വില 23 ലക്ഷം രൂപ; കരോക്കിന്റെ കൂടുതല്‍ വിവരങ്ങളുമായി സ്‌കോഡ
ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന വാഹനമാണ് കരോക്ക്. ഈ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ അഞ്ചു സീറ്റര്‍ എസ്‌യുവിയെ കമ്പനി പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. 50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്.

2020 മെയ് മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. വാഹനത്തിന്റെ ഡെലിവറിയും കമ്പനി മെയ് മാസം മുതല്‍ തന്നെ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വാഹനത്തെ ഓണ്‍ലൈനായി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
MOST READ: മനേസർ നിർമ്മാൺശാലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ മാരുതി

ഇത് നേരത്തെ കമ്പനി വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പല തവണ അവതരണം മാറ്റി വെച്ചതിന് ശേഷമാണ് ഇപ്പോള്‍ വാഹനത്തെ ഡിജിറ്റലായി അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്.

അവതരണ വേളയില്‍ മാത്രമാണ് മിക്കപ്പോഴും നിര്‍മ്മാതാക്കള്‍ വില വെളിപ്പെടുത്തുന്നത്. കരോക്കിന്റെ വിലയും വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇപ്പോള്‍ അതുസംബന്ധിച്ചും ഏതാനും സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.
MOST READ: ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ഏകദേശം 23 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പെന്നും തന്നെ ലഭിച്ചിട്ടില്ല. നേരത്തെ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഒരു ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. വരാനിരിക്കുന്ന സ്‌കോഡയുടെ വിഷന്‍ ഇന്‍ വാഹനങ്ങളിലും ഈ എഞ്ചിന്‍ തന്നെയാകും കമ്പനി നല്‍കുക.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളാകും മുഖ്യ എതിരാളികള്‍.
MOST READ: കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്.പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications








