ട് ചെലവ് ലാഭിക്കാൻ ഫെലിഡെ ശ്രമിക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Felidae Maven e-Cycle Launched In India For Rs 24,499. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X