ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കമ്പനി നൽകിയ പേറ്റന്റ് പ്രകാരം സ്കോഡ ഓട്ടോ ഇന്ത്യ എന്ന ക്ലിക്ക് നെയിംപ്ലേറ്റിന് ഇന്ത്യയിൽ ട്രേഡ്മാർക്ക് നൽകി.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

ഏത് മോഡലിന് പുതിയ പേര് ലഭിക്കുമെന്ന് വ്യക്തമല്ലെങ്കിലും, വരാനിരിക്കുന്ന വിഷൻ IN കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള കോംപാക്ട് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനായി സ്‌കോഡ ക്ലിക്ക് നെയിംപ്ലേറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

കൺസെപ്റ്റ് പതിപ്പ് ഈ വർഷം ആദ്യം 2020 ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്തിരുന്നു, പുതിയ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ ബ്രാൻഡിന്റെ ആദ്യത്തെ മോഡലാണിത്.

MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

ബ്രാൻഡിന്റെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ആദ്യത്തെ എസ്‌യുവി ആയിരിക്കും സ്കോഡ ക്ലിക്ക്. ഇന്ത്യ-നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനത്തിൽ 90 ശതമാനത്തിലധികം ഘടകങ്ങളും പ്രാദേശികമായി ഉത്പാദിപ്പിക്കും.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

കോംപാക്ട് എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടും. കൂടാതെ അർബൻ ഡിസൈൻ ശൈലി, ഉയരമുള്ള ഘടന, പെട്രോൾ എഞ്ചിൻ എന്നിവ ഉപയോഗിച്ച് എത്തുന്ന മോഡൽ വളരെ മികച്ചതായിരിക്കും.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

കമ്പനിയുടെ വാഹന നിരയിൽ നിന്നുള്ള കോഡിയാക്ക്, കരോക്ക്, കാമ്മിക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് എസ്‌യുവികളുമായി ക്ലിക്ക് നെയിംപ്ലേറ്റ് യോജിക്കുന്നു. വരാനിരിക്കുന്ന മോഡലിനെ ഒരു നാഗരിക ഓഫറായി സ്ഥാപിക്കുന്നതിനും ഈ പേര് യോജിക്കുന്നു.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

എക്‌സ്‌പോയിൽ സ്‌കോഡ വിഷൻ IN കൺസെപ്റ്റിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രൊഡക്ഷൻ പതിപ്പിൽ കൺസെപ്റ്റ് മോഡലിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും കമ്പനി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

വാസ്തവത്തിൽ മോഡൽ മികച്ച കൺസെപ്റ്റ് വിഭാഗത്തിൽ ഓട്ടോ എക്സ്പോ എക്സലൻസ് അവാർഡും നേടിയിരുന്നു. ബോണറ്റിന് കീഴിൽ 108 bhp കരുത്തും 200 nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്കോഡ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാകും. കൂടതെ സ്കോഡ കരോക്കിൽ നിന്ന് ഏഴ് സ്പീഡ് DSG ഗിയർ‌ബോക്‌സിനൊപ്പം 148 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ TSI എഞ്ചിൻ കോംപാക്ട് എസ്‌യുവിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

സ്‌കോഡ വിഷൻ IN അടിസ്ഥാനമാക്കിയുള്ള എസ്‌യുവി 2021 പകുതിയോടെ വിൽപ്പനയ്‌ക്കെത്തും. ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾക്കായി മോഡൽ ഇന്ത്യയിൽ നിർമ്മിക്കും.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

വിലകൾ മത്സരാധിഷ്ഠിതമാകുമെന്നും വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവ് 10-12 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ ക്ലിക്ക് നെയിംപ്ലേറ്റിന് ട്രേഡ്മാർക്ക് നൽകി സ്കോഡ

അതേസമയം, സ്കോഡ കരോക് കോംപാക്ട് എസ്‌യുവി, റാപ്പിഡ് ബിഎസ് VI, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, കൊഡിയാക്ക് എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ വരും മാസങ്ങളിൽ അവതരിപ്പിക്കാൻ സ്‌കോഡ ഇന്ത്യ ഒരുങ്ങുന്നു. പുതിയ തലമുറ സ്‌കോഡ ഒക്ടാവിയ അടുത്ത വർഷം ആദ്യം എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kliq name plate trademarked in India. Read in Malayalam.
Story first published: Friday, April 24, 2020, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X