പ്രായം വെറുമൊരു നമ്പർ മാത്രം! ജോലി മീൻപിടുത്തം, വയസായിട്ടും ബെൻസിന്റെ ലക്ഷ്വറി കാർ വാങ്ങിയ ആളെ കണ്ടോ

കാർ വാങ്ങുകയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി രാപ്പകൽ കഷ്‌‌ടപ്പെടുന്നവരാവും പലരും. ഒരു സെക്കൻഡ് ഹാൻഡ് എങ്കിലും വീട്ടുമുറ്റത്ത് വാങ്ങിയിടണം അതിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെന്ന പൂതിയെല്ലാം ഏതൊരു സാധാരണക്കാരനേയും സംബന്ധിച്ച് വലിയൊരു സ്വപ്‌നം തന്നെയാണ്. വർഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം പലരും അവരുടെ ഡ്രീം കാർ വാങ്ങുന്ന നിരവധി റിയൽ ലൈഫ് കഥകളും വാർത്തകളുമെല്ലാം നാം സമൂഹമാധ്യമങ്ങളിലൂടെ കണ്ടുപോയിട്ടുണ്ടാവും. അത്തരത്തിൽ മറ്റൊരു പ്രചോദനാത്മകമായ കഥയാണ് ഇപ്പോൾ ട്രെൻഡിംഗാവുന്നത്. ഒരു മത്സ്യത്തൊഴിലാളി തന്റെ കഠിനാദ്ധ്വാനം കൊണ്ട് ആഡംബര കാർ സ്വന്തമാക്കിയ വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

തമിഴ് വേൾഡ്സ്റ്റാർ (Tamil Worldstar) എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇത്തരമൊരു വീഡിയോ ഇന്റർനെറ്റ് ലോകത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മത്സ്യതൊഴിലാളി വാങ്ങിയിരിക്കുന്നത് മെർസിഡീസ് ബെൻസിന്റെ ആഡംബര സെഡാനാണ്. കാർ വാങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ നൽകുന്നില്ലെങ്കിലും സംഭവം ഇന്ത്യയിലല്ല കേട്ടോ. അതിലേക്ക് വിശദമായി തന്നെ വരാം...

Fisherman Buys Mercedes Benz C-Class Luxury Sedan Viral Video

മെർസിഡീസ് ബെൻസ് ഡീലർഷിപ്പിന് പുറത്ത് ഒരാൾ നിൽക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഡീലർഷിപ്പ് ഇന്ത്യയിലല്ല, മലേഷ്യയിലാണെന്ന് കൃത്യമായി മനസിലാക്കാനും സാധിക്കും. പക്ഷേ ആളൊരു ഇന്ത്യക്കാരൻ തന്നെയാണ് കേട്ടോ. വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് താമസം മാറിയ ഒരു ഇന്ത്യക്കാരനാണ് കക്ഷി. ഇന്ത്യൻ വംശജരായ ധാരാളം ആളുകൾ മലേഷ്യയിൽ താമസിക്കുന്നുണ്ടെന്ന് നമുക്കറിയാല്ലോ.

മെർസിഡീസ് ബെൻസ് ഡീലർഷിപ്പിന് പുറത്ത് നിൽക്കുന്നയാൾ യഥാർഥത്തിൽ ഒരു സാധാരണ മത്സ്യത്തൊഴിലാളിയാണ്. വർഷങ്ങളായി ഉപജീവനത്തിന് മത്സ്യബന്ധനമാണ് ഈ മനുഷ്യൻ ചെയ്യുന്നത്. കടലിൽ പണിയെടുക്കുന്ന ഇങ്ങേരുടെ വീഡിയോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെക്കാലമായി തന്റെ സ്വപ്ന കാർ വാങ്ങാനുള്ള ഇദ്ദേഹത്തിന്റെ കാത്തിരിപ്പ് സഭലമായതിന്റെ സന്തോഷം കമന്റുകളിലും കാണാം.

Fisherman Buys Mercedes Benz C-Class Luxury Sedan Viral Video

എന്തായാലും ഇദ്ദേഹം പുതിയതല്ല വാങ്ങിയിരിക്കുന്നത്. പകരം ശരാശരി ഇന്ത്യക്കാരനെ പോലെ തന്നെ ഒരു യൂസ്‌ഡ് മോഡലാണ് വീഡിയോയിലെ മത്സ്യതൊഴിലാളിയും സ്വന്തമാക്കിയിരിക്കുന്നത്. വീഡിയോയിൽ കാണുന്ന കാർ W205 നാലാം തലമുറ സി-ക്ലാസ് സെഡാനാണ്. മുമ്പ് ഇന്ത്യയിലും വിപണനത്തിന് എത്തിയിരുന്ന മെർസിഡീസ് ബെൻസിന്റെ സെഡാൻ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് നിരത്തിലിറങ്ങിയിരുന്നത്.

Take a Poll

സി-ക്ലാസിന്റെ C200 പെട്രോൾ വേരിയന്റിന് 181 bhp പവറോളം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു തുടിപ്പേകാൻ എത്തിയിരുന്നത്. കാറിന്റെ ഡീസൽ എഞ്ചിൻ മോഡലാണെങ്കിൽ C220 CDI, C 250d എന്നിവയായിരുന്നു വേരിയന്റുകൾ. രണ്ടിനും 2.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. പക്ഷേ രണ്ട് ട്യൂണിംഗിലാണ് വ്യത്യാസം വരുന്നത്. 220 CDI പതിപ്പുകൾ 168 bhp പവറാണ് നൽകിയിരുന്നത്.

Fisherman Buys Mercedes Benz C-Class Luxury Sedan Viral Video

അതേസമയം മെർസിഡീസ് ബെൻസ് സെഡാന്റെ 250d വേരിയന്റ് 204 bhp കരുത്തോളമാണ് ഉത്പാദിപ്പിച്ചിരുന്നത്. സി-ക്ലാസിന്റെ എഎംജി പതിപ്പുകളും ഇന്ത്യയിലും ലഭ്യമായിരുന്നു. വീഡിയോയിലുള്ള മത്സ്യത്തൊഴിലാളി ഏത് എഞ്ചിൻ ഓപ്ഷനാവും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ഇത്തരം വാർത്തകൾ പുറത്തുവരുന്നത് പലർക്കും ഒരു പ്രചോദനമാവട്ടെ. ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ പ്രായമോ ജോലിയോ ഒന്നും തന്നെയൊരു തടസമല്ല. പ്രയത്നിക്കാൻ മനസുണ്ടെങ്കിൽ ഏതാഗ്രഹങ്ങളും നേടിയെടുക്കാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 14, 2025, 16:45 [IST]
English summary
Fisherman buys mercedes benz c class luxury sedan viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X