ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ഇന്ത്യന്‍ വിപണിയില്‍ പുതിയ കോംപാക്ട് സെഡാനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഗൊഷക് എന്ന കോഡ്‌നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍. റാപ്റ്റര്‍ കുടുംബത്തില്‍ നിന്നുള്ള ഗോഷോക്ക് എന്ന പക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് ഈ പേര് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആല്‍ട്രോസിന് എത്തുന്ന അതേ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനവും ഒരുങ്ങുന്നത്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് വാഹനത്തിനും നല്‍കുക.

MOST READ: ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ആള്‍ട്രോസില്‍ കണ്ടിരിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനായിരിക്കും വാഹനത്തിലും ഇടംപിടിക്കുന്നത്. ഈ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവല്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

അതേസമയം ഹോണ്‍ബില്‍, സിയറ ഇവി കണ്‍സെപ്റ്റ്, അല്‍ട്രോസ് എന്നിവയില്‍ നിന്നും ഘടകങ്ങള്‍ കടമെടുക്കും. ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ഈ സബ് -4 മീറ്റര്‍ കോംപാക്ട് സെഡാനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

പുതിയ മോഡല്‍ പുതുതലമുറ ടിഗോര്‍ അണോ അതോ മൊത്തത്തില്‍ പുതിയ മോഡലാണോ എന്നതിന് ഒരു സ്ഥിരീകരണവുമില്ല.

എന്നിരുന്നാലും, ടിഗോര്‍ സെഡാന് പകരമുള്ള ഒരു പുതിയ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

നിലവില്‍ ഈ മോഡല്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. 2021 അവസാനത്തോടെ അല്ലെങ്കില്‍ 2022 -ന്റെ തുടക്കത്തില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. പെട്രോള്‍ എഞ്ചിനിലാകും വാഹനം വിപണിയില്‍ എത്തുക.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

നിരവധി മോഡലുകളാണ് ഉടന്‍ തന്നെ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്താനൊരുങ്ങുന്നത്. ഇതില്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഗ്രാവിറ്റാസ്. ഈ വര്‍ഷം തന്നെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തിയാല്‍ മഹീന്ദ്ര XUV500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും എതിരാളികള്‍.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

അഞ്ച് സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. നിലവിലുള്ള അഞ്ച് സീറ്റര്‍ മോഡലുകളുടെ അതേ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പിന്റെയും നിര്‍മ്മാണം.

More from DriveSpark

Article Published On: Friday, April 24, 2020, 17:08 [IST]
English summary
New Tata Compact-Sedan Codenamed Goshaq Under Development. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X