മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ചൈനീസ് വാഹന നിർമ്മാതാക്കൾ ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ രൂപകൽപ്പന പകർത്തുന്നതിന് കുപ്രസിദ്ധമാണ്. ചൈനീസ് നിർമ്മാതാക്കൾക്കെതിരായ നിരവധി കേസുകൾ കോടതിയിൽ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

എന്നിട്ടും, ലോകമെമ്പാടുമുള്ള ജനപ്രിയ വാഹനങ്ങളിൽ നിന്ന് രൂപഭാവങ്ങൾ പകർത്തിയെടുത്ത നിരവധി വാഹനങ്ങൾ ഇപ്പോഴും ചൈനീസ് പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നു.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇപ്പോൾ ഏറ്റവും അടുത്തായി വിപണിയിൽ എത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം ടാറ്റ നെക്സോണിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു വാഹനമാണ്.

MOST READ: സെല്‍റ്റോസും, കാര്‍ണിവലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഗീലി-കാൻഡിയുടെ അനുബന്ധ കമ്പനിയായ ഫെങ്‌ഷെംഗ് ഓട്ടോമൊബൈൽസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ച പുതിയ മാപ്പിൾ 30 X എന്ന മോഡലാണ് ടാറ്റ നെക്‌സോണിന് സമാനമായി തോന്നുന്നത്.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

പൂർണ ഇലക്ട്രിക് കാറായ മോഡൽ ഏകദേശം 7.5 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ചൈനീസ് വിപണി താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളുടെ ഒരു ഹോട്ട്സ്പോട്ടായി മാറുകയാണ്, ഈ വാഹനം അവയിൽ ഒന്നാണ്.

MOST READ: സാമൂഹിക അകലത്തിന് നൂതന ആശയവുമായി ഇ-റിക്ഷ ഡ്രൈവർ; വീഡിയോ വൈറൽ

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

എന്നിരുന്നാലും, വിലയല്ല ഇവിടെ ഹൈലൈറ്റ്. നിങ്ങൾ കാറിലേക്ക് നോക്കുകയാണെങ്കിൽ, ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ് ഇതിന്റെ രൂപകൽപ്പന എന്ന് മനസ്സിലാക്കാം.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോൺ ഇവിയിലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അതേ ഡിസൈൻ കാണാൻ സാധിക്കും.

MOST READ: യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്; വീഡിയോ

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഫെങ്‌ഷെംഗ് മാപ്പിൾ 30 X -നെ ടാറ്റ നെക്സോണുമായി രൂപ സാദൃശ്യപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം എന്ന് നോക്കാം. മുൻവശത്തെ ഗ്രില്ലിനും ഹെഡ്‌ലാമ്പുകൾക്കുമായി കാറിന് ഒരൊറ്റ വലയം ലഭിക്കുന്നു, ഇത് പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോണിന് സമാനമാണ്. കാറിന്റെ ബോണറ്റ് ലിഡ് പോലും നെക്‌സോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വശത്ത് നിന്ന്, ഫെങ്‌ഷെംഗ് മാപ്പിൾ 30 X കൂടുതൽ സമാനമായി കാണപ്പെടുന്നു. ഇത് കൂടുതലായും കാർ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ടോൺ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു.

MOST READ: കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

A-പില്ലറിൽ നിന്ന് ആരംഭിക്കുന്ന കറുത്ത കോൺട്രാസ്റ്റിംഗ് അപ്പർ ബോഡി ഫെങ്‌ഷെംഗ് വാഗ്ദാനം ചെയ്യുന്നു, ഇത് മറ്റ് രണ്ട് പില്ലറുകളും ഉൾക്കൊള്ളുന്നു. C-പില്ലർ ഡിസൈൻ നെക്സോണിൽ നിന്ന് അല്പം വ്യത്യസ്തമാണ്.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

എന്നിരുന്നാലും, ഒറ്റനോട്ടത്തിൽ, മാപ്പിൾ 30 X-ന്റെ രൂപകൽപ്പന ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ ടാറ്റ നെക്‌സണിനെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തും.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

പരമാവധി 70 കിലോവാട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് മാപ്പിൾ 30 X -ന് കരുത്ത് പകരുന്നത്. പൂർണ്ണ ചാർജിൽ 306 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററികൾ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന എക്സ്പ്രസ് ചാർജിംഗ് സംവിധാനവും വാഹനത്തിന് ലഭിക്കുന്നു. ഒരു സാധാരണ ഹോം പ്ലഗ്-ഇൻ ചാർജറിന് കൂടുതൽ സമയമെടുക്കുമെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റലിജന്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാർ വാഗ്ദാനം ചെയ്യുന്നു. പുതിയ കാർ ഉടൻ ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വിപണിയിലെ മാപ്പിൾ ബ്രാൻഡിൽ നിന്നുള്ള ആദ്യ കാറാണിത്, ഭാവിയിൽ ഇതേ ബ്രാൻഡ് നെയിം വഹിക്കുന്ന കൂടുതൽ വാഹനങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ടാറ്റ നെക്‌സോൺ ഇവി വളരെയധികം ജനപ്രീതി നേടി.

മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

മാത്രമല്ല വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്സോൺ ഇവി മാറുകയും ചെയ്തു. വാഹനത്തിന്റെ ഏകദേശം 198 യൂണിറ്റുകൾ മാർച്ച് മാസത്തിൽ ഡീലർഷിപ്പുകളിലേക്ക് ടാറ്റ അയച്ചത്.

Most Read Articles

Malayalam
English summary
Mapel 30X; Tata Nexon Chineese copycat fake model. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X