കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്
കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ഇപ്പോഴും ഒന്നാമത് തുടരുന്ന സാഹചര്യത്തിൽ, ആരോഗ്യസംരക്ഷണ രംഗം വലിയ പ്രതിസന്ധിയിലാണ്. ഇന്നത്തെ കണക്കനുസരിച്ച് ഏപ്രിൽ 27 വരെ കൊറോണ വൈറസ് ബാധിച്ച 7,628 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഓരോ ദിവസവും ഇവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ദാതാക്കളിലും സമ്മർദ്ദം വർദ്ധിക്കുന്നു. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൂനെ ആസ്ഥാനമായുള്ള ഫോർസ് മോട്ടോർസ് ഭാരതീയ ജെയിൻ സംഘട്ടനുമായി (BJS) സഹകരിച്ച് ആരോഗ്യസംരക്ഷണ മേഘലയുടെമേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ചു.

മഹാരാഷ്ട്ര രാജ്യത്ത് ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയതിനാൽ ഇത് ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും മേൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. ഈ ഉത്തമ സംരംഭവുമായി ബന്ധപ്പെടുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഫോർസ് മോട്ടോർസ് മാനേജിംഗ് ഡയറക്ടർ പ്രസൻ ഫിറോഡിയ പറഞ്ഞു.
MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

2020 ഏപ്രിൽ ഒന്നിന് ആരംഭിച്ച ഈ സംരംഭത്തിൽ 30 മൊബൈൽ ഡിസ്പെൻസറി വാനുകൾ ഡോക്ടർമാർ, സപ്പോർട്ട് സ്റ്റാഫ്, കോവിഡ് -19 ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും രോഗബാധിതരായ കേസുകൾ നിയുക്ത ആശുപത്രികളിലേക്ക് എത്തിക്കാനുമുള്ള സജ്ജീകരിച്ച മരുന്നുകൾ എന്നിവ ഉപയോഗിച്ച് വിന്യസിച്ചു.

മൊബൈൽ ഡോർസ്റ്റെപ്പ് ഡിസ്പെൻസറി സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പൂനെയിലെയും PCMC -യിലെയും സാമ്പത്തികമായി ദുർബലമായ വിവിധ പ്രദേശങ്ങളിലേക്ക് വാനുകൾ മുൻകൂട്ടി അറിയിച്ച ഷെഡ്യൂൾ പ്രകാരം അയച്ചു.
MOST READ: ലോക്ക്ഡൗണിന് പിന്നാലെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന 10 കാറുകൾ

വാനുകളിലെ ഡോക്ടർമാർ ജലദോഷവും പനിയും ഉള്ള രോഗികളെ നിരീക്ഷിക്കുകയും കൊറോണ വൈറസ് പടരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് രോഗികളെ ബോധവത്കരിക്കുകയും ചെയ്യുന്നു.

മൊബൈൽ ഡിസ്പെൻസറി യൂണിറ്റുകളുടെ എണ്ണം ഇപ്പോൾ മൊത്തം 50 വാനുകളായി ഉയർത്തി. ഇവയ്ക്ക് പ്രതിദിനം 2,500 പേരെ പരിശോധിക്കാനും ഒരു ദിവസം 500 ഓളം രോഗികളുടെ ലക്ഷണങ്ങൾ പരിശോധിക്കാനും കഴിയും.
MOST READ: യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്; വീഡിയോ

നിർദ്ദേശിക്കപ്പെടുന്ന മരുന്നകൾ എല്ലാം സൗജന്യമായി നൽകുന്നു. ഇതുവരെ ഇവർ 95,600 പേരെ പരിശോധിച്ചു, ഇതിൽ 945 -ൽ അധികം കോവിഡ് -19 രോഗികളെ കഴിഞ്ഞ 24 ദിവസത്തിനുള്ളിൽ സർക്കാർ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡോ. അഭയ് ഫിറോഡിയ ഗ്രൂപ്പ് 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ മേഘലയുടെ നവീകരിക്കുന്നതിനും രക്ത ശേഖരണ ശേഷി വർദ്ധിപ്പിക്കുന്നതിനും മൊബൈൽ ക്ലിനിക് / ടെസ്റ്റിംഗ് ശൃംഖലകൾ സുഗമമാക്കുന്നതിനും ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.


Click it and Unblock the Notifications








