സെല്‍റ്റോസും, കാര്‍ണിവലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

പോയ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. തുടക്കത്തില്‍ സെല്‍റ്റോസ് മാത്രമായിരുന്നു കിയയില്‍ നിന്നും വിപണിയില്‍ എത്തിയിരുന്നത്.

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

എന്നാല്‍ അടുത്തിടെ പ്രീമിയം എംപിവി ശ്രേണിയിലേക്ക് കാര്‍ണിവല്‍ കൂടി എത്തി. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ രണ്ടുമോഡലുകളും ഹിറ്റാകുകയും ചെയ്തു. നിരവധി മോഡലുകളാണ് കിയയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് എത്താനിരിക്കുന്നത്.

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

ഈ വര്‍ഷം തന്നെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റിനെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ കിയ മോട്ടോര്‍സിന് ഇന്ത്യയില്‍ ഒരു പ്ലാന്റ് മാത്രമാണുള്ളത്. വാഹനങ്ങളുടെ നിര വര്‍ധിക്കുന്നതോടെ ഒരു പ്ലാന്റില്‍ തന്നെയുള്ള വാഹനത്തിന്റെ ഉത്പാദനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: വരവിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

ഇതിന്റെ ഭാഗമായി പുതിയൊരു പ്ലാന്റുകൂടി ഇന്ത്യന്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലാണ് രണ്ടാമത്തെ കിയ പ്ലാന്റ് ഉയരുക. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി മഹാരാഷ്ട്ര തെരഞ്ഞെടുത്തിരിക്കുന്നത്.

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

അനന്ത്പൂര്‍ രാജ്യത്തിന്റെ തെക്കു ഭാഗത്തായതിനാല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ടാമത് പ്ലാന്റ് സ്ഥാപിക്കുന്നത് വാഹന നിര്‍മ്മാണം വിപുലപ്പെടുത്താന്‍ കിയ മോട്ടോര്‍സിനെ സഹായിക്കും. മാത്രമല്ല മുംബൈ പോര്‍ട്ടിന്റെ സാന്നിദ്ധ്യം ഭാവിയില്‍ കാറുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോള്‍ ഉപകാരപ്രദവുമാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

നിവവില്‍ 8,400 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് നിലവിലെ പ്ലാന്റ്. കിയ മോട്ടോര്‍സിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഈ പ്ലാന്റ് കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ട് പോവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കിയ, സോനെറ്റ് എന്ന പുതിയ വാഹനത്തെ അവതരിപ്പിക്കും. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് മാസത്തോടെ വാഹനം വിപണിയില്‍ എത്തും.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യൂണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ എന്നിവരാണ് സോനെറ്റിന്റെ വിപണിയിലെ എതിരാളികള്‍. വെന്യുവിന്റെ എഞ്ചിന്‍ പങ്കിടുന്നതിനൊപ്പം, അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനം വിപണിയില്‍ എത്തുന്നതും.

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

MOST READ: ബിഎസ് VI ഗ്രാന്‍ഡ് i10 നിയോസ് ഡീസല്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

സെല്‍റ്റോസും, കാര്‍ണിവല്ലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 99 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിക്കും. വില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭ്യമല്ലെങ്കിലും ഏഴ് ലക്ഷം രൂപ മുതല്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Kia Motors Considering Setting Up A Second Production Plant In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X