ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

2018-ല്‍ വിപണിയില്‍ എത്തിയ മിഡ്-സൈസ് സെഡാന്‍ മോഡലാണ് ടൊയോട്ട യാരിസ്. ഇപ്പോഴിതാ യാരിസിനെ അടിസ്ഥാനമാക്കി ചെറു ക്രോസ്ഓവര്‍ എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട.

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

യൂറോപ്യന്‍ വിപണിയിലുണ്ടായിരുന്ന കഴിഞ്ഞ തലമുറ യാരിസിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനീവ മോട്ടോര്‍ഷോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കാനായിരുന്നു ടൊയോട്ടയുടെ പദ്ധതി.

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

എന്നാല്‍ കോവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ജനീവ മോട്ടോര്‍ഷോ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ടൊയോട്ട ക്രോസ് എസ്‌യുവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടത്. ടൊയോട്ടയുടെ ഡിഎന്‍ജിഎ (DNGA) പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

വാഹനത്തിന് 4,180 mm നീളവും 2,560 mm വീല്‍ബെയ്‌സുമുണ്ട്. ടൊയോട്ടയുടെ ചെറു എസ്‌യുവിയായ C-HR -നും താഴെയാണ് പുതിയ വാഹനം ഇടംപിടിച്ചിരിക്കുന്നത്. ഡ്യുവല്‍-ടോണ്‍ നിറത്തിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

എല്‍ഇഡി പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, വീല്‍ ആര്‍ച്ച്, 18 ഇഞ്ച് അലോയ് വീലുകള്‍, ഇല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് പുറമേയുള്ള വാഹനത്തിന്റെ സവിശേഷതകള്‍. ഫീച്ചര്‍ സമ്പന്നമായിരിക്കും വാഹനത്തിന്റെ അകത്തളം.

MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറുമാണ് (85 kw) വാഹനത്തിന് കരുത്തേകുന്നത്. 114 bhp കരുത്ത് ഉത്പാദിപ്പിക്കും. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിലാകും വാഹനം വിപണിയില്‍ എത്തുക.

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

തുടക്കത്തില്‍ ഫ്രാന്‍സിലും പിന്നീട് മറ്റ് യൂറോപ്യന്‍ വിപണികളിലുമായിരിക്കും വാഹനം വില്‍പ്പനയ്ക്ക് എത്തുക. ഏഷ്യന്‍ വിപണിയില്‍ പുറത്തിറക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരായിരിക്കും പ്രധാന എതിരാളികള്‍.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമാക്കി വിപണിയില്‍ എത്തിയ വാഹനമാണ് യാരിസ്. എന്നാല്‍ എറ്റിയോസ് ശ്രേണി ഇന്ത്യയില്‍ നിര്‍ത്തലാക്കിയത് ടാക്‌സി വിഭാഗത്തില്‍ വലിയ തിരിച്ചടിയാണ് കമ്പനിക്ക് ലഭിച്ചത്.

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ഇത് മനസ്സിലാക്കി യാരിസിന്റെ ബേസ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ടാക്സി വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ഈ ബേസ് മോഡലിനെ വില്‍പ്പനക്ക് എത്തിക്കാന്‍ പദ്ധതിയിടുന്നത്. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ മിഡ്സൈസ് സെഡാന്റെ പുതിയ ഫ്‌ലീറ്റ് വേരിയന്റ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

MOST READ: വില 23 ലക്ഷം രൂപ; കരോക്കിന്റെ കൂടുതല്‍ വിവരങ്ങളുമായി സ്‌കോഡ

ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണിയാണ് യാരിസിന്റെ വില്‍പ്പന വിശാലമാക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നിലവില്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ഏഴ് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് 8.76 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

More from DriveSpark

Article Published On: Friday, April 24, 2020, 10:06 [IST]
English summary
2021 Toyota Yaris Cross Unveiled With Hybrid AWD Powertrain. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X