ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ ഇലക്‌ട്രിക് മോഡൽ വിപ്ലവമാണ് നടക്കുന്നതെങ്കിലും പെട്രോൾ കരുത്തിലുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളെ തകർക്കാൻ സാധിക്കുന്നത്ര പ്രകമ്പനമൊന്നും തന്നെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

മോട്ടോർസൈക്കിൾ എന്നും ഒരു വികാരമാണ്. എങ്കിലും കാലംമാറും തേറും ഫാഷനും മനുഷ്യരുടെ അഭിരുചികളും മാറിയേക്കാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ കടന്നുവരവും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും. ഗിയർ ഡൗൺ ചെയ്‌ത് മറ്റൊരു വാഹനത്തെ മറികടക്കുന്ന ആനന്ദം ഒന്നും ഇവികൾക്ക് സമ്മാനിക്കാനും സാധിക്കില്ല.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

110 രൂപ ആയപ്പോൾ വരെ പെട്രോൾ ആവശ്യം ഒരു തരത്തിലും ഇടിവുണ്ടാകാത്തതിന്റെ കാരണം അത്രയും ഇരുചക്ര വാഹന ഉപഭോക്താക്കൾ ഇന്ന് രാജ്യത്തുണ്ട് എന്നതാണ്. ഇന്ന് ഒരു സ്‌കൂട്ടർ സ്വന്തമാക്കണേൽ വരെ ഒരു ലക്ഷം രൂപയോളും മുടക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. എന്നാൽ മോട്ടോർസൈക്കിൾ പ്രേമികൾക്ക് ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷേറൂം വില വരുന്ന ചില മോഡലുകളെ പരിചയപ്പെടുത്താനാണ് ശ്രമം.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

നിരവധി മോട്ടോർസൈക്കിളുകൾ ഒരു ലക്ഷം രൂപ വില പരിധി കടന്നെങ്കിലും ആ വില പരിധിയിൽ ഇന്നും നിരവധി ഓപ്ഷനുകൾ ഉണ്ടെന്നതും യാഥാർഥ്യമാണ്. ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ നിങ്ങൾ പരിഗണിക്കേണ്ട മികച്ച അഞ്ച് മോട്ടോർസൈക്കിളുകളെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താൻ പോവുന്നത്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ബജാജ് പൾസർ 150

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജാജിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് പൾസർ 150 മോഡൽ. 99,418 രൂപയാണ് ഈ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 149.5 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബേബി പൾസറിന്റെ ഹൃദയം.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ഇത് 8,500 rpm-ൽ 13.8 bhp പവറും 6,500 rpm-ൽ 13.25 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പൾസർ NS125 പതിപ്പിന് സമാനമായ ഫീച്ചർ നിരയാണ് ബജാജ് പൾസർ 150 മോഡലും വാഗ്‌ദാനം ചെയ്യുന്നത്. ഇക്കാര്യം വാങ്ങുന്നവരെ പിന്തിരിപ്പിച്ചേക്കാം. എന്നിരുന്നാലും മറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി,പൾസർ 150 സിംഗിൾ-ചാനൽ എബിഎസിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്നുണ്ട്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ബജാജ് പൾസർ NS125

ബജാജ് പൾസർ നിരയിലെ ബേബി എന്നറിയപ്പെടുന്ന മോഡലാണ് പൾസർ NS125. 99,347 രൂപ എക്സ്ഷോറൂം വിലയുള്ള ബൈക്ക് NS200 പതിപ്പിന്റെ സ്റ്റൈലിംഗ് കൂടുതൽ താങ്ങാനാവുന്ന പാക്കേജിൽ കൊണ്ടുവരുന്നു എന്ന ഘടകമാണ് ശ്രദ്ധേയമാക്കിയിരിക്കുന്നത്. ഈ സ്‌പോർട്ടി ഡിസൈൻ യുവതലമുറയെ ആകർഷിക്കാൻ വളരെ പ്രാപ്‌തമാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

124.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബജാജ് പൾസർ NS125 മോഡലിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ 11.6 bhp കരുത്തും 7,000 rpm-ൽ 11 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. എതിരാളികളേക്കാൾ പ്രീമിയം പ്രൈസ് ടാഗ് ഉണ്ടായിരുന്നിട്ടും പൾസർ NS125 വേരിയന്റിന് എൽഇഡി ലൈറ്റിംഗ് പോലുള്ള ആധുനിക സവിശേഷതകളും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നഷ്‌ടമായത് വലിയ കുറവായാണ് കണക്കാക്കപ്പെടുന്നത്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ടിവിഎസ് റൈഡർ 125

77,500 രൂപ വിലയുള്ള പുതിയ ടിവിഎസ് റൈഡർ 125 അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും അഭികാമ്യമായ ഉൽപ്പന്നങ്ങളിലൊന്നാണ്. ബൈക്കിന്റെ ആധുനിക രൂപകൽപ്പന എതിരാളികളിൽ നിന്നുള്ള മത്സരത്തിന് അതീതമായ ഒരു പ്രീമിയം ഫീച്ചർ ലിസ്റ്റിനാൽ പൂരകമാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലൈറ്റ്, പൂർണ ഡിജിറ്റൽ ഡിസ്‌പ്ലേ, നിഷ്‌ക്രിയ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, രണ്ട് റൈഡ് മോഡുകൾ, അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയോടെയാണ് മോട്ടോർസൈക്കിൾ വരുന്നത്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

കൂടാതെ, കണക്റ്റഡ് ഫീച്ചറുള്ള റൈഡറിന്റെ വേരിയന്റിന് ടിവിഎസ് SmartXonnect ബ്ലൂടൂത്ത് മൊഡ്യൂളിൽ നിന്നും ഒരു കളർ TFT ഡിസ്‌പ്ലേയും കമ്പനി സമ്മാനിച്ചിട്ടുണ്ട്. സവിശേഷ കൂമ്പാരങ്ങൾക്കൊപ്പം മികവുറ്റ പെർഫോമൻസും ബൈക്കിന്റെ പ്രത്യേകതയാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

അഞ്ചു സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 124.8 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 11.2 bhp കരുത്തും 6,000 rpm-ൽ 11.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ഹോണ്ട SP 125

ഹോണ്ട ഇന്ത്യയുടെ പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളായാണ് SP 125 വിപണിയിൽ എത്തുന്നത്. എതിരാളികളുടെ അത്രയും ടോർഖും പവറും ഒന്നുമില്ലെങ്കിലും സെഗ്മെന്റിലെ ഏറ്റവും പരിഷ്കൃതമായ എഞ്ചിൻ ഈ ജാപ്പനീസ് ബൈക്കിന് അവകാശപ്പെടാനുള്ളതാണ്. ഫീച്ചർ ലിസ്റ്റും പുതിയ ടിവിഎസ് റൈഡറിനേക്കാൾ കുറവാണെങ്കിലും അതിന്റെ മിക്ക എതിരാളികളേക്കാളും പ്രീമിയമാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഇന്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഈ കമ്മ്യൂട്ടർ ബൈക്കിൽ എൽഇഡി ഹെഡ്‌ലൈറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആധുനിക സ്വിച്ച് ഗിയർ എന്നിവയെല്ലാം സ്റ്റാൻഡേർഡായാണ് നൽകിയിരിക്കുന്നത്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 124 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 10.72 bhp കരുത്തും 6,000 rpm-ൽ 10.9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 78,810 രൂപയാണ് ഹോണ്ട SP 125 പതിപ്പിന് മുടക്കേണ്ട വില.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ഹീറോ ഗ്ലാമർ

75,900 രൂപ വിലയുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹീറോ ഗ്ലാമർ. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗ്ലാമർ 125 എന്നതും അഭിമാനകരമാണ്. ഹീറോ മോട്ടോകോർപ്പിന്റെ വിപുലമായ ഡീലർഷിപ്പും സേവന ശൃംഖലയും ഈ ബൈക്കിന് അനുകൂലമായി പ്രവർത്തിക്കുന്ന ഘടകമാണ്.

ഒരു ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വില വരുന്ന മികച്ച മോട്ടോർസൈക്കിളുകളെ അറിയാം

ഹീറോ ഗ്ലാമറിന്റെ 124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ 10.72 bhp പവറും 10.6 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഏറ്റവും ഉയർന്ന സ്‌പെക്ക് എക്‌സ്‌ടെക് മോഡൽ വരുന്നത്.

Most Read Articles

Malayalam
English summary
Five motorcycles that you should consider under the rs 1 lakh ex showroom price
Story first published: Sunday, November 14, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X