12 കോടിയുടെ ഈ സൂപ്പർകാർ വാങ്ങുന്ന ആദ്യ മലയാളി, ലംബോർഗിനിയും ഫെറാറിയും വേണ്ട, മക്ലാരൻ വാങ്ങാൻ പറഞ്ഞത് മുത്തശ്ശി

മനുഷ്യരെ സ്മാർട്ട് ഫോണുകൾ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. പ്രായഭേദമന്യേ ഇന്ന് എല്ലാവരും കൈയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്‌ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അങ്ങനെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വരവാണ് സ്മാർട്ട്ഫോണുകളേയും മനുഷ്യരേയും മാറ്റിമറിച്ചതെന്ന് പറയാം. ഒരു ദിവസം മനുഷ്യർ കണ്ടുപോവുന്ന വീഡിയോകളുടെ എണ്ണത്തിന് പോലും കണക്കില്ല. ഷോട്ട്‌സായിട്ടും റീലായിട്ടും അങ്ങനെ വ്യത്യസ്‌ത തലങ്ങളിൽ ഇവ വ്യാപിച്ചു കിടക്കുകയാണ്. ഇടയ്‌ക്ക് ചില രസകരമായ വീഡിയോകളെല്ലാം വൈറലാവുകയും ചെയ്യാറുമുണ്ട്. അത്തരത്തിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയായിരുന്നു ലംബോർഗിനിയിൽ മുത്തശ്ശിമാർ കറങ്ങാൻ പോയത്.

മാസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ ശ്രദ്ധനേടിയ വീഡിയോ പലരും മറന്നിട്ടുണ്ടാവുമെങ്കിലും ദേ മുത്തശ്ശിമാർ വീണ്ടും ട്രെൻഡായിരിക്കുകയാണ്. എങ്ങനെയാണെന്നോ? പുതിയ കാർ വാങ്ങാൻ പോവുന്ന പേരക്കുട്ടിക്ക് ഏത് സൂപ്പർകാർ വാങ്ങണമെന്ന നിർദ്ദേശം കൊടുത്താണ് അമ്മൂമ്മമാർ വീണ്ടും വൈറലായിരിക്കുന്നത്. അതും അവരുടെ തലമുറയിലുള്ള പലർക്കും അറിയാത്തൊരു ബ്രാൻഡായ മക്ലാരനാണ് പേരക്കുട്ടിക്ക് നിർദേശിച്ചിരിക്കുന്നത്.

First Malayali To Buy Mclaren 675 LT Supercar Worth Rs 12 Crore

തുടർന്ന് പേരക്കുട്ടി മക്ലാരൻ 765 LT സൂപ്പർകാർ സ്വന്തമാക്കുന്നതും കാണാം. ഈ സ്പോർട്‌സ് കാർ വാങ്ങുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് കക്ഷി. പക്ഷേ ഇതിലുമുപരിയായി മക്ലാരന്റെ ഈ മോഡൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന ബഹുമതിയും ഇനി മുത്തശ്ശിമാരുടെ പേരക്കുട്ടിക്കാണ് സ്വന്തം. ആനന്ദ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാഹനം വാങ്ങിയ വിവരവും ഈ വൈറൽ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

ആനന്ദ് എന്ന ചെറുപ്പക്കാരൻ ഒരു മെർസിഡീസ് ബെൻസിൽ ഇരുന്ന് തന്റെ അമ്മൂമ്മമാരിൽ ഒരാളോട് താൻ ദുബായിൽ ചെന്നിട്ട് പോർഷ വാങ്ങണോ ഫെറാറി വാങ്ങണോയെന്ന് ചോദിക്കുന്നിടത്താണ് റീൽ ആരംഭിക്കുന്നത്. എന്നാൽ രണ്ടും വേണ്ട ലംബോർഗിനി മതിയെന്നാണ് മുത്തശ്ശി നിർദേശിക്കുന്നത്. തുടർന്ന് രണ്ട് മുത്തശ്ശിമാരും ദുബായിൽ ലംബോർഗിനി ഹുറാക്കനിലും ഉറൂസിലും കറങ്ങുന്ന പഴയ വീഡിയോ ക്ലിപ്പും കാണിക്കുന്നുണ്ട്.

First Malayali To Buy Mclaren 675 LT Supercar Worth Rs 12 Crore

രണ്ടാമത്തെ റീലിൽ ആനന്ദിന്റെ രണ്ടാമത്തെ മുത്തശ്ശി പറയുന്നത് എല്ലാവരുടേയും കൈയിൽ പോർഷയുണ്ടല്ലോ എന്നായിരുന്നു. പിന്നെ വീണ്ടും ആദ്യത്തെ മുത്തശ്ശിയെ കാണിക്കുകയും പോർഷയുടെ ഡോർ മുകളിലേക്ക് പൊങ്ങുന്നതല്ലല്ലോയെന്ന് പറയുന്നതും കേൾക്കാം. അതുകൊണ്ട് നീ മക്ലാരൻ എടുക്കാനാണ് മുത്തശ്ശി കൊച്ചുമോനോട് നിർദേശിക്കുന്നത്. അതിനുശേഷം കുടുംബം മൊത്തം 765 LT മോഡലിന്റെ ഡെലിവറിയെടുക്കാൻ നിക്കുന്നതാണ് കാണുന്നത്.

ഇത്രയും കാശുള്ള ആളുകൾ ഏതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇവർ വിദേശത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നതും വാഹനം വാങ്ങിയിരിക്കുന്നതും. അടുത്തിടെയാണ് മക്ലാരൻ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് എന്നതിനാൽ തന്നെ നമ്മുടെ രാജ്യത്ത് വളരെ കുറച്ച് മക്ലാരൻ സൂപ്പർകാറുകൾ മാത്രമേയുള്ളൂ. എങ്കിലും കേരളത്തിലെ ആദ്യത്തെ മക്ലാരൻ ഉടമകളാണ് ഈ ഫാമിലി.

First Malayali To Buy Mclaren 675 LT Supercar Worth Rs 12 Crore

പോരാത്തതിന് ഈ സൂപ്പർകാർ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ ഉടമ. ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ ഏറ്റവും വിലകൂടിയ സൂപ്പർകാറുകളിൽ ഒന്നാണ് മക്ലാരൻ 765LT. അടുത്തിടെ വിപണിയിലെത്തിയ ഈ മോഡലിന് ഇന്ത്യയിൽ 12 കോടിയിലധികം വിലവരുമെന്നാണ് കണക്കുകൾ. 765LT ഒരു ലിമിറ്റഡ് എഡിഷൻ വാഹനമാണ്. കാറിന്റെ വെറും 765 യൂണിറ്റുകൾ മാത്രമാണ് കമ്പനി നിർമിക്കുകയുള്ളൂ.

765 bhp പവറിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് മക്ലാരൻ 765LT സൂപ്പർകാറിന്റെ ഹൃദയം. 7-സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സുമായാണ് ഈ കൂറ്റൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതൊരു റിയർ വീൽ ഡ്രൈവ് കാറുമാണെന്നത് പ്രത്യേകം ഓർമിപ്പിക്കാം കേട്ടോ. എന്തായാലും ഒരു മലയാളി ഈയൊരു വണ്ടി സ്വന്തമാക്കിയതിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം കേട്ടോ.

More from DriveSpark

Article Published On: Monday, November 18, 2024, 15:30 [IST]
English summary
First malayali to buy mclaren 675 lt supercar worth rs 12 crore video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X