വരവിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. മിക്ക മോഡലുകളും ബിഎസ് VI -ലേക്ക് നിര്‍മ്മാതാക്കള്‍ നവീകരിക്കുകയും ചെയ്തു.

ഇത്തരത്തില്‍ നവീകരിക്കാത്ത മോഡലുകളുടെയെല്ലാം വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തു. നിരവധി മോഡലുകളെയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലുകളെയെല്ലാം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

കഴിഞ്ഞ ദിവസം KUV 100 NXT ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI സ്‌കോര്‍പിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
MOST READ: ലോക്ക്ഡൗണ്‍; മെർസിഡീസ് ബെൻസും ഓൺലൈൻ വിപണനം ആരംഭിച്ചു

5,000 രൂപ നല്‍കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ വാഹനം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. S5, S7, S9, S11 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

അതേസമയം പ്രാരംഭ പതിപ്പായിരുന്ന S3, ഉയര്‍ന്ന പതിപ്പായിരുന്ന S11 ഓള്‍വീല്‍ ഡ്രൈവ് എന്നീ വകഭേദങ്ങളെ സ്‌കോര്‍പിയോ നിരയില്‍ നിന്നും ഒഴിവാക്കി. ഈ പതിപ്പുകള്‍ പിന്‍വലിക്കുന്നതിനൊപ്പം 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും നിര്‍ത്തലാക്കും.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

ഈ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കില്ലെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ എഞ്ചിന്‍ 75 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. പകരം എംഹോക്ക് ശ്രേണിയില്‍ നിന്നുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാകും പുതിയ വാഹനത്തിന് കരുത്ത് നല്‍കുക.

ഈ എഞ്ചിന്‍ 3,750 rpm -ല്‍ 140 bhp കരുത്തും 1,500-2,800 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. കാഴ്ചയില്‍ പുതിയ വാഹനത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

വരും വര്‍ഷം സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.

വില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും നിലവിലുള്ള മോഡലിന് സമാനമായിരിക്കും പുതിയ പതിപ്പിന്റെയും വില. ഇത് ബൊലേറോയുടെ ബിഎസ് VI മോഡലില്‍ കണ്ട അതേ തന്ത്രമാണ്. നിലവില്‍ 12.4 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

മൂന്നാംതലമുറ സ്‌കോര്‍പിയോ വിപണിയില്‍ എത്തുന്നതുവരെ വിപണിയില്‍ തുടരനാണ് കര്‍ശനമായ മലിനീകരണ ചട്ടങ്ങള്‍ക്ക് നിലവിലെ മോഡല്‍ വിധേയമാകുന്നത്. പുതിയ തലമുറ ആവര്‍ത്തനം അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പവന്‍ ഗോയങ്ക വ്യക്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








