ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ടൈഗര്‍ 900-ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ പോയ വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്.

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

മോഡലിനെ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം ഉണ്ടാകുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

മെയ് മാസത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്പോര്‍ട്സ് ബൈക്ക് എത്തിയിരിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900.

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

അടിസ്ഥാന വകഭേദത്തിന് പുറമെ, സാഹസിക യാത്രള്‍ക്കും ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന ടൈഗര്‍ 900 റാലി, ടൂറിങ്ങ് ശ്രേണിയിലുള്ള ടൈഗര്‍ 900 ജിടി എന്നീ രണ്ട് പെര്‍ഫോമെന്‍സ് പതിപ്പുകള്‍ കൂടി ട്രയംഫ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

റെയിന്‍, റോഡ്, സ്പോട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിള്‍ റൈഡര്‍, ഓഫ് റോഡ് പ്രൊ എന്നീ ആറ് വകഭേദങ്ങളിലാണ് ഉയര്‍ന്ന വകഭേദമായ റാലിയിലുള്ളത്. ജിടിയില്‍ റെയിന്‍, റോഡ്, സ്പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്.

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നു. മെറ്റാലിക് ബാഡ്ജിങ്, ഗ്രാഫിക്‌സ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

MOST READ: കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

888 സിസി 12 വാല്‍വ് ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന്റെ കരുത്ത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 87 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പഴയ 800 സിസി എഞ്ചിനുകള്‍ 94 bhp യും 79 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

പഴയ എഞ്ചിനുകളിലെ 8050 rpm -നെ അപേക്ഷിച്ച് പുതിയ 900 ല്‍ 7250 rpm -ല്‍ ടോര്‍ഖ് ആരംഭിക്കുന്നു. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്തും ഈ മോഡല്‍ ഉത്പാദിപ്പിക്കും.

MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 14 ലക്ഷത്തിനും 16.5 ലക്ഷത്തിനും ഇടയിലായിരിക്കും ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Wednesday, April 22, 2020, 20:11 [IST]
English summary
Triumph Tiger 900 To Launch In May. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X